ടൊയോട്ട ‘സുപ്ര’ 2026 മോഡലുകൾ തിരിച്ചുവിളിക്കുന്നു
text_fieldsറിയാദ്: ടൊയോട്ടയുടെ ‘സുപ്ര’ 2026 മോഡലിലുള്ള 51 വാഹനങ്ങൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചതായി അറിയിച്ചു. വാഹനങ്ങളിലെ സ്പെയർ ടയറിെൻറ അളവിലുണ്ടായ നിർമാണ അപകാതയെത്തുടർന്നാണ് ഈ നടപടി. ടയറിെൻറ അളവുകളിലെ തെറ്റ് കാരണം അടിയന്തര സാഹചര്യങ്ങളിൽ സ്പെയർ ടയർ വാഹനത്തിൽ കൃത്യമായി ഘടിപ്പിക്കാനോ ഉപയോഗിക്കാനോ സാധിക്കാതെ വരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ നടപടിയുടെ പരിധിയിൽപ്പെടുന്ന വാഹനങ്ങളുടെ ഉടമസ്ഥർ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ വാഹനത്തിെൻറ ചേസിസ് നമ്പർ പരിശോധിച്ച് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. തുടർന്ന് ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്തുതീർക്കുന്നതിനായി പ്രാദേശിക ഡീലറായ അബ്ദുല്ലത്തീഫ് ജമീൽ കമ്പനിയുമായി ബന്ധപ്പെടാനും ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

