Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്: ഭീതിപരത്തി ഷാമോണ്ട വൈറസ്; ലോകത്ത് ആദ്യ മരണം

text_fields
bookmark_border
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്: ഭീതിപരത്തി ഷാമോണ്ട വൈറസ്; ലോകത്ത് ആദ്യ മരണം
cancel

പാരിസ്: മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഷാമോണ്ട വൈറസ് (Shamonda virus) ബാധിച്ച് ഫ്രാൻസിൽ ആദ്യമായി മരണം റിപ്പോർട്ട് ചെയ്തു. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ ഒരു രോഗിയാണ് ഒക്ടോബർ ആദ്യവാരത്തിൽ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ആദ്യ സംഭവമാണിതെങ്കിലും, നിലവിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫ്രഞ്ച് ആരോഗ്യ അധികൃതർ വ്യക്തമാക്കി.

ലിയോണിലെ ആശുപത്രിയിൽ ഗുരുതരമായ അസുഖത്തിന് ചികിത്സയിലായിരുന്ന രോഗിയാണ് മരണപ്പെട്ടത്. വൈറസ് ബാധയെ തുടർന്ന് ഇദ്ദേഹത്തിന് കടുത്ത നാഡീസംബന്ധമായ സങ്കീർണ്ണതകൾ ഉണ്ടായതായി ഫ്രഞ്ച് ആരോഗ്യ-കാർഷിക മന്ത്രാലയങ്ങൾ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ മരണവും വൈറസ് ബാധയും തമ്മിൽ ബന്ധമുണ്ടെന്നാണ് വിലയിരുത്തുന്നത്. വടക്കുകിഴക്കൻ ഫ്രാൻസിൽ വെച്ച് ചെള്ളുകളുടെയോ പ്രാണികളുടെയോ കടിയിലൂടെയാകാം രോഗം പകർന്നതെന്നാണ് അധികൃതരുടെ സംശയം. എന്നാൽ ഇതിന് കാരണമായ പ്രാണിയുടെ കൃത്യമായ വർഗ്ഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ആഫ്രിക്കയിലും ഏഷ്യയിലും വർഷങ്ങളായി ഈ വൈറസ് സാന്നിധ്യമുള്ളതാണെങ്കിലും, ഇതുവരെ മനുഷ്യരിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നില്ല. രോഗപ്രതിരോധ ശേഷി തീരെയില്ലാത്ത ആളുകളിലെ അപൂർവ്വമായ ഒരു കേസ് മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ECDC) ഫ്രഞ്ച് അധികൃതരുമായി ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ലോകാരോഗ്യ സംഘടനയ്ക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും ബാധിക്കുന്ന ഷാമോണ്ട വൈറസ് പ്രധാനമായും പ്രാണികളുടെ കടിയിലൂടെയാണ് പകരുന്നത്. കന്നുകാലികളിൽ പനിയും വയറിളക്കവും ഉണ്ടാക്കാൻ ഇടയാക്കുന്ന വൈറസ് ബാധ അയർലൻഡ്, ജർമ്മനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ മൃഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും യൂറോപ്യൻ ആരോഗ്യ വകുപ്പ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്: ഭീതിപരത്തി ഷാമോണ്ട വൈറസ്; ലോകത്ത് ആദ്യ മരണം
Next Story