ഹോമിയോപ്പതി ചികിത്സാരീതികളിലൂടെ ഗര്‍ഭാശയ മുഴകള്‍ ശസ്ത്രക്രിയയില്ലാതെ നീക്കി
text_fieldsമഹേന്ദ്രരാജ ജാനന്തി
ദുബൈ: ശസ്ത്രക്രിയയില്ലാതെ ഹോമിയോപ്പതി ചികിത്സാരീതികളിലൂടെ ഇന്ത്യൻ യുവതിയുടെ അഞ്ച് ഗർഭാശയ മുഴകൾ വിജകരമായി നീട്ടി വെൽത്ത് ക്ലിനിക്. ഗര്‍ഭപാത്രം നീക്കം ചെയ്യാതെയും ഹോര്‍മോണുകൾ ഉപയോഗിക്കാതെയുമായിരുന്നു ചികിത്സ. 46 കാരിയായ മഹേന്ദ്രരാജ ജാനന്തിയാണ് സുഖം പ്രാപിച്ചത്.
അള്‍ട്രാസൗണ്ട് പരിശോധനയിലാണ് അഞ്ച് വലിയ ഗര്‍ഭാശയ മുഴകള്‍ കണ്ടെത്തിയത്. മുഴകളുടെ വലിപ്പം കാരണം ഗര്‍ഭാശയവും വലുതാവുന്ന സാഹചര്യമായിരുന്നു. രോഗിക്ക് പ്രമേഹവും സ്ഥിരീകരിച്ചിരുന്നു. ഗർഭപാത്രം നീക്കം ചെയ്യാനായിരുന്നു അലോപ്പതി ഡോക്ടര്‍മാരുടെ നിർദേശം. എന്നാല്‍ ശസ്ത്രക്രിയക്ക് തയാറല്ലാതിരുന്ന രോഗി വെൽത്തിൽ ചികിത്സ തേടി. വെല്‍ത്തിലെ ഹോമിയോപതി ഡോക്ടർമാരായ ആഷര്‍ ഷൈഖ്, യാസിര്‍ ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർ ചികിത്സ.
ക്ലാസിക്കല്‍ ഹോമിയോപ്പതി പരിചരണം ആധാരമാക്കിയ ഒരു വര്‍ഷം നീണ്ട ചികിത്സാ പദ്ധതിക്ക് ഇവർ രൂപം നൽകി. ശസ്ത്രക്രിയയോ ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയ മരുന്നുകളോ ഇല്ലാത്ത ഈ പദ്ധതി, ശരീരത്തിന്‍റെ സ്വന്തം ശമന രീതികളുമായി ചേര്‍ന്നുള്ള സ്വാഭാവിക ചികിത്സകള്‍ ഉള്‍പ്പെടുത്തിയാണ് മുന്നോട്ട് പോയത്. കൃത്യമായ ഭക്ഷണക്രമവും സ്ഥിരതയുള്ള ശാരീരിക പ്രവര്‍ത്തനവും സംയോജിപ്പിച്ച ഈ സമീപനം വേഗത്തില്‍ തന്നെ ഫലങ്ങള്‍ നല്‍കാന്‍ തുടങ്ങി.
ഏതാനും മാസത്തിനുള്ളില്‍ ജനന്തിയുടെ ലക്ഷണങ്ങള്‍ കുറയാന്‍ തുടങ്ങി. രക്തസ്രാവം കുറയുകയും, ഊര്‍ജ്ജ നില ഉയരുകയും കുടുംബത്തിനൊപ്പം സാധാരണ ജീവിതത്തിലേക്ക് പതിയെ മടങ്ങാനും തുടങ്ങി. അള്‍ട്രാസൗണ്ട് പരിശോധനയില്‍ ഒരു ഗര്‍ഭാശയ മുഴ ഒഴികെ ബാക്കി എല്ലാ ഗര്‍ഭാശയ മുഴകളും അപ്രത്യക്ഷമായതായി കണ്ടെത്തി. ബാക്കിയുണ്ടായിരുന്ന മുഴ ചുരുങ്ങുന്നതായും കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.