പുതിയ ഇവി ബൈക്കുമായി ഹോണ്ട
text_fieldsഒരു പുതുയുഗം പിറക്കുന്നു എന്ന പരസ്യവാചകവുമായി 2024 ലെ ലോക മോട്ടോർ വാഹന പ്രദർശന വിപണിയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പുതുമുഖ മോഡൽ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ഹോണ്ട. ഔദ്യോഗിക അനാച്ഛാദനത്തിന് മുമ്പ്, വാഹനത്തിന്റെ പുതിയ ഡിസൈൻ മുഴുവനായും കാണാത്ത രീതിയിലുള്ള ഒരു ടീസർ യു.കെ സോഷ്യൽ മീഡിയ ഹാൻഡിൽ പുറത്തിറക്കി. ഡിസൈൻ പൂർണമായും കാണില്ലെങ്കിലും ബൈക്കിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ സാധിക്കും.
ലോക മോട്ടോർ വാഹന പ്രദർശന വിപണി 2024-ൽ ഹോണ്ട പ്രദർശിപ്പിച്ച EV ഫൺ കൺസെപ്റ്റിന്റെ ഡിസൈനായി ഇത് കാണപ്പെടുന്നു. പുതുമുഖ ഇലക്ട്രിക് ബൈക്കുകളിലുള്ള നീണ്ട എൽ.ഇ.ഡി ലൈറ്റ് വാഹനത്തിന് ഒരു സ്പോട്ടി ലുക്ക് നൽകുന്നുണ്ട്. ഹെഡ് ലാമ്പിനോട് ചേർന്ന് നിൽക്കുന്ന വലിയ ടി.എഫ്.ടി സ്ക്രീനും കൂർത്ത രീതിയിലുള്ള ഇൻഡിക്കേറ്ററുകളും പുറകിലേക്കുള്ള ചെറിയ വാലറ്റവും ഒതുക്കമുള്ള വാഹനമാണെന്ന വിശേഷണത്തെ സാധൂകരിക്കുകയാണ്. ബോബർ ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന നീളൻ ഹാൻഡിലും അതിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ മിററുകളും പുതു തലമുറ ബൈക്കുകേളാട് കിടപിടിക്കുന്നതാണ്.
കാഴ്ചയിൽ ഒരു 500സിസി ബൈക്കിന്റേതു പോലുള്ള ലുണ്ട്്. മെക്കാനിക്കൽ വശം നോക്കുമ്പോൾ, ബൈക്കിന് സിംഗിൾ-സൈഡഡ് സ്വിങ്ആം, യു.എസ്.ഡി ഫ്രണ്ട് ഫോർക്കുകൾ പിറകിൽ വലിയ മോണോഷോക്കുമുണ്ട്. ഇതോടൊപ്പം, ബൈക്കിന് പിറകിൽ വലിയ ഡിസ്ക് ബ്രേക്കുകളും 17 ഇഞ്ച് വീലുകൾ പിറല്ലി, റോസോ ടയർ പോലെ തോന്നിക്കുന്നതുമാണ്. കൂടാതെ, ഇലക്ട്രിക് മോട്ടോറിൽ നിന്നാണെന്ന് തോന്നുന്ന ഒരു ഹമ്മിങ് ശബ്ദവും കേൾക്കുന്നുണ്ട്.
ഇലക്ട്രിക് മോട്ടോർസൈക്കിൾ പതിപ്പാണെങ്കിൽ അതിലെ നിശ്ചിത ബാറ്ററി സജ്ജീകരണവും ഉണ്ടായിരിക്കും. ഇത് 500 സിസി മോട്ടോർസൈക്കിളിന് തുല്യമാണെങ്കിൽ അതിന്റെ പ്രകടനത്തെ പിന്തുണക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യയും കണ്ടേക്കാം. ഹോണ്ടയുടെ പെട്രോൾ ബൈക്കായ ഹൈനസിസനെ പോലെ എൻജിനിൽ നിന്നുള്ള വിറയൽ ഇല്ലാതെ ശാന്തമായ യാത്രയായിരിക്കും പുതിയ ഇവി ബൈക്കും നൽകുകയെന്നാണ് കമ്പനിയുടെ അവകാശവാദം.
കാറുകളിൽ ഉപയോഗിക്കുന്ന അതേ മാനദണ്ഡങ്ങൾ പാലിക്കുന്ന CCS2 ക്വിക്ക് ചാർജറാണ് സവിശേഷത. EV ഫൺ കൺസെപ്റ്റിന്റെ ക്രൂയിസിംഗ് ശ്രേണിയിലുള്ള ബൈക്കിന്റെ നഗരങ്ങളിലുള്ള ഏകദേശ ദൂരം 100 കിലോമീറ്ററാണെന്ന് കണക്കാക്കുന്നു. ഇലക്ട്രിക് ബൈക്കുകളിൽ പുതുതലമുറ ബൈക്കുകളുമായി എത്തുന്ന അൾട്രാവയലറ്റുമായായിരിക്കും ഹോണ്ടയുടെ മൽസരം. ഏതായാലും സെപ്റ്റംബർ രണ്ടിനാവും പൂർണരൂപം പുറത്തുവരുന്നത്. വിലയും മറ്റുകാര്യങ്ങളും കമ്പനി അപ്പോഴാണ് പറയുക. ഹോണ്ട ആരാധകരുടെ കാത്തിരിപ്പിന് അറുതിയാവാൻ സമയവും ദിവസവും എത്തിയിരിക്കുന്നു. വെയ്റ്റ് ആൻഡ് സീ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.