Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right‘കോവിഡ് വാക്സിനുകൾ...

‘കോവിഡ് വാക്സിനുകൾ കുട്ടികളെ കൊലപ്പെടുത്തി’; എഫ്.ഡി.എ റിപ്പോർട്ടിനു പിന്നാലെ വാക്സിൻ നിയമങ്ങൾ കർശനമാക്കാൻ ​ട്രംപ് ഭരണകൂടം

text_fields
bookmark_border
‘കോവിഡ് വാക്സിനുകൾ കുട്ടികളെ കൊലപ്പെടുത്തി’; എഫ്.ഡി.എ റിപ്പോർട്ടിനു പിന്നാലെ വാക്സിൻ നിയമങ്ങൾ കർശനമാക്കാൻ ​ട്രംപ് ഭരണകൂടം
cancel

വാഷിങ്ടൺ: ‘കോവിഡ് വാക്സിനുകൾ കുട്ടികളുടെ ജീവനെടുത്തുവെന്ന’ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ) വെളിപ്പെടുത്തലിനു പിന്നാലെ വാക്സിൻ നിയമങ്ങൾ കർശനമാക്കാൻ ട്രംപ് ഭരണകൂടം. എൻ‌.ബി‌.സി ന്യൂസ് റിപ്പോർട്ട് പ്രകാരം എഫ്.ഡി.എയുടെ വാക്സിൻ വിഭാഗം മേധാവി ഡോ. വിനായക് പ്രസാദ് പുതിയ മേൽനോട്ട അധികാരങ്ങൾക്കും വാക്സിൻ സുരക്ഷ വിലയിരുത്തുന്നതിനുള്ള പ്രക്രിയകൾ കർശനമാക്കാനും ജീവനക്കാർക്ക് മെമ്മോ അറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.

കോവിഡ് വാക്സിനുകൾ മൂലം രാജ്യത്ത് കുറഞ്ഞത് 10 കുട്ടികൾ കൊല്ലപ്പെട്ടുവെന്നും ‘മയോകാർഡിറ്റിസ്’ അല്ലെങ്കിൽ ഹൃദയപേശികളുടെ വീക്കം മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്നും മെ​മ്മോയിൽ അദ്ദേഹം അവകാശപ്പെട്ടതായി യു.കെ കേന്ദ്രീകരിച്ചുള്ള മാധ്യമമായ ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. യഥാർത്ഥ മരണ സംഖ്യ കൂടുതലാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോ ബൈഡന്റെ കീഴിലുള്ള മുൻ യു.എസ് ഭരണകൂടം സുരക്ഷാ ആശങ്കകൾ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, എഫ്.ഡി.എയുടെ ഈ മെമ്മോയിൽ പ്രസ്തുത കുട്ടികളുടെ മെഡിക്കൽ ചരിത്രം ഉൾപ്പെടുത്തുകയോ ഇത് ഒരു ‘പിയർ റിവ്യൂഡ് ജേണലിൽ’ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. കൂടാതെ മെഡിക്കൽ വിദഗ്ധരുടെ വ്യാപക വിമർശനവും നേരിടുന്നുണ്ട്.

കോവിഡ്-19 വാക്സിനുകൾ അമേരിക്കൻ കുട്ടികളെ കൊലപ്പെടുത്തിയതായി യുഎസ് എഫ്.ഡി.എ ആദ്യമായി അംഗീകരിക്കുമെന്ന്’ ഡോ. പ്രസാദ് സ്റ്റാഫ് അംഗങ്ങൾക്ക് അയച്ച മെമ്മോയിൽ പറഞ്ഞതായി ടെലഗ്രഫ് റിപ്പോർട്ട് ചെയ്തു. തന്റെ നിഗമനങ്ങളോട് വിയോജിക്കുന്നുണ്ടെങ്കിൽ രാജിവെക്കാൻ അദ്ദേഹം അവരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ‘ഇത് ഒരു ആഴത്തിലുള്ള വെളിപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ് ആരോഗ്യ സെക്രട്ടറിയും പ്രമുഖ വാക്സിൻ സന്ദേഹവാദിയുമായ റോബർട്ട് എഫ് കെന്നഡി ജൂനിയർ നിയമിച്ച ഡോ. വിനായക് പ്രസാദ്, വാർഷിക ഫ്ലൂ വാക്സിനുകൾ വിലയിരുത്തുന്ന രീതി എഫ്.ഡി.എ മാറ്റുമെന്നും പറഞ്ഞു. നിലവിലെ പ്രക്രിയയെ ‘നിലവാരമില്ലാത്ത തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ദുരന്തം’ എന്നും വിശേഷിപ്പിച്ചു.

ന്യുമോണിയ വാക്സിൻ നിർമാതാക്കൾ അതിലൂടെ രോഗബാധിതരുടെ കേസുകളിൽ കുറവുവരുത്തുന്നുവെന്ന് കാണിക്കേണ്ടതുണ്ടെന്നും ഒരുമിച്ച് ഉപയോഗിക്കുന്ന രണ്ടോ അതിലധികമോ വാക്സിനുകൾ സുരക്ഷിതമാണെന്ന് പ്രോത്സാഹിപ്പിക്കുന്നതിനു മുമ്പ് കമ്പനികൾ വലിയ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും വിനായക് പ്രസാദ് പറഞ്ഞു.

ബൈഡന്റെ കീഴിലുള്ള സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) മേധാവി റോഷെൽ വാലെൻസ്‌കിയുടെ ‘സത്യസന്ധമല്ലാത്തതും കൃത്രിമവുമായ’ അഭിപ്രായങ്ങളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

അതേസമയം, ഈ മെമ്മോ തെറ്റായ വിവരത്തിന്റെയും നുണകളുടെയും വളരെ അസ്വസ്ഥജനകമായ മിശ്രണമാണെന്ന് എഫ്.ഡിഎയിലെ മുൻ വാക്സിൻ മേധാവി ഡോ. പീറ്റർ മാർക്ക്സ് കുറ്റപ്പെടുത്തി. മേൽനോട്ട ഏജൻസിക്കുള്ളിലെ അവസ്ഥ ഇപ്പോൾ അവിശ്വസനീയമാംവിധം വിഷലിപ്തമാണെന്നും വിമർശിച്ചു. മെമ്മോ ‘നിരുത്തരവാദപരവും’ ‘അപകടകരവുമാണ്’ എന്ന് ഫിലാഡൽഫിയയിലെ വാക്സിൻ വിദ്യാഭ്യാസ കേന്ദ്രത്തിലെ ഡയറക്ടർ ഡോ. പോൾ ഓഫിറ്റും വിമർശിച്ചു.

വാക്സിൻ ഉപയോഗത്തെക്കുറിച്ചുള്ള ശിപാർശകൾ പുറപ്പെടുവിക്കുന്ന, അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സി.ഡി.സിയുടെ വാക്സിൻ കമ്മിറ്റിയുടെ യോഗത്തിന് മുമ്പായി മെമ്മോ മനഃപൂർവ്വം ചോർത്തിയതാണെന്ന ചില റിപ്പോർട്ടുളുമുണ്ട്.

65 വയസ്സിനു മുകളിലുള്ളവർക്കും ഗുരുതരമായ രോഗ സാധ്യത വർധിപ്പിക്കുന്ന മെഡിക്കൽ അവസ്ഥയുള്ളവർക്കും കോവിഡ് വാക്സിനുകൾ ആരോഗ്യ അധികൃതർ ഇതിനകം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child deathscovid deathsCovid vaccinesCovid jabus covid vaccinesUS Food and Drug Administration
News Summary - Trump drug watchdog tightens vaccine rules after claim Covid jabs killed children
Next Story