'ഹൃദയപൂർവം' ആഘോഷമാക്കി ആന്റണി പെരുമ്പാവൂർ; പുതിയ വോൾവോ എസ്.യു.വി ഗാരേജിൽ എത്തിച്ചു
text_fieldsപുതിയ വോൾവോ XC60 കാർ സ്വന്തമാക്കുന്ന ആന്റണി പെരുമ്പാവൂർ
കൊച്ചി: സ്വീഡിഷ് വാഹനനിർമാതാക്കളായ വോൾവോയുടെ മുഖം മിനുക്കിയെത്തിയ XC60 എസ്.യു.വി ഗാരേജിൽ എത്തിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. വോൾവോയുടെ പ്രീമിയം എസ്.യു.വിയായ XC60 പുതിയ പതിപ്പിന് 71.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 2025 ഓഗസ്റ്റ് ഒന്നിനാണ് വോൾവോ മുഖം മിനുക്കിയെത്തിയ XC60 അവതരിപ്പിച്ചത്.
ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചെറിയ മാറ്റങ്ങളോടെയാണ് വോൾവോ XC60 മുഖംമിനുക്കിയെത്തുന്നത്. ഡ്യൂവൽ ടോൺ അലോയ് വീലിൽ എത്തുന്ന വോൾവോ XC60ൽ പുതുക്കിയ ഗ്രില്ലും പുനരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്മോക്ഡ് ഇഫക്ട് ഫീച്ചറിൽ എത്തുന്ന ടൈൽലാമ്പും പിൻവശത്ത് പുതിയ ബമ്പറും വോൾവോ XC90 ഫ്ലാഗ്ഷിപ്പുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്റ്റൽ വൈറ്റ്, വപൗർ ഗ്രേ, ഫോറസ്റ്റ് ലേക്, മൾബറി റെഡ്, ഒനിക്സ് ബ്ലാക്ക്, ഡെനിം ബ്ലൂ, ബ്രൈറ്റ് ഡസ്ക് തുടങ്ങിയ നിറങ്ങളിൽ ഈ എസ്.യു.വി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
ക്വാൽകോംസ് സ്നാപ്പ്ഡ്രാഗൺ കോക്ക്പിറ്റ് പ്ലാറ്റഫോം അടിസ്ഥാനമാക്കി 11.2-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, 12.3-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഗൂഗ്‌ൾ ബിൽഡ്-ഇൻ സർവീസ് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളോടെയാണ് വോൾവോ XC60 വിപണിയിലെത്തുന്നത്. 15 ഹൈ-ഫൈ സ്‌പീക്കറുകൾ, ഫുൾ എൽ.ഇ.ഡി ഹെഡ് ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ഡിജിറ്റൽ ഓണേഴ്‌സ് മാനുവൽ, ഇല്ല്യൂമിനേറ്റഡ് വാനിറ്റി മിറർ, ഓട്ടോ-ഡിമ്മട് റിയർ വ്യൂ മിറർ, ടയർ പ്രഷർ മോണിറ്ററിങ്, അപകട സാധ്യത മുന്നറിയിപ്പ്, അഡാപ്റ്റീവ് പവർ സ്റ്റിയറിങ്, പാർക്ക്, റിയർ, ഫ്രണ്ട്, സൈഡ് അസിസ്റ്റുകൾ തുടങ്ങിയ ഒട്ടനവധി ഫീച്ചറുകളും വോൾവോ XC60 ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായി പാസഞ്ചർ എയർബാഗ് കട്ട്-ഓഫ് സ്വിച്ച്, ഡ്യൂവൽ സ്റ്റേജ് എയർബാഗ്, പവർ ചൈൽഡ് സേഫ്റ്റി ലോക്ക്, എമർജൻസി ബ്രേക്ക് ലൈറ്റ്, സൈഡ് പ്രൊട്ടക്ഷൻ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും വോൾവോ XC60 ന്റെ പ്രത്യേകതകളാണ്.
48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം 2.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനാണ് വോൾവോ XC60യുടെ കരുത്ത്. ഇത് മാക്സിമം 247 ബി.എച്ച്.പി കരുത്തും 360 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിൻ 0-100 സഞ്ചരിക്കാൻ 6.9 സെക്കന്റ് മാത്രമാണെടുക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ എത്തുന്ന ഈ എസ്.യു.വി ഓൾ-വീൽ ഡ്രൈവ് മോഡിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.