ആനമലയും കടന്ന് ഹാരിയർ ഇ.വി; ഇത് ഇലക്ട്രികിലെ ഇന്ത്യൻ വിപ്ലവം
text_fieldsമുംബൈ: ഇന്ത്യൻ ഇലക്ട്രിക് വിപണിയിൽ പുതിയ വിപ്ലവയുമായി ടാറ്റ മോട്ടോർസ്. അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ ഹാരിയറിനെ ഇന്ന് കമ്പനി മാർക്കറ്റിൽ അവതരിപ്പിച്ചു. ഇ.വി വിപണിയിലെത്തുന്നതിന് മുമ്പ്തന്നെ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ടാറ്റ ഹാരിയർ ഇ.വിയുടെ ട്രെയിലർ വിഡിയോ ചെയ്തിരിക്കുന്നത് ഇത്തവണ മലയാളത്തിൽ ആണെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. മലയാളി ആയുർവേദ ഡോക്ടറായ മുഹമ്മദ് ഫഹദാണ് ഇടുക്കിയിലെ ആനമലയിൽ ഹാരിയർ കയറ്റിയിറക്കിയത്.
2025ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് ഹാരിയർ ഇ.വി ആദ്യമായി പ്രദർശിപ്പിച്ചത്. ടാറ്റ സഫാരി സ്‌ട്രോം 2018 മോഡലിനെ തിരിച്ചുവിളിച്ച കമ്പനി പകരക്കാരനായി ഇറക്കിയത് ഹാരിയാറിനെയാണ്. പ്രധാനമായും പവർ കാര്യക്ഷമത കിണക്കിലെടുത്ത് നിർമിച്ചിരിക്കുന്ന ഇ.വിയിൽ ഡ്യൂവൽ മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇ.വിയിലെ ആദ്യ ക്വാഡ്-വീൽ-ഡ്രൈവ് (ഫോർ വീൽ ഡ്രൈവ്) വാഹനമാണ് ഹാരിയർ ഇ.വി. ഒറ്റ ചാർജിൽ 600+ കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാനം ഉപയോഗിച്ച് 25 മിനിറ്റ് കൊണ്ട് 20-80% വരെ ചാർജ് ചെയ്യാൻ സാധിക്കും. 15 മിനിട്ട് ചാർജ് ചെയ്താൽ 250 കിലോമീറ്റർ സഞ്ചരിക്കാനും ഈ ഇ.വിക്കാകും. 75kWh ബാറ്ററി പാക്കാണ് ഹാരിയറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 500 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കും. കൂടാതെ ബാറ്ററിയെ ഹീറ്റാകാതെ സൂക്ഷിക്കാൻ ലിക്വിഡ് കൂൾഡ് മോട്ടോറും ഉൾപെടുത്തിയിട്ടുണ്ട്. 120kW ഒരു ഫാസ്റ്റ് ചാർജറാണ് വാഹനത്തിനോടൊപ്പം ലഭിക്കുന്നത്.
ആനമലയിൽ ഷൂട്ട് ചെയ്ത വിഡിയോയിൽ ഹാരിയർ ഇ.വിയുടെ സുരക്ഷ ഫീച്ചറുകൾ കമ്പനി കാണിക്കുന്നുണ്ട്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്) കൂടാതെ 360 ഡിഗ്രി ചുറ്റപ്പെട്ട കാമറയും ഇ.വിയുടെ പ്രത്യേകതയാണ്. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഡാഷ്‌കാമറയും പാർക്കിങ് അപകടങ്ങൾ കുറക്കാൻ വേണ്ടി ഓട്ടോമേറ്റഡ് പാർക്കിങ് അസിസ്റ്റും ഹാരിയറിൽ ഉണ്ട്.
ഡ്രൈവ് മോഡ്
ടാറ്റ ഹാരിയർ ഇ.വിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഡ്രൈവ് മോഡുകളാണ്. ഒരു ഇന്ത്യൻ ഇലക്ട്രിക് ഫോർ വീൽ വാഹനത്തിന് ഇത്രയേറെ ഫീച്ചറുകൾ ആദ്യമായാണ്. ഹാരിയർ ഇ.വിയിൽ ആറ് ഡ്രൈവിങ് മോഡുകൾ ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്. നോർമൽ മോഡ്, സാൻഡ് മോഡ്, മഡ് റൂട്സ് മോഡ്, സ്നോ-ഗ്രാസ് മോഡ്, റോക്ക് ക്രോൾ മോഡ്, എന്നിവ കൂടാതെ ഈ അഞ്ച് മോഡുകളും നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാനുള്ള ആറാമത്തെ മോഡും ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ലാക്ക് സ്റ്റൽത്ത് എഡിഷൻ ആൻഡ് ഡ്യൂവൽ-ടോൺ ഡാഷ്‌ബോർഡ് ആണ് ഹാരിയറിന്റെ ഇന്റീരിയർ. 12.3-ഇഞ്ച് ഹർമൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, 10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേയ്, പ്രീമിയം ജെ.ബി.എൽ സൗണ്ട് സിസ്റ്റം, ഡ്യൂവൽ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, വോയിസ്-അസ്സിസ്റ്റഡ് സൺറൂഫ് ആൻഡ് അഡ്വാൻസ്ഡ് കണക്ടഡ് കാർ ടെക് എന്നിവയും ഇന്റീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇ.വിയിൽ വെഹിക്കിൾ-ടു-ലോഡ് (വി.2.എൽ) ആൻഡ് വെഹിക്കിൾ-ടു-വെഹിക്കിൾ (വി.2.വി) ചാർജിങ് സിസ്റ്റവും ഉണ്ട്. ടാറ്റ ഹാരിയർ ഇ.വിക്ക് 21.49 - 30 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വിലവരുന്നത്. ഇത് ഹ്യൂണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്സ്.ഇ.വി 9ഇ എന്നിവയോടാണ് മത്സരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.