ഡൽഹിയിൽ ഡബ്ൾഡക്കർ ബസുകൾ വീണ്ടുമെത്തുന്നു
text_fieldsസൂചനാത്മക ചിത്രം
ഡൽഹി: രാജ്യതലസ്ഥാന രാജപാതകളിലേക്ക് ഡബ്ൾഡക്കർ ബസുകൾ വരുന്നു. മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷമാണ് ഇരുനില ബസുകളുടെ തിരിച്ചുവരവ്. 1989ൽ പുറത്തിറക്കിയ ബസുകളുടെ കാലപ്പഴക്കം മൂലമായിരുന്നു നിരത്തുകളിൽനിന്ന് പിൻവലിച്ചതെങ്കിലും തിരിച്ചുവരവ് ആർഭാടമായി തന്നെയായിരിക്കുമെന്നാണ് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ അഭിപ്രായം.
നാട്ടുകാർക്കും പ്രകൃതിക്കും അനുയോജ്യമാകും വിധം ഇലക്ട്രിക് ബസുകളുമായാണ് അശോക് ലേലാൻഡ് എത്തുന്നത്.ഡൽഹിയിലെ തിരഞ്ഞെടുത്ത റൂട്ടുകളിലൂടെയാണ് ബസ് സർവിസ് ഉണ്ടാവുക. ആദ്യ ഘട്ടമെന്ന നിലയിൽ അശോക് ലേലാൻഡ് ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന് സിഎസ്ആർ ഫണ്ടിൽനിന്ന് ആദ്യ ബസ് നൽകി. 4.75 മീറ്റർ നീളവും 9.8 മീറ്റർ ഉയരവും 63 ലധികം പേർക്ക് സഞ്ചരിക്കാവുന്ന ബസ് ഓഖ്‍ല ഡിപ്പോയിൽനിനന് ഗതാഗതമന്ത്രി പങ്കജ് കുമാർ സിങ് ട്രയൽ റൺ ഉദ്ഘാടനം ചെയ്തു.
അടുത്ത രണ്ടു ബസുകൾ കൂടി ഉടനെത്തുമെന്നും മന്ത്രി അറിയിച്ചു. ഇരുനിലബസുകളുടെ വരവ് ഡൽഹിയുടെ രാജവീഥികളെ കൂടുതൽ മനോഹരമാക്കും. പക്ഷേ ൈഫ്ല ഓവറുകളും മരക്കമ്പുകളും വൈദ്യുതി ലൈനുകളും ബസ് യാത്രക്ക് തടസ്സമാവുമെങ്കിലും അതൊഴിവാക്കിയുളള റൂട്ടുകളാവും തിരഞ്ഞെടുക്കുക. ബസിെൻറ രണ്ടാം നിലയിലിരുന്നുള്ള ഡൽഹി മാർക്കറ്റുകളുടെ കാഴ്ച മനോഹരമാണ്.
1949 ലായിരുന്നു ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ഡബ്ൾഡക്കർ ബസ് സർവിസ് ആരംഭിച്ചത്. അന്ന് ഡൽഹിയുടെ അഭിമാനമായിരുന്നു. കശ്മീർ ഗേറ്റ്, ഓൾഡ് ഡൽഹി, കരോൾ ബാഗ്, കൊണാട്ട് േപ്ലസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇരുനില ബസുകൾ സർവിസ് നടത്തിയിരുന്നു. അന്നത്തെ ഡൽഹിയുടെ മുക്കിലും മൂലയിലും ബസുകളെത്തുമായിരുന്നു. പ്രകൃതിക്കും ജനങ്ങൾക്കും ദോഷകരമാവാത്ത ഇലക്ട്രിക് ഡബ്ൾഡക്കർ ബസുകളുടെ വരവ് ഡൽഹിയിലുള്ളവരുടെ യാത്രാസുരക്ഷക്കുകൂടി മുൻഗണന നൽകിയുള്ള ഡൽഹി സർക്കാറിന്റെ അഭിമാന പദ്ധതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.