Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുണ്ടായിയുടെ അത്ഭുത ഇ.വി, അയോണിക് 5 രാജ്യത്ത്

text_fields
bookmark_border
ഹുണ്ടായിയുടെ അത്ഭുത ഇ.വി, അയോണിക് 5 രാജ്യത്ത്
cancel

ഹുണ്ടായിയുടെ അത്ഭുത ഇ.വി എന്നറിയപ്പെടുന്ന അയോണിക് 5 ഇന്ത്യയിൽ അവതരിപ്പിച്ചു. അടുത്തമാസം നടക്കുന്ന ഓട്ടോ എക്സ്പോയിൽ വാഹനം ഔദ്യോഗികമായി പുറത്തിറക്കും. 2022ലെ മികച്ച വാഹനങ്ങൾക്കുള്ള ആഗോളമത്സരത്തിൽ മൂന്ന് അവാർഡുകൾ വാരിക്കൂട്ടിയ വാഹനമാണ് അയോണിക് 5.

വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് ഇലക്ട്രിക് കാർ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങളാണ് ഈ വൈദ്യുതിവാഹനം സ്വന്തമാക്കിയത്. പുറത്തിറങ്ങുന്നതോടെ ഹുണ്ടായിയുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ് മോഡൽകൂടിയായിരിക്കും അയോണിക് 5. ഒരു ലക്ഷം രൂപ നൽകി ഇപ്പോൾ വാഹനം ബുക്ക് ചെയ്യാം.


ഹുണ്ടായിയുടെ ഓൾ ഇലക്‌ട്രിക് ഗ്ലോബൽ മോഡുലാർ (e-GMP) പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ മോഡലാണ് അയോണിക് 5. രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. RWD അല്ലെങ്കിൽ AWD കോൺഫിഗറേഷനുകളിൽ 58 kWh, 72.6 kWh ബാറ്ററി പായ്ക്കുകളാണ് തിരഞ്ഞെടുക്കാൻ സാധിക്കുന്നത്.

വലിയ ബാറ്ററി പായ്ക്കിൽ വാഹനത്തിന് 613 കിലോമീറ്റർ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. നിലവിൽ, ഇന്ത്യൻ വിപണിയിൽ ഏത് ബാറ്ററി ഒപ്ഷൻ നൽകുമെന്ന് അറിവായിട്ടില്ല.

സെക്കൻഡ് ലെവൽ എഡാസ് ഫീച്ചർ ചെയ്യുന്ന വാഹനമാണ് അയോണിക് ഇ.വി. 21 ആധുനിക ഡ്രൈവർ അസിസ്റ്റ്, സുരക്ഷാ സാങ്കേതികവിദ്യകൾ ഉൾപ്പെട്ടിരിക്കുന്ന പാക്കേജാണ് എഡാസ് 2ൽ വരുന്നത്. സ്റ്റോപ് ആൻഡ് ഗോ, ലെയ്ൻ ഫോളോവിങ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിങ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവക്കൊപ്പം സ്‌മാർട്ട് ക്രൂസ് കൺട്രോളും ഈ ഇലക്ട്രിക് വാഹനത്തിൽ ലഭിക്കും.


പാർക്കിങ് എളുപ്പത്തിനായി അയോണിക് 5 ഇ.വിയിൽ റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ വാർണിങ്, പിന്നിലെ ക്രോസ്-ട്രാഫിക് കൊളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, സറൗണ്ട് വ്യൂ മോണിറ്റർ, റിയർ ഒക്കുപെൻഡ് അലേർട്ട് എന്നിവയും ഹുണ്ടായി നൽകിയിട്ടുണ്ട്. അയോണിക് 5ന്റെ ബ്രാൻഡ് എൻജിനീയറിങ് പതിപ്പായ കിയ ഇ.വി 6 നിലവിൽ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. 59.65 മുതൽ 64 ലക്ഷംവരെയാണ് ഇ.വി 6ന്റെ വില. അതിനേക്കാൾ കുറവായിരിക്കും അയോണിക്കിന്റെ വിലയെന്നാണ് സൂചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hyundai's amazing EV, Ioniq 5 in the country
Next Story