Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമ​ഴ​യാ​ണ്, റോ​ഡി​ൽ...

മ​ഴ​യാ​ണ്, റോ​ഡി​ൽ പാ​യ​രു​ത്

text_fields
bookmark_border
മ​ഴ​യാ​ണ്, റോ​ഡി​ൽ പാ​യ​രു​ത്
cancel

പെ​രു​മ​ഴ​യാ​ണ്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പെ​​െട്ട​ന്ന് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും വാ​ഹ​നയാ​ത്ര​ക്കാ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ഡ്രൈ​വി​ങ് ഏ​റ്റ​വും ദു​ഷ്ക​ര​വും അ​പ​ക​ട​ക​ര​വു​മാ​യ സ​മ​യ​മാ​ണ് മ​ഴ​ക്കാ​ല​മെ​ന്നും ക​ഴി​യു​ന്ന​തും യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഉ​ത്ത​മ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

തു​റ​ന്നു കി​ട​ക്കു​ന്ന ഓ​ട​ക​ളും മാ​ൻഹോ​ളു​ക​ളും വെ​ള്ളം മൂ​ടി​ക്കി​ട​ക്കു​ന്ന കു​ഴി​ക​ളും ഒ​ടി​ഞ്ഞ് കി​ട​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ളും പൊ​ട്ടി​ക്കി​ട​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് ലൈ​നു​ക​ളും എ​ല്ലാം അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​ത് അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും. റോ​ഡി​ല്‍ വെ​ള്ള​ക്കെട്ടുള്ള​പ്പോ​ള്‍ (അ​ത് ചെ​റി​യ അ​ള​വി​ല്‍ ആ​ണെ​ങ്കി​ലും) അ​തി​നു​മു​ക​ളി​ലൂ​ടെ വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്ക​രു​ത്. അ​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ ജ​ല​പാ​ളി പ്ര​വ​ർ​ത്ത​നം എ​ന്ന പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം.

മ​ഴ​യാ​ത്ര​യി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് അ​ക​ലം പാ​ലി​ച്ച്‌ ഓ​ടി​ക്ക​ണം. മു​ന്നി​ല്‍ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് തെ​റി​ക്കു​ന്ന ചെ​ളി​വെ​ള്ളം വീ​ൻ​ഷീ​ല്‍ഡി​ല്‍ അ​ടി​ച്ച്‌ കാ​ഴ്ച​ക്ക് അ​വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്ന് മാ​ത്ര​മ​ല്ല ഈ​ർ​പ്പം​മൂ​ലം ബ്രേ​ക്കി​ങ് ക്ഷ​മ​ത പൊ​തു​വെ കു​റ​യു​മെ​ന്ന​തി​നാ​ല്‍ മു​ന്നി​ലെ വാ​ഹ​നം പെ​ട്ടെ​ന്ന് നി​ർ​ത്തു​മ്പോ​ള്‍ വി​ചാ​രി​ച്ചി​ട​ത്ത് ന​മ്മു​ടെ വാ​ഹ​നം നി​ല്‍ക്ക​ണ​മെ​ന്നി​ല്ല, മു​ന്നി​ലെ വാ​ഹ​ന​ത്തി​ന്റെ ബ്രേ​ക്ക് ലൈ​റ്റ് അ​വ​ർ ബ്രേ​ക്കി​ടു​മ്പോ​ൾ, തെ​ളി​യാ​തി​രി​ക്കു​ന്ന​തും അ​പ​ക​ട​ക്കെ​ണി​യാ​ണ്. സാ​ധാ​ര​ണ ഗ​തി​യി​ൽ മു​ന്നി​ലെ വാ​ഹ​നം ബ്രേ​ക്ക് ഇ​ടു​ക​യാ​ണ് എ​ന്ന് പു​റ​കി​ലെ വാ​ഹ​ന ഡ്രൈ​വ​ർ​ക്ക് മ​ന​സ്സി​ലാ​ക​ണ​മെ​ങ്കി​ൽ ബ്രേ​ക്ക് അ​മ​ർ​ത്തു​മ്പോ​ൾ ലൈ​റ്റ് തെ​ളി​യ​ണം. അ​ല്ലാ​ത്ത പ​ക്ഷം മു​മ്പെ പു​റ​കെ തൊ​ട്ടു​രു​മ്മി​യു​ള്ള യാ​ത്ര​യി​ൽ ‘ഇ​ടി’ ഉ​റ​പ്പാ​ണ്.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:over speedMonsoon seasonAuto NewsRoad Accident
News Summary - Rainy day, don't run on the road
Next Story