ടാറ്റയ്ക്ക് കൈകൊടുത്ത് ടെസ്‌ല? ഇന്ത്യയിൽ ഇനി ഇലക്ട്രിക് വിപ്ലവം
text_fieldsഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ശേഷമാണ് ടെസ്‌ല ഇന്ത്യയിലേക്ക് വരുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. തുടർന്ന് ലിങ്ക്ഡ്ഇന്നിൽ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുള്ള പരസ്യവും കമ്പനി നൽകിയിരുന്നു. ഒടുവിൽ ടെസ്‌ല ഇന്ത്യയിൽ ടാറ്റയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾ 22 ലക്ഷം രൂപ മുതൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുമെന്ന അഭ്യുഹങ്ങൾ വളരെ വേഗത്തിലാണ് വ്യാപിച്ചത്. ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ മോഡൽ ത്രീയുടെ അമേരിക്കൻ വില 38,990 ഡോളറാണ് (എക്സ് ഷോറൂം). ഇന്ത്യയിൽ ഏകദേശം 33.87 ലക്ഷം രൂപക്കടുത്ത് വരും. യൂറോപ്പിലും യു.എസ്സിലും ലഭിക്കുന്ന ഫീച്ചറുകളിൽ മാറ്റം വരുത്തിയാകും ഇന്ത്യയിൽ ലഭിക്കുന്ന ടെസ്‌ല ഒരുക്കുന്നത്. അതുകൊണ്ട് തന്നെ 22 ലക്ഷം രൂപയിൽ വാഹനം വിപണിയിൽ ലഭ്യമായേക്കാം. ടാറ്റയുമായി സഹകരിക്കുന്നതോടെ വാഹനത്തിന്റെ വില കുറയുമെന്നാണ് പ്രതീക്ഷ. ടെസ്‌ല അതിൻ്റെ ആഗോള പ്രവർത്തനങ്ങൾക്കായി 'അർദ്ധചാലക ചിപ്പുകൾ' ലഭിക്കുന്നതിനാണ് ടാറ്റ ഇലക്ട്രോണിക്‌സുമായി കരാറിലെത്തിയത്.
നിരവധി വാഹന നിർമ്മാണ കമ്പനികളുടെ ആസ്ഥാനമാണ് മഹാരാഷ്ട്ര. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ്, ടാറ്റ മോട്ടോഴ്‌സ്, മെഴ്‌സിഡിസ് ബെൻസ്, ഫോക്സ്‌വാഗൺ തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിർമ്മാണ യൂനിറ്റുകളും മഹാരാഷ്ട്രയിലാണ്. 2023ൽ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെസ്‌ല ആരംഭച്ചത് പൂനൈയിലെ പഞ്ചശിൽ ബിസിനസ് പാർക്കിലായിരുന്നു.
ലിങ്ക്ഡ്ഇൻ വഴി 13 പോസ്റ്റുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുള്ള പരസ്യം ചെയ്തത്. കസ്റ്റമർ ഡിവിഷൻ മറ്റു ബാക്ക് എൻഡ് ഓപറേഷൻ ഒഴിവുകളിലേക്കാണ് ടെസ്‌ല ഇപ്പോൾ ആളെ എടുക്കുന്നത്. സർവീസ് ടെക്‌നീഷ്യൻ, സർവീസ് മാനേജർ, ഇൻസൈഡ് സെയിൽസ് അഡൈ്വസർ, കസ്റ്റമർ സപ്പോർട്ട്, സൂപ്പർവൈസർ, കസ്റ്റമർ സപ്പോർട്ട് സ്‌പെഷലിസ്റ്റ്, ഓർഡർ ഓപറേഷൻസ് സ്‌പെഷലിസ്റ്റ്, സർവീസ് അഡൈ്വസർ, ടെസ്‌ല അഡൈ്വസർ, പാർട്‌സ് അഡൈ്വസർ, ഡെലിവറി ഓപറേഷൻസ്, സ്പെഷ്യലിസ്റ്റ്, ബിസിനസ് ഓപ്പറേഷൻ അനലിസ്റ്റ്, സ്റ്റോർ മാനേജർ തുടങ്ങിയ പോസ്റ്റുകളിലേക്കും ടെസ്‌ല ആളെ എടുക്കുന്നുണ്ട്. മുംബൈ, ഡൽഹി ഓഫീസുകളിലായിരിക്കും നിയമനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.