Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഫ്‌റോഡിലെ രാജാവ്! മെഴ്‌സിഡസ്-എഎംജി ജി63 ഓഫ്‌റോഡ് പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു

text_fields
bookmark_border
Mercedes-AMG G63 Offroad Pro
cancel
camera_alt

മെഴ്‌സിഡസ്-എഎംജി ജി63 ഓഫ്‌റോഡ് പ്രോ

മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ പെർഫോമൻസ് എസ്‌യുവിയായ മെഴ്‌സിഡസ്-എഎംജി ജി63 'ഓഫ്‌റോഡ് പ്രോ' (Mercedes-AMG G63 'Offroad PRO') ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3.80 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ജി63 സീരീസിലെ ആദ്യത്തെ സമ്പൂർണ്ണ ഓഫ്-റോഡ് ഫോക്കസ്ഡ് വേരിയന്റാണിത്. പരിമിതമായ എണ്ണത്തിൽ മാത്രം ലഭ്യമാകുന്ന വാഹനം, സ്റ്റാൻഡേർഡ് എഎംജി ജി63 മോഡലിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. മികച്ച ഓഫ്-റോഡ് ശേഷിയും വാഹനത്തിന്റെ രൂപകല്പനയിലുള്ള മാറ്റങ്ങളുമാണ് എസ്‌യുവിയുടെ പ്രധാന ആകർഷണം. തെരഞ്ഞെടുത്ത ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും എക്സ്ക്ലൂസീവ് മോഡൽ ലഭ്യമാവുകയെന്ന് കമ്പനി അറിയിച്ചു.

കരുത്തുറ്റ പ്രകടനം

സ്റ്റാൻഡേർഡ് മോഡലിലുള്ള അതേ 4.0 ലിറ്റർ ട്വിൻ-ടർബോ വി8 (V8) എഞ്ചിൻ തന്നെയാണ് ഓഫ്‌റോഡ് പ്രോയിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും നൽകിയിട്ടുണ്ട്. ഓഫ്‌റോഡ് പ്രോയിലെ പവർട്രെയിൻ 430 kW (585 എച്ച്,പി) കരുത്തും 850 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ ഹൈബ്രിഡ് സിസ്റ്റത്തിൽ നിന്ന് 15 kW അധിക കരുത്തും ലഭിക്കും. 4.4 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറിൽ 240 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗത (ഇലക്ട്രോണിക്കലി ലിമിറ്റഡ്).

ആകർഷകമായ രൂപകല്പനയും സജ്ജീകരണങ്ങളും

എഎംജി-സ്പെസിഫിക് ബമ്പറുകൾ, സ്റ്റെയിൻലെസ്സ് സ്റ്റീൽ ഇൻസേർട്ടുകൾ, എഎംജി ബാഡ്ജിങ് എന്നിവ ഉൾപ്പെടെയുള്ള ബാഹ്യ രൂപകല്പനയിലെ മാറ്റങ്ങൾ ഓഫ്‌റോഡ് പ്രോയെ കൂടുതൽ പരുക്കനും ആകർഷകവുമാക്കുന്നു. ഇന്റീരിയറിലേക്ക് വന്നാൽ, ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകളോട് കൂടിയ മെഴ്‌സിഡസിന്റെ ഏറ്റവും പുതിയ MBUX NTG7 ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് എസ്‌യുവിയിൽ നൽകിയിരിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓഗ്‌മെന്റഡ് റിയാലിറ്റി നാവിഗേഷൻ, ഒന്നിലധികം യുഎസ്ബി-സി (USB-C) പോർട്ടുകൾ എന്നിവയും ഇതിലുണ്ട്.

നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിങ്, 18 സ്പീക്കറുകളും 760W ഔട്ട്പുട്ടുമുള്ള ബർമെസ്റ്റർ 3D സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ക്യാബിനെ കൂടുതൽ ആഡംബരപൂർണ്ണമാക്കുന്നു. കൂടാതെ, സുരക്ഷക്കായി ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ലെയ്ൻ കീപ്പിങ് അസിസ്റ്റ്, 360-ഡിഗ്രി കാമറ സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓഫ്-റോഡ് ശേഷിയും ഫീച്ചറുകളും

എഎംജി പെർഫോമൻസ് 4MATIC ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും എഎംജി ആക്ടീവ് റൈഡ് കൺട്രോൾ സസ്‌പെൻഷനുമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. പുതിയ ഓഫ്-റോഡ് ഇന്റർഫേസ് വഴി വാഹനത്തിന്റെ പൊസിഷൻ, കോമ്പസ് ദിശ, ഉയരം, സ്റ്റിയറിങ് ആംഗിൾ, ടയർ പ്രഷർ, ഡിഫറൻഷ്യൽ-ലോക്ക് സ്റ്റാറ്റസ് എന്നിവ ഡിസ്പ്ലേയിൽ വ്യക്തമാക്കും. വാഹനത്തിന്റെ മുൻഭാഗത്തിന് താഴെയുള്ള കാഴ്ചകൾ വെർച്വലായി ഡ്രൈവർക്ക് കാണിച്ച് കൊടുക്കുന്ന 'ട്രാൻസ്പരന്റ് ഹുഡ്' (Transparent Hood) ഫങ്ഷനും വാഹനത്തിലുണ്ട്.


ആക്ടീവ് റോൾ സ്റ്റെബിലൈസേഷനോട് കൂടിയ ആക്ടീവ് റൈഡ് കൺട്രോൾ സസ്‌പെൻഷൻ വഴി ഡ്രൈവർമാർക്ക് പ്രതലങ്ങളുടെ സ്വഭാവമനുസരിച്ച് സസ്‌പെൻഷൻ കടുപ്പം മൂന്ന് തലങ്ങളിൽ ക്രമീകരിക്കാൻ കഴിയും. വീൽ ആർട്ടിക്കുലേഷൻ, ട്രാക്ഷൻ, ഓഫ്-റോഡിലെ സ്ഥിരത എന്നിവ വർധിപ്പിക്കാനാണ് ഈ സിസ്റ്റം സഹായിക്കുന്നത്. പാറകളും മണലും നിറഞ്ഞ പ്രതലങ്ങളിൽ (Rock and Sand drive modes) മികച്ച ഗ്രിപ്പ് നൽകാൻ ഓരോ ടയറിലെയും ബ്രേക്കിങ് ഫോഴ്സ് നിയന്ത്രിക്കുന്ന എഎംജി ട്രാക്ഷൻ പ്രോ (AMG Traction PRO) എന്നിവ എസ്‌യുവിയിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ആവശ്യമനുസരിച്ച് ഏഴ് ലെവലുകളിൽ ലോക്കിങ് ക്രമീകരിക്കാനും ഡ്രൈവർക്ക് കഴിയും.

അലുമിനിയം പാനലുകൾ സംയോജിപ്പിച്ചുള്ള പ്രൊഫഷണൽ റൂഫ് ലഗേജ് റാക്കും, എളുപ്പത്തിൽ മുകളിൽ കയറാൻ സഹായിക്കുന്ന റിയർ ആക്‌സസ് ലാഡറും പുതിയ എഎംജി ജി63 ഓഫ്‌റോഡ് പ്രോയിൽ നൽകിയിട്ടുണ്ട്. മാറ്റ് ബ്ലാക്ക് ഫിനിഷുള്ള പ്രത്യേക 20 ഇഞ്ച് എഎംജി ഫൈവ്-ട്വിൻ-സ്പോക്ക് അലോയ് വീലുകളും 275/50 R20 ടയറുകളുമാണ് വേരിയന്റിന് മാത്രമായി നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mercedes-Benz Introduces Exclusive AMG G63 Offroad Pro Variant in India
Next Story