ടോർക്കും ക്രൂയിസ് കൺട്രോളും
text_fieldsടോർക്ക്
എൻജിൻ ഉൽപാദിപ്പിക്കുന്ന തിരിച്ചുകയറ്റ ശക്തിയാണ് (turning force) Torque. വാഹനത്തിന്റെ ടോർക്ക് എന്നത് എൻജിൻ ഉൽപാദിപ്പിക്കുന്ന കറങ്ങാനുള്ള ശക്തിയെയാണ് (Rotational Force) സൂചിപ്പിക്കുന്നത്. ഒരു വാഹനത്തെ നിശ്ചലാവസ്ഥയിൽനിന്ന് മുന്നോട്ട് ചലിപ്പിക്കാനും, ഭാരം വലിക്കാനും, കയറ്റം കയറാനും ആവശ്യമായ തള്ളൽ അല്ലെങ്കിൽ വലിവ് ശക്തിയാണിത്. എൻജിനിലെ പിസ്റ്റണുകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുമ്പോൾ, അത് ക്രാങ്ക്‌ഷാഫ്റ്റിനെ (Crankshaft) കറക്കുന്നു. ഈ കറക്കമാണ് ടോർക്ക്. ഈ ശക്തി ഗിയർ ബോക്‌സ് വഴി വീലുകളിലേക്ക് എത്തി, അവയെ കറക്കുകയും വാഹനം മുന്നോട്ട് പോകുകയും ചെയ്യുന്നു. ഒറ്റവാക്കിൽ: വാഹനത്തിന്റെ pulling power=Torque
ഹോഴ്സ് പവർ
Horsepower അഥവാ എച്ച്.പി- എൻജിൻ ഉൽപാദിപ്പിക്കുന്ന പവർ. എൻജിൻ എത്രമാത്രം വേഗത്തിൽ ജോലി ചെയ്യുന്നു എന്ന് അളക്കുന്ന ഒരു യൂനിറ്റാണ് എച്ച്.പി. ഇതിനെ സാധാരണയായി കുതിരശക്തി എന്നും പറയാം. ടോർക്ക് എന്നത് കറങ്ങാനുള്ള ശക്തി മാത്രമാണ്. എന്നാൽ, ഹോഴ്സ് പവർ എന്നത്, ഈ ശക്തി ഉപയോഗിച്ച് എൻജിൻ എത്ര വേഗത്തിൽ കറങ്ങുന്നു അല്ലെങ്കിൽ ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലളിതമായി പറഞ്ഞാൽ: ടോർക്ക്: ഒരു വാഹനം നിശ്ചലാവസ്ഥയിൽനിന്ന് തള്ളി മുന്നോട്ട് പോകാൻ ആവശ്യമായ ശക്തിയാണ്. (വാഹനം എത്ര ശക്തമാണ്?) ഹോഴ്സ് പവർ: ആ ശക്തി ഉപയോഗിച്ച് വാഹനം എത്ര വേഗത്തിൽ ഓടും അല്ലെങ്കിൽ അതിന്റെ പരമാവധി വേഗം എത്രത്തോളം നിലനിർത്താൻ കഴിയും എന്നതിനെ സൂചിപ്പിക്കുന്നു.
ക്രൂയിസ് കൺട്രോൾ
Cruise Control –Accelerator അമർത്താതെ വേഗം ഓട്ടോമാറ്റിക് ആയി നിലനിര്‍ത്താൻ സഹായിക്കുന്ന സംവിധാനം. ഉദാഹരണം: നിങ്ങൾ ഹൈവേയിൽ 60 km/h വേഗത്തിൽ കാർ ഓടിക്കുന്നു. സാധാരണയായി ആ വേഗം നിലനിർത്താൻ നിങ്ങൾ ആക്സിലറേറ്റർ (പെഡൽ) അമർത്തിക്കൊണ്ടിരിക്കണം. പക്ഷേ, Cruise Control ഓൺ ആക്കിയാൽ, കാർ തന്നെ ആ വേഗം സ്ഥിരമായി പിടിച്ചു നിർത്തും. നിങ്ങൾക്ക് പെഡൽ അമർത്തേണ്ട ആവശ്യമില്ല. നഗരത്തിലെ ട്രാഫിക്കിൽ ഇത് പ്രായോഗികമല്ല. നീണ്ട ഹൈവേ യാത്രകളിൽ ഉപകാരപ്രദമാണ്.
Adaptive Cruise Control (ACC)
ഇത് Cruise Controlന്റെ smarter version ആണ്.സാധാരണ Cruise Control കാർ ഒരു വേഗത്തിൽ lock ചെയ്യും. Adaptive Cruise Control മുന്നിലുള്ള വാഹനത്തെ sensor/camera വഴി മനസ്സിലാക്കി, സുരക്ഷിത ദൂരം പാലിച്ച് സ്വയം വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ഉദാഹരണം: നിങ്ങൾ 80 km/h സെറ്റ് ചെയ്തു. മുന്നിൽ വാഹനമില്ല കാർ 80 km/hൽ തന്നെ പോകും.മുന്നിൽ വാഹനം 60 km/hൽ നിങ്ങളുടെ കാർ സ്വയം 60 km/hൽ കുറയും. റോഡ് വീണ്ടും clear ആയാൽ കാർ 80 km/hലേക്ക് മടങ്ങും.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

