Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നുമുതൽ ആധാർ അധിഷ്ഠിതം; വാഹന സേവനങ്ങളിൽ ഇടനിലക്കാർക്ക് പൂട്ടുമായി എം.വി.ഡി

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി മോട്ടോര്‍വാഹനവകുപ്പിന്‍റെ 60 സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആധാര്‍ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസന്‍സ്, ആർ.സി എന്നിവ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.

അപേക്ഷ സമര്‍പിക്കുമ്പോള്‍ ഉടമയുടെ ആധാര്‍ ബന്ധിപ്പിച്ച മൊബൈല്‍ഫോണിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് നൽകിയാലാണ് മുന്നോട്ടേക്ക് പോകാനാവുക. വാഹനം വില്‍പന നടത്തുമ്പോള്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഇത്തരത്തില്‍ ആധാര്‍ ഒ.ടി.പി വച്ച് അപേക്ഷ പൂര്‍ത്തീകരിക്കണം.

ഇതേ രീതിയില്‍ ഒരോ സേവനങ്ങള്‍ക്കും ആധാര്‍ ഒ.ടി.പി നിർബന്ധമാകും. അപേക്ഷ നടപടികൾക്കായി ഇനി ഓഫിസിലേക്ക് നേരിട്ട് എത്തേണ്ടതില്ല. സോഫ്റ്റ്‌വേറില്‍ നിന്നും തീരുമാനം എടുക്കാന്‍ കഴിയുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ തീര്‍പ്പാക്കും. ഉദ്യോഗസ്ഥരുടെ ജോലിഭാരം ഗണ്യമായി കുറയും. പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണന ക്രമത്തിലാകും തീർപ്പാക്കുക.

ആധാറിലെ പേരും ആർ.സി ബുക്കിലെ പേരും തമ്മിൽ പൊരുത്തമില്ലെങ്കിൽ സേവനങ്ങൾ തടസ്സപ്പെടുമെന്നതാണ് പുതിയ വെല്ലുവിളി. പേരിനും ഇനീഷ്യലിനും ഇടയിലെ കുത്ത് പോലും വ്യത്യാസമാണെങ്കിൽ ഓൺലൈൻ നടപടികൾ തുടരാനാകില്ല. ആർ.സിയിലെ പേര് ആധാറിലേത് പോലെ തിരുത്തുകയേ നിവർത്തിയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MVD puts a lock on intermediaries in vehicle services
Next Story