വീട്ടിൽ കയറ്റാൻ പറ്റാത്ത ആറ് സാധനങ്ങൾ; ഡോക്ടർമാരുടെ മുന്നറിയിപ്പ്...
text_fieldsനമ്മുടെ വീടിനെ വിഷമയമാക്കുന്ന ചില സാധനങ്ങളുണ്ട്. പല ആരോഗ്യവിദഗ്ധരും ഈ സാധനങ്ങളെ വീട്ടിൽ നിന്ന് പണ്ടേ പുറത്താക്കിയതാണ്. താൻ വീടിന്റെ പടിക്കു പുറത്തുനിർത്തിയ ആറ് സാധനങ്ങളെ കുറിച്ച് അടുത്തിടെ ഡിജിറ്റൽ ക്രിയേറ്ററായ ഡോ. മനൻ വോറ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയുണ്ടായി. ഈ സാധനങ്ങളിൽ നാം എല്ലാദിവസവും ഉപയോഗിക്കുന്ന ഭക്ഷണപദാർഥവുമുണ്ട്. ഏതൊക്കെയാണ് അവയെന്ന് നോക്കാം...
1. മധുരം കൂടുതലുള്ള ബിസ്കറ്റ്(റിഫൈൻഡ് മൈദയടങ്ങിയ ഇത്തരം ബിസ്ക്റ്റുകൾ കുട്ടികൾക്ക് ഒരിക്കലും നല്ലതല്ല)
2. ലൂഫ(സ്പോഞ്ച് പോലുള്ള ചർമത്തെ ശുദ്ധീകരിക്കാനും മറ്റും സഹായിക്കുന്ന ഒന്നാണ് ലൂഫ. മൃദുലമുള്ളതും കട്ടിയുള്ളതുമായ ലൂഫകൾ ലഭ്യമാണ്. എന്നാൽ എപ്പോഴും നനഞ്ഞിരിക്കുന്ന ഇത് ബാക്ടീരിയകളുടെ താവളമാണ്)
3. സ്കോച്ച് ബ്രൈറ്റ് സ്ക്രബറുകൾ(പലരും പാത്രം കഴുകുന്ന ഈ സ്ക്രബറുകൾ മാസങ്ങളോളം മാറ്റാതെ ഉപയോഗിക്കും. കൃത്യമായ ഇടവേളകളിൽ സ്ക്രബറുകൾ മാറ്റണം. ബാക്ടീരിയകളുടെ ഇഷ്ടതാവളമാണിത്. കുറെ കാലം ഉപയോഗിച്ചാൽ ബാത്റൂമിലുള്ളതിനേക്കാളും ബാക്ടീരിയ സ്ക്രബറുകളിൽ കാണും)
4. സുഗന്ധമുള്ള സാനിറ്ററി പാഡുകൾ(ഈ സാനിറ്ററി പാഡുകൾ ചർമത്തിന് അലർജിയുണ്ടാക്കും. വജൈനൽ പി.എച്ച് ലെവലിനെ ബാധിക്കുകയും ചെയ്യും. അണുബാധയുണ്ടാകാനും സാധ്യത കൂടുതലാണ്)
5. കൊതുകു തിരികൾ (ഇത്തരം മോസ്കിറ്റോ കോയിലുകളിൽ നിന്ന് പുറത്തേക്ക് വരുന്ന വിഷപദാർഥങ്ങൾ കുട്ടികൾക്കും ആസ്തമ രോഗികൾക്കും ഹാനികരമാണ്)
6. ഓപൺ കിച്ചൺ ഡസ്റ്റ്ബിനുകൾ(പലപ്പോഴും ദുർഗന്ധം വരുമ്പോഴാണ് ഈ ഡസ്റ്റ്ബിനുകൾ നാം മാറ്റാൻ ശ്രമിക്കുക. അപ്പോഴേക്കും ബാക്ടീരിയകളുടെ താവളമായിട്ടുണ്ടാകും ഇത്)
പല ആരോഗ്യവിദഗ്ധരും ഈ ആറ് സാധനങ്ങൾ ആരോഗ്യത്തിന് കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ ആറ് സാധനങ്ങൾക്ക് പകരം ഡോക്ടർമാർ ബദൽമാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്.
അമിതമായി പഞ്ചസാര അടങ്ങിയ ബിസ്കറ്റുകൾക്ക് പകരം നട്സുകൾ, റോസ്റ്റ് ചെയ്ത കടല, പഴങ്ങൾ, മധുരമില്ലാത്ത യോഗർട്ട്, വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ എന്നിവ ഉപയോഗിക്കാം. മധുരം കൂടിയ ബിസ്കറ്റുകൾ അമിത വണ്ണം, പ്രമേഹം, ദഹനപ്രശ്നം, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുക എന്നിവക്ക് കാരണമാക്കും.
ലൂഫകൾക്ക് പകരം എല്ലാദിവസവും അലക്കാൻ കഴിയുന്ന സോഫ്റ്റ് കോട്ടൺ ഉപയോഗിക്കാം. എളുപ്പത്തിൽ ഉണങ്ങുന്ന സിലിക്കൺ സ്ക്രബറുകൾ ഉപയോഗിക്കാം.
അടുക്കളയിൽ ബാക്ടീരിയകളുടെ ഇഷ്ടയിടമായ സ്ക്രബറുകൾക്ക് പകരം അലക്കാൻ കഴിയുന്ന ഡിഷ്ക്ലോത്തുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ ആഴ്ചകളിൽ ഈ സ്പോഞ്ചുകൾ മാറ്റണം. ഇടക്കിടെ ചൂടുവെള്ളമൊഴിച്ച് അണുവിമുക്തമാക്കുകയും വേണം.
സുഗന്ധമുള്ള സാനിറ്ററി പാഡുകൾക്ക് പകരം കോട്ടൺ പാഡുകളോ മെൻസ്ട്രൽ കപ്പുകളോ ആർത്തവ കാലത്തുപയോഗിക്കുന്ന അടിവസ്ത്രങ്ങളോ ധരിക്കാം.
മോസ്കിറ്റോ കോയിലുകൾക്ക് പകരം വിൻഡോ സ്ക്രീനുകൾ ഉപയോഗിച്ച് കൊതുകുകൾ വീടിന് അകത്തുവരുന്നത് തടയാം. കിടക്കയിൽ നെറ്റുകൾ ഇടാം. ഫാൻ ഉപയോഗിക്കാം.
പൊടികൾ പിടിക്കുന്ന കൊതുകുകളുടെ കേന്ദ്രമായ ഓപൺ കിച്ചൺ ഡസ്റ്റ്ബിനുകൾക്ക് ബദലായി അടപ്പുള്ള പെഡൽ ബിനുകളിലേക്ക് മാറാം. അതോടൊപ്പം നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾ വേർതിരിക്കണം. ഡസ്റ്റ്ബിനുകൾ ദിവസവും വൃത്തിയാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.