ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ പുതിയ ചുവടുവെപ്പുമായി ഹോണ്ട; ആദ്യ ഇ.വി ബൈക്ക് സെപ്റ്റംബർ 2ന്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇരുചക്ര വാഹന വിപണിയിൽ ഏറെ ശ്രദ്ധേയമായ ജാപ്പനീസ് നിർമാതാക്കളാണ് ഹോണ്ട മോട്ടോർകോർപ്. കമ്പനി ഈയടുത്തായി ഇരുചക്ര വാഹനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ആക്ടിവ മോഡലിന് ഒരു ഇലക്ട്രിക് വകഭേദം വിപണിയിൽ അവതരിപ്പിച്ചിരുന്നു. അതിനുശേഷം വീണ്ടും ഒരു ഇ.വി ബൈക്കുമായാണ് ഇത്തവണ കമ്പനി എത്തുന്നത്. പുതിയ ഇ.വി മോട്ടോർസൈക്കിൾ സെപ്റ്റംബർ 2ന് വിപണിയിൽ എത്തുമെന്നാണ് ഹോണ്ട ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ലോക മോട്ടോർ വാഹന പ്രദർശന വിപണിയിൽ 2024-ൽ ഹോണ്ട പ്രദർശിപ്പിച്ച ഇ.വി ഫൺ കൺസെപ്റ്റ് അടിസ്ഥാമാക്കിയാണ് പുതിയ മോട്ടോർസൈക്കിൾ നിർമിക്കുന്നത്. വാഹനത്തിന്റെ പുതിയ ഡിസൈൻ മുഴുവനായും കാണാത്ത രീതിയിലുള്ള ഒരു ടീസർ സോഷ്യൽ മീഡിയയിൽ ഇതിനോടകം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഡിസൈൻ പൂർണമായും കാണില്ലെങ്കിലും ബൈക്കിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ സാധിക്കും. ഇതിൽ മുൻവശത്തായി എൽ.ഇ.ഡി ഹെഡ്ലാംബ്, ബാർ-ഏൻഡ് മിറർ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ എന്നിവ കൂടാതെ സീസബിൾ ഡിജിറ്റൽ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടാൻ സാധ്യതയുണ്ട്. ഐ.സി.ഇ മിഡ്-കപ്പാസിറ്റി അനുസരിച്ചാകും മോട്ടോർസൈക്കിൾ നിർമിക്കുന്നത്. കൂടാതെ കാറുകളിൽ ഉപയോഗിക്കുന്ന അതെ മാനദണ്ഡങ്ങൾ പാലിക്കുന്ന CCS2 ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ ഇരുചക്രവാഹനത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിപണിയിൽ ആദ്യം അവതരിപ്പിച്ച ആക്ടിവ ഇ.വിയിൽ (ആക്ടിവ-ഇ) എടുത്ത് മാറ്റാൻ കഴിയുന്ന രീതിയിലുള്ള ബാറ്ററിയാണ് ഹോണ്ട സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ QC1 ഫിക്സഡ് ഹോം-ചാർജബിൾ ടെക്നോളജിയും കമ്പനി നൽകിയിട്ടുണ്ട്. ഇലക്ട്രിക് ബൈക്കുകളിൽ പുതുതലമുറ ബൈക്കുകളുമായി എത്തുന്ന അൾട്രാവയലറ്റുമായിട്ടായിരിക്കും ഹോണ്ടയുടെ നേരിട്ടുള്ള മത്സരം. സെപ്റ്റംബർ രണ്ടിന് വിപണിയിലേക്ക് പ്രവേശിക്കുന്ന ഇലക്ട്രിക് മോട്ടോസൈക്കിൾ ഏറെ പ്രതീക്ഷയോടെയാണ് ഇ.വി പ്രേമികൾ കാത്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.