പ്രമേഹ പരിചരണത്തിലൂടെ പുതുജീവിതത്തിലേക്ക്
text_fieldsഡോ. അനു വിൽസൺ
സ്പെഷ്യലിസ്റ്റ് എൻഡോക്രൈനോളജി
ആസ്റ്റർ ക്ലിനിക്, കറാമ (യുഎംസി)
പ്രമേഹവുമായി ജീവിക്കുന്നത് ഒരു ബാലികേറാമലയായി തോന്നാം, കാരണം പ്രമേഹ അളവുകളെ ട്രാക്ക് ചെയ്‌തു നിർത്തേണ്ട വെല്ലുവിളി, മാറ്റേണ്ട ഭക്ഷണ ക്രമം, വന്നും പോയുമിരിക്കുന്ന ഊർജ്ജം ഇതൊക്കെയാണ് അതിനു കാരണം.പക്ഷെ നിങ്ങൾ ഒറ്റക്കാണെന്നും ഇതൊന്നും കൃത്യമായി ചെയ്‌തില്ലെങ്കിൽ എല്ലാം അവസാനിച്ചു എന്ന മാനസിക നിലയാണ് ആദ്യം മാറേണ്ടത്. പ്രമേഹത്തെ നേരിടാൻ വളരെ ലളിതമായ മാർഗ്ഗങ്ങളുണ്ട്. നിങ്ങളുടെ ജീവിത രീതിക്ക് അനുയോജ്യമായ തുടർച്ചയായി ചെയ്യാൻ കഴിയുന്ന മാറ്റങ്ങൾ വേണ്ടതു തന്നെയാണ്. എങ്കിൽ മാത്രമേ കാലക്രമേണ നിങ്ങളുടെ ഹൃദയം, കണ്ണുകൾ, ഞരമ്പുകൾ, പാദങ്ങൾ, വൃക്കകൾ എന്നിവയുടെ ആരോഗ്യത്തെ പ്രമേഹം ബാധിക്കുന്നത് നേരിടാനാകു. ആദ്യം നിങ്ങളുടെ പ്രമേഹത്തിൻ്റെ അളവ് മനസിലാക്കുക. നിങ്ങൾക്ക് 35 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ, കുടുംബ ചരിത്രമുണ്ടെങ്കിൽ, അമിതഭാരമുണ്ടെങ്കിൽ, അല്ലെങ്കിൽ ഗർഭകാലത്ത് പ്രമേഹമുണ്ടായാൽ, വാർഷിക പരിശോധനകൾ നിർബന്ധമാണ്.ഫാസ്റ്റിംഗ് ഗ്ലൂക്കോസ്, HbA1c, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, വൃക്ക പരിശോധനകൾ, കാലുകൾ പരിശോധിക്കുക, ഡൈലേറ്റഡ് ഐ പരിശോധന എന്നിവ ഉൾപ്പെടുത്തിയാകണം മുന്നോട്ട് പോകേണ്ടത്. ഈ സ്ക്രീനിംഗുകളിലൂടെ കാണാമറയത്തുള്ള പ്രശ്‌നങ്ങളും നേരത്തെ കണ്ടെത്താൻ സാധിക്കും.
നിങ്ങൾക്ക് പാലിക്കാൻ കഴിയുന്ന ഒരു ദിനചര്യയുണ്ടാക്കുക. ആഴ്ചയിൽ 150 മിനിറ്റ് വേഗത്തിലുള്ള നടത്തം, നടക്കാൻ കഴിയാത്തവർ കസേരയിൽ ഇരുന്നുള്ള സ്ക്വാറ്റുകൾ, വാൾ പുഷ്-അപ്പുകൾ പോലുള്ള ലളിതമായ നീക്കങ്ങളിൽ ലക്ഷ്യമിടുക. ഓരോ 30 മിനിറ്റ് കഴിയുമ്പോഴും 2 മിനിറ്റ് സ്റ്റാൻഡ്-ആൻഡ്-സ്ട്രെച്ച് ഉപയോഗിച്ച് ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ഇൻസുലിൻ അല്ലെങ്കിൽ മറ്റു ഗുളികകൾ കഴിക്കുന്നുണ്ട് എങ്കിൽ, ദിനചര്യകളിൽ മാറ്റം വരുമ്പോൾ പ്രമേഹത്തിൻ്റെ അളവിൽ മാറ്റം വരുന്നുണ്ടോ എന്ന് പരിശോധിക്കുകയും ഷുഗർ പെട്ടെന്ന് ലഭ്യമാകുന്നത് പോലെ അടുത്തു വെക്കുകയും ചെയ്യുക .
ഭക്ഷണം സമതുലിതമാക്കുക: പകുതി പച്ചക്കറികൾ, കാൽ ഭാഗം പ്രോട്ടീൻ (മത്സ്യം, മുട്ട, പയർവർഗ്ഗങ്ങൾ), കാൽ ഭാഗം ധാന്യങ്ങൾ അല്ലെങ്കിൽ അന്നജം അടങ്ങിയ പച്ചക്കറികൾ, നട്സ് അല്ലെങ്കിൽ ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പ്. പഞ്ചസാര പാനിയങ്ങൾക്ക് പകരം വെള്ളമോ മധുരമില്ലാത്ത ചായയോ തിരഞ്ഞെടുക്കുക, ജ്യൂസിന് പകരം പഴങ്ങൾ തിരഞ്ഞെടുക്കുക. കാഴ്‌ച മങ്ങുകയോ കാഴ്‌ചയിൽ പാട ഉള്ളതു പോലെ തോന്നുകയോ, കാലുകളിൽ പൊള്ളുന്ന പോലെയോ അല്ലെങ്കിൽ മരവിപ്പ് തോന്നുകയോ ചെയ്യുക, കാലിൾ ഉണ്ടായ മുറിവുകൾ ഉണങ്ങാതിരിക്കൽ, നീർവീക്കം അല്ലെങ്കിൽ നുരയോടുകൂടിയ മൂത്രം, ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നൽ, അല്ലെങ്കിൽ പെട്ടെന്നുള്ള തലകറക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്‌ടറുടെ ഉപദേശം തേടുക.
ആസ്റ്റർ ഡയബറ്റിസ് 360 കെയർ ക്ലിനിക്
പ്രമേഹം കൂടുതലാണ് എന്നുറപ്പായാൽ ഏകോപിത പരിചരണം അതു നേരിടാൻ സഹായകമാകും. ഖിസൈസിലെ ആസ്റ്റർ ഡയബറ്റിസ് 360 കെയർ ക്ലിനിക്കിൽ, ഓരോ പരിശോധനയും ആരംഭിക്കുന്നത് നിങ്ങളെ കേൾക്കുന്നതിലൂടെയാണ്, നിങ്ങളുടെ ദിനചര്യകൾ, വെല്ലുവിളികൾ, ലക്ഷ്യങ്ങൾ എന്നിവയിലൂടെയാണ്. ആയതിനാൽ
വ്യക്തമായ ഒരു പദ്ധതി നിങ്ങൾക്ക് ഞങ്ങളിൽ നിന്നു ലഭിക്കും, ശരിയായ സമയത്ത് ശരിയായ വിദഗ്‌ധരെ കാണുകയും ചെയ്യാം: പതിവ് അവലോകനങ്ങൾക്കുള്ള ഇൻറേണൽ മെഡിസിൻ, മികച്ച ചികിത്സയ്ക്കുള്ള എൻഡോക്രൈനോളജി, കാഴ്ച സംരക്ഷിക്കുന്നതിനുള്ള ഒഫ്‌താൽമോളജി, കാലുകളുടെയും വൃക്കകളുടെയും പരിശോധനകൾ, കൂടാതെ നാഡി പ്രശ്‌നങ്ങൾക്കുള്ള ന്യൂറോളജി സഹായവും ലഭ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ ചെറുതും ചെയ്യാൻ കഴിയുന്നതുമായ ഘട്ടങ്ങളായി വിഭജിക്കപ്പെടുന്നു, പുരോഗതിയാണ് നമുക്ക് ലക്ഷ്യമിടേണ്ടത്, പൂർണതയല്ല.
ഇതിനായി ഇന്ന് തന്നെ നിങ്ങളുടെ പ്രമേഹ അവലോകനമോ സ്ക്രീനിംഗോ ബുക്ക് ചെയ്യുക, അതിനു ശേഷം നിങ്ങൾക്ക് പിന്തുടരാൻ കഴിയുന്ന ഒരു പ്രായോഗികവും ദൈനംദിനവുമായ പദ്ധതിയുമായി മുന്നോട്ട് പോകുക.
04 4400500 എന്ന നമ്പറിൽ വിളിക്കുക
അല്ലെങ്കിൽ myAster ആപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

