Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിലെ ആദ്യ ഓട്ടോ...

ഇന്ത്യയിലെ ആദ്യ ഓട്ടോ റിക്ഷയുടെ നിർമാതാവ് ഒരു സ്വാതന്ത്ര്യ സമര സേനാനിയാണെന്നറിയാമോ?

text_fields
bookmark_border
ഇന്ത്യയിലെ ആദ്യ ഓട്ടോ റിക്ഷയുടെ നിർമാതാവ്  ഒരു സ്വാതന്ത്ര്യ സമര സേനാനിയാണെന്നറിയാമോ?
cancel
camera_alt

നവൽമാൽ കുന്ദൻമാൽ ഫിറോദിയ

നവൽമാൽ കുന്ദൻമാൽ ഫിറോദിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായ തികഞ്ഞ ഗാന്ധിയനാണ് ഇടുക്കിക്കാരുടെ ‘മലവണ്ട്’ എന്നും ഇന്ത്യയുടെ ജനപ്രിയ വാഹനവുമായ ഓട്ടോറിക്ഷയുടെ ഉപജ്ഞാതാവ്. ഇന്ത്യയിലെ ജനങ്ങളുടെ വാഹന സഞ്ചാരത്തിന് പുതിയ മാനം കുറിച്ച് വാഹന വിപ്ലവത്തിലൂടെ ചരിത്രത്തിലിടം നേടിയയാളാണദ്ദേഹം.

ഇന്നുകാണുന്ന മലവണ്ട് രൂപമായിരുന്നില്ല 1949 കളിൽ പിറവിയെടുക്കുമ്പോഴുണ്ടായത്. തലയിലിരുന്ന് വാലിൽ ആളുകളെയിരുത്തി ഓടിക്കുന്ന ഒരു വാഹനം. നിരവധിയായ മാറ്റങ്ങൾക്കുശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലേക്കെത്തിയത്. മനുഷ്യരെ ഇരുത്തി മനുഷ്യൻ വലിച്ചുകൊണ്ടുപോയിരുന്ന റിക്ഷ സമ്പ്രദായത്തിൽ നിന്ന് യാന്ത്രികമായ വാഹനത്തിലേക്കുള്ള യാ​ത്രയാണ് നവൽമാൽ ഫിറോദിയ സ്വപ്രയത്നത്താൽ സാക്ഷാത്കരിച്ചത്. പിന്നീട് ഈ വാഹനമാണ് ഇന്ത്യയിലെ ഭൂരിഭാഗമാളുകളുടെയും ഗതാഗതത്തിന് സഹായമായി മാറുകയും അവർക്ക് തൊഴിൽ സുരക്ഷയും നേടിക്കൊടുത്ത്. അഭിമാനമായി മാറിയത്.

1947 കളിൽ ചരക്കുനീക്കത്തിനായി വിദേശികൾ ഇന്ത്യയിലെത്തിച്ച ഇരുചക്രവാഹനങ്ങളുടെ പിൻ ഭാഗത്ത് നാലുചക്രങ്ങൾ ഘടിപ്പിച്ച ഒരുപ്ലാറ്റ്​ ഫോമിൽവെച്ച് സാധനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന രീതിയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മൊറാർജി ദേശായി ഇന്ത്യയിൽ റിക്ഷ വലിക്കുന്ന സമ്പ്രദായം നിർത്തലാക്കിയതോടെ ഗതാഗതത്തിനായി മറ്റൊരു മാർഗത്തെ കുറിച്ചുള്ള ചിന്തയിൽനിന്നാണ് ഫിറോദിയ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ആ രീതിയിൽ ജനങ്ങൾക്ക് സഞ്ചരിക്കാവുന്ന ഒരു വാഹനം രൂപകൽപന ചെയ്തുകൂട എന്ന ചിന്തയിൽ നിന്നാണ് ​ഓട്ടോറിക്ഷയുടെ ആദ്യ രൂപം പിറവികൊള്ളുന്നത്. അദ്ദേഹത്തിന് ലഭിച്ച ഒരു വാഹന ബ്രോഷറിലെ ചിത്രത്തിൽനിന്നാണ് യാത്രാവാഹന നിർമാണമെന്ന സ്വപ്നത്തിലേക്ക് നടന്നടുത്തത്.

അന്ന് ചരക്കുനീക്കത്തിനുപയോഗിച്ചിരുന്ന വാഹനത്തിന്റെ ഭാഗങ്ങൾ ഇറ്റാലിയൻ കമ്പനിയായിരുന്ന പിയാജിയോയായിരുന്നു ഇന്ത്യയിലെത്തിച്ചിരുന്നത്. വാഹനഭാഗങ്ങളും പ്ലാറ്റ്ഫോമും സംഘടിപ്പിച്ച് പ്രാദേശിക വർക്​ഷോപ്പിൽ ​യോജിപ്പിച്ച് ഒരു മോഡൽ നിർമിക്കുകയും അത് 1948ലെ ബോംബെ കോൺഗ്രസ് സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുവിന്റെ മുന്നിൽ അവതരിപ്പിക്കുകയും അംഗീകാരം വാങ്ങുകയുമായിരുന്നു.

പിന്നീട് ബജാജ് ഓട്ടോ ലിമിറ്റഡുമായി സഹകരിച്ചാണ് ഓ​ട്ടോറിക്ഷകളുടെ രൂപത്തിലേക്ക് മാറ്റിയത്. ഓട്ടോയിൽ നിന്ന് അടുത്തത് ടെമ്പോയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ചുവടുവെപ്പ്. കാളവണ്ടികളുടെ അമിത ഉപയോഗത്താൽ ഗതാഗതം ദുസ്സഹമായതോടെ കുറച്ചുകൂടി വലിയ എൻജിനിലും പ്ലാറ്റ് ഫോമിലുമായി മുച്ചക്രത്തിൽ തീർത്ത ടെമ്പോകളുണ്ടാക്കി. 1969 ൽ മറ്റഡോറുമായി സഹകരിച്ച് വലിയ ഷ്വാസിയിൽ മുഴുവൻ മൂടിയ നിലയിലുള്ള ടെമ്പോകളും നിർമിക്കുകയുണ്ടായി.

1970 ലായിരുന്നു അടുത്ത വാഹനമായ രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ലൂണ മോപ്പഡി​​ന്റെ വരവ്.പൂർണമായും ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യ വാഹനമായിരുന്നു ​ലൂണ. ഇന്ത്യൻ നിരത്തുകളിൽ ഇരുച​ക്രവാഹന വിപ്ലവം തീർത്ത വാഹനമായിരുന്നു ലൂണ മോപ്പഡ്.

അങ്ങനെ ഇരുചക്ര നാലുചക്ര വാഹനനിർമാണ ലോകത്തിന്റെ അമരക്കാരനായി മാറുകയായിരുന്നു നവൽമാൽ കുന്ദൻമാൽ ഫിറോദിയ. അന്ന് ബജാജ് ഓ​ട്ടോ ലിമിറ്റഡിൽ തുടങ്ങി ടെമ്പോ നിർമാക്കാനായി ഫോഴ്സ് മോട്ടോഴ്സ് തുടങ്ങി ഇന്ന് നിരവധി ബിസിനസ് സാമ്രാജ്യങ്ങളുടെ അമരക്കാരാണ് ഫിറോദിയ ഗ്രൂപ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BajajForce MotorsN.K. FirodiaAuto NewsMorarji Desai
News Summary - Did you know that the builder of India's first auto rickshaw was a freedom fighter?
Next Story