റോക്സിനു പിറകെ ജോണിന്‍റെ എസ്.യു.വി കലക്ഷനിലേക്ക് മറ്റൊരു ഥാർ കൂടി; വിഡിയോ പങ്ക് വെച്ച് താരം
text_fieldsബോളിവുഡ് താരം ജോൺ എബ്രഹാമിന്‍റെ എസ്.യു.വി കലക്ഷനുകളോടുള്ള ഭ്രമം എന്നും ഒരു ചർച്ചാ വിഷയമാണ്. കഴിഞ്ഞ മാർച്ചിലാണ് തനിക്കായി പ്രത്യേകം ഫീച്ചർ ചെയ്ത് മഹീന്ദ്ര ഥാർ റോക്സ് താരം സ്വന്തമാക്കുന്നത്. പിന്നാലെ ഇപ്പോൾ വൈറ്റ് ഥാർ കൂടി തന്‍റെ ഗാരേജിലെത്തിച്ചിരിക്കുകയാണ്. ഇരുവാഹനങ്ങളുടെയും വിശേഷങ്ങൾ ജോൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിർത്തിയിട്ടിരിക്കുന്ന വെളുത്ത നിറത്തിലുള്ള ഥാറിനും കറുത്ത നിറത്തിലുള്ള ഥാർ റോക്സിനും മുന്നിലിരിക്കുന്ന താരം വാഹനങ്ങളെ തന്‍റെ വളരെ സ്പെഷ്യലായ കുഞ്ഞുങ്ങളാണിതെന്ന് വിശേഷിപ്പിക്കുന്നു.
ഏറെക്കാലമായി മഹീന്ദ്ര ഥാർ കാമ്പയിനിന്‍റെ ഭാഗമായ ജോൺ അവരുടെ ഫൈവ് ഡോർ വെർഷൻ തന്നെയാണ് ആദ്യം സ്വന്തമാക്കിയത്. അതും മറ്റ് വെർഷനുകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റെൽത്ത് ബ്ലാക്ക് കളറിലൊന്ന്. ഒപ്പം നടന്‍റെ പേരിലെ അക്ഷരങ്ങൾ ചേർത്തുകൊണ്ടുള്ള ബാഡ്ജും സ്വന്തമാക്കി. വാഹനത്തിന്‍റെ റോഡ് ശേഷി സൂചിപ്പിക്കുന്ന പ്രത്യേകം നിർമിച്ച ബാഡ്ജ് എന്ന സവിശേഷതയും ഇതിനുണ്ട്.
ജോണിന്‍റെ പുതിയ വെളുത്ത നിറത്തിലുള്ള ഥാർ മിഡ് ലൈഫ് അപ്ഡേറ്റോടുകൂടി ഒക്ടോബറിൽ പുറത്തിറക്കിയതാണ്. പുതിയ മോഡലിൽ നിരവധി പുതിയ ഡിസൈനുകൾ മെച്ചപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. ബോഡി കളേർഡ് ഗ്രിൽ, ഡുവൽ ടോൺ ഫ്രണ്ട് ബമ്പർ ഇവയെല്ലാം സവിശേഷതയാണ്. ടാങ്കോ റെഡ്, ബാറ്റിൽഷിപ്പ് ഗ്രേ എന്നിങ്ങനെ നിറങ്ങളിൽ ഥാർ ലഭ്യമാണ്. അപ്ഡേറ്റ് ചെയ്ത പുതിയ മഹീന്ദ്ര ഥാറിൽ പില്ലർ മൗണ്ടഡ് ഗ്രാബ് ഹാൻഡിൽ, ഡോർ പാനലിലെ പവർ വിൻഡോ സ്വിച്ചുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

