ഒറ്റ ബ്രാൻഡ്, 20 വർഷങ്ങൾ, 12 ലക്ഷം ഉപഭോക്താക്കൾ; നിരത്തുകളെ രാജകീയമാക്കി ടൊയോട്ട ഇന്നോവ
text_fieldsടൊയോട്ട ഇന്നോവ
ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ ജനപ്രിയ എം.പി.വി വാഹനമായ 'ഇന്നോവ' ജൈത്രയാത്ര ആരംഭിച്ചിട്ട് 20 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ടൊയോട ഓട്ടോമാറ്റിക് ലൂം വർക്സ് എന്നപേരിൽ സാകിച്ചി ടൊയോട 1926ൽ ജപ്പാനിൽ ആരംഭിച്ച കമ്പനി വിശ്വസ്തതയും വിൽപ്പനയും ഉയർത്തിപ്പിടിച്ച് 1937ൽ മകൻ കിച്ചിറോ ടോയട വിപുലമായി ആരംഭിച്ചു. പിന്നീടങ്ങോട്ട് ആഘോളതലത്തിൽ വിപ്ലവങ്ങൾക്ക് മാത്രമാണ് കമ്പനി സാക്ഷ്യം വഹിച്ചത്.
2000ത്തിൽ ടൊയോട്ട മോട്ടോർസ് പുറത്തിറക്കിയ 'ക്വാളിസ്' എം.പി.വി വിപണിയിൽ റെക്കോഡ് നേട്ടത്തിൽ വിൽപ്പന വർധിപ്പിച്ചപ്പോഴും 2004ൽ ക്വാളിസിന്റെ നിർമാണം അവസാനിപ്പിക്കുന്നതായി ടൊയോട്ട പ്രഖ്യാപിച്ചു. ആഗോളതലത്തിൽ ഇത് വലിയൊരു ചർച്ചക്ക് തിരികൊളുത്തിയെങ്കിലും തൊട്ടടുത്ത വർഷം മറ്റൊരു ഫാമിലി എം.പി.വിയുടെ ടൊയോട്ട വിപണിയിലേക്കെത്തുമെന്ന് കമ്പനി അറിയിച്ചു. തുടർന്ന് 2005ൽ ജാപ്പനീസ് ഭീമന്മാരായ ടൊയോട്ട അവരുടെ ഏറ്റവും പുതിയ ഇന്നോവയെ വിപണിയിൽ അവതരിപ്പിച്ചു. ക്വാളിസ് എം.പി.വി ഫാമിലി ഉപഭോക്താക്കൾക്ക് നൽകിയ സുഖവും വിശ്വസ്തതയും അതേപടി സൂക്ഷിച്ചാണ് ഇന്നോവ നിരത്തുകളിൽ എത്തിയത്.
ടൊയോട്ട ഇന്നോവ - ആദ്യ ജനറേഷൻ
ടൊയോട്ടയുടെ പ്രീമിയം വാഹനമായ ക്വാളിസിന് ഒരു പകരക്കാരനായാണ് ഇന്നോവ 2005ൽ വിപണിയിൽ എത്തിയത്. ബോഡി-ഓൺ-ഫ്രെയിം ഡിസൈനിൽ ഏറെ പ്രത്യേകതകളുമായി എത്തിയ ഇന്നോവ ക്യാമ്പിന്റെ ഉൾവശത്ത് യാത്രക്കാർക്ക് അനുയോജ്യമായി കൂടുതൽ സ്ഥലം വാഗ്‌ദാനം ചെയ്തു. ഏറ്റവും ടോപ് വേരിയന്റിന് ഫോക്സ് വുഡ് ലൈറ്റ് ഷേഡിൽ ഒരു പ്രീമിയം ഡിസൈനും ഇന്നോവയിൽ കമ്പനി സജ്ജീകരിച്ചിരുന്നു. 15 ലക്ഷം രൂപയിൽ വിപണിയിൽ ലഭ്യമായ വാഹനത്തിന് മൂന്ന് നിരകളിലുമായി സ്റ്റാൻഡേർഡ് ലെഗ്‌റൂം, ഫോർവേഡ് ഫേസിങ് സീറ്റുകൾ, രണ്ടാം നിരയിൽ ക്യാപ്റ്റൻ ചെയറുകളും കമ്പനി നൽകി.
ഈ വാഹനം ആദ്യവർഷത്തിൽ 36,000 യൂനിറ്റ് എന്ന റെക്കോർഡ് വില്പനയിലേക്ക് ഇന്നോവയെ എത്തിച്ചു. 2.5 ലിറ്റർ 4 സിലിണ്ടർ ഡീസൽ എഞ്ചിനായിരുന്നു ഇന്നോവ ആദ്യ തലമുറയുടെ കരുത്ത്. ഇത് യഥാക്രമം 3600 ആർ.പി.എമിൽ 101 ബി.എച്ച്.പി കരുത്തും 1400 ആർ.പി.എമിൽ 200 എൻ.എൻ ടോർക്കും എൻജിൻ ഉൽപാദിപ്പിച്ചു. 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷനിൽ 55 ലിറ്റർ ടാങ്ക് കാപ്പാസിറ്റിയിലാണ് ഇന്നോവ വിപണിയിൽ എത്തിയത്. ഇതിൽ 7,8 സീറ്റ് ഓപ്ഷനുകൾ ലഭ്യമായിരുന്നു.
ഇന്നോവ ആദ്യ തലമുറയിലെ അപ്ഡേറ്റുകൾ
- 2005 - ആദ്യ തലമുറ വാഹനം വിൽപ്പന ആരംഭിച്ചു.
- 2009 - എക്സ്റ്റീരിയറിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും വന്നില്ല.
- 2011 - ആദ്യമായി ബി.എസ് 4 എൻജിൻ അവതരിപ്പിച്ചു. കൂടാതെ ഒരു ഇന്റർകൂളറും എന്ജിന് ലഭിച്ചു.
- 2012 - ഒരു സ്‌ക്വയർ -ഐഷ് ഡിസൈനിൽ മുൻവശത്തെ ഹെഡ്ലൈറ്റിൽ പുതിയ മാറ്റം വന്നു.
- 2014 - മുൻവശത്തെ ഗ്രില്ലിൽ പുതിയ സ്റ്റൈലിഷ് അപ്ഡേറ്റ് നടത്തി.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ - സെക്കൻഡ് ജനറേഷൻ
2016ലെ ഡൽഹി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ഇന്നോവ ക്രിസ്റ്റ ടൊയോട്ട വിപണിയിൽ അവതരിപ്പിക്കുന്നത്. പിന്നീട് 2016 മേയിൽ വാഹനത്തിന്റെ ആദ്യ വിൽപ്പന നടത്തി ക്രിസ്റ്റ നിർത്തുകളിലേക്കെത്തി. ഈ മോഡൽ ഡീസൽ, പെട്രോൾ വകഭേദത്തിൽ മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സോടെയാണ് നിരത്തുകളിൽ എത്തിയത്. 2.4 ലിറ്റർ മാന്വൽ, 2.8 ലിറ്റർ ഓട്ടോമാറ്റിക് എന്നിവയായിരുന്നു ഡീസൽ വകഭേദത്തിൽ എൻജിന്റെ കരുത്ത്. വാഹനം അവതരിപ്പിച്ച ആദ്യ മാസത്തിൽ തന്നെ 7000 യൂനിറ്റുകൾ വിൽപ്പന നടത്താൻ ടോയോട്ടക്ക് സാധിച്ചു. പിന്നീട് ഫെബ്രുവരി 2020 ആയപ്പോഴേക്കും 2.7 ലക്ഷം വീടുകളിൽ ക്രിസ്റ്റ ആധിപത്യം പുലർത്തി.
2020 ജനുവരിയിൽ ബി.എസ് 4 വേരിയന്റിൽ നിന്നും ബി.എസ് 6 വേരിയന്റിലേക്ക് ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ അപ്ഗ്രേഡ് ചെയ്തു. ഇതേ വർഷം നവംബറിൽ ഒരു മിഡ്-സൈക്കിൾ അപ്ഡേറ്റും ക്രിസ്റ്റക്ക് ലഭിച്ചു. ഫ്രണ്ട് ഗ്രില്ലിലും അലോയ്-വീലിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നതോടൊപ്പം മുൻവശത്തായി പാർക്കിങ് സെൻസറുകളും ക്രിസ്റ്റക്ക് ലഭിച്ചു.
ഏറ്റവും പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ്സ്
ഇന്നോവ മോട്ടോർകോർപിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമായി 2022 ഡിസംബർ 28 എഴുതിവെക്കപെടും. കാരണം മൂന്നാം തലമുറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്നോവ ഹൈക്രോസ്സ് ഇന്ത്യൻ നിരത്തുകളിൽ ടൊയോട്ട എത്തിച്ചത് ഈ ദിവസത്തിലാണ്. എന്നാൽ നവംബർ 21ന് ഇന്തോനേഷ്യൻ ഓട്ടോ എക്സ്പോയിൽ കമ്പനി ഈ വാഹനം പ്രദർശിപ്പിച്ചിരുന്നു. ഫ്രണ്ട്-വീൽ ഡ്രൈവ് വകഭേദത്തിലാണ് ഇന്നോവ ഹൈക്രോസ്സ് വിപണിയിലേക്കെത്തിയത്.
പൂർണമായും ബി.എസ് 6 മോഡലിൽ എത്തിയ എം.പി.വി 6,7 സീറ്റുകളിൽ ലഭ്യമാണ്. 1987 സി.സി, 2.0 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് 4 സിലിണ്ടർ എൻജിനാണ് ഹൈക്രോസിന്റെ കരുത്ത്. ഇത് 6600 ആർ.പി.എമിൽ 184 ബി.എച്ച്.പി പവറും 4400 ആർ.പി.എമിൽ 188 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. പനോരാമിക് സൺറൂഫ്, ഓട്ടോമൻ സീറ്റുകൾ, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ടൊയോട്ട സേഫ്റ്റി സെൻസ് തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് ഹൈക്രോസ്സ് ജനമനസുകളിൽ സ്ഥാനം പിടിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.