Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right21,000 രൂപ...

21,000 രൂപ എടുക്കാനുണ്ടോ? സ്വന്തമാക്കാം ഈ വിയറ്റ്നാമീസ് ഇ.വി

text_fields
bookmark_border
21,000 രൂപ എടുക്കാനുണ്ടോ? സ്വന്തമാക്കാം ഈ വിയറ്റ്നാമീസ് ഇ.വി
cancel

ന്യൂഡൽഹി: വിയറ്റ്നാമീസ് ഓട്ടോ ഭീമന്മാരായ വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യ അവരുടെ ഇ.വി വാഹനങ്ങളായ വി.എഫ് 7, വി.എഫ് 6 മോഡലുകളുടെ ബുക്കിങ് ആരംഭിച്ചു. 21,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി ഏതൊരു ഉപഭോക്താവിനും ഇലക്ട്രിക് വാഹനം ബുക്ക് ചെയ്യാം. ഓൺലൈനായും ഓഫ്‌ലൈനായും വാഹനം ബുക്ക് ചെയ്യാൻ കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ വിൻഫാസ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന മുൻനിര മോഡലാണ് വി.എഫ് 7. തമിഴ്നാട്ടിലെ തൂത്തുകുടിയിലെ പ്ലാന്റിലാകും വി.എഫ് 6ന്റെ നിർമാണം. ബുക്കിങ് ആരംഭിച്ച ശേഷം വി.എഫ് 7 മോഡലാകും വിപണിയിൽ ആദ്യം എത്തുന്നത്.


ഇന്ത്യയിൽ മൈ ടി.വി.എസുമായി സഹകരിച്ചാകും വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യയുടെ പ്രവർത്തനം. ഇത് വലിയ രീതിയിൽ സർവീസ്, ചാർജിങ് നെറ്റ്‌വർക്കുകളിൽ വളർച്ച കൈവരിക്കാൻ വിൻഫാസ്റ്റിന് സാധിക്കും. രാജ്യത്തുടനീളം 27 നഗരങ്ങളിലായി 13 ഡീലർ ഗ്രൂപ്പുമായി സഹകരിച്ച് 32 ഔട്ലെറ്റുകൾ ആദ്യഘട്ടത്തിൽ തുറന്ന് പ്രവർത്തിക്കും. ഡൽഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ, ബംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലാകും വിൻഫാസ്റ്റിന്റെ പ്രധാന ഔട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.

വിൻഫാസ്റ്റ് വി.എഫ് 7

4,545 എം.എം നീളത്തിൽ സ്വീപ്പി, ക്രോസ്ഓവർ മോഡലായാണ് വിൻഫാസ്റ്റ് വി.എഫ് 7 ഇന്ത്യയിലെത്തുന്നത്. കമ്പനിയുടെ ആദ്യ അക്ഷരമായ വി ആകൃതിയിൽ മുൻവശത്ത് ഒരു ഡി.ആർ.എൽ ലൈറ്റിങ് സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം എൽ.ഇ.ഡി ഹെഡ് ലൈറ്റും മുൻവശത്തുണ്ട്. 12.9- ഇഞ്ച് ടച്ച്സ്ക്രീൻ, ഹെഡ്-അപ് ഡിസ്പ്ലേ, വയർലെസ്സ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട്‌ സീറ്റ്, റിക്ലൈനബിൾ റിയർ സീറ്റ്, ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഏഴ് എയർബാഗുകൾ എന്നിവ ഉൾവശത്തെ പ്രത്യേകതകളാണ്. 19 ഇഞ്ചിന്റെ അലോയ് വീലുകൾ, 190 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, 537 ലീറ്റർ ബൂട്ട് സ്പേസ് എന്നിവയും വി.എഫ് 7ന് ലഭിക്കുന്നു.


70.8kWh ബാറ്ററി പാക്ക് ഓപ്ഷനിൽ ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് എന്നീ രണ്ട് പവർട്രെയിൻ വിൻഫാസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ഫ്രണ്ട്-വീൽ ഡ്രൈവ് 204 എച്ച്.പി കരുത്തും 310 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഓൾ-വീൽ ഡ്രൈവ് 350 എച്ച്.പി കരുത്തും 500 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും. ഫ്രണ്ട്-വീൽ ഡ്രൈവിന് 450 കിലോമീറ്റർ റേഞ്ചും ഓൾ-വീൽ ഡ്രൈവിന് 431 കിലോമീറ്റർ റേഞ്ചും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

വിൻഫാസ്റ്റ് വി.എഫ് 6

വി.എഫ് 7 അപേക്ഷിച്ച് നീളം കുറഞ്ഞ ഒരു മിഡ്-സൈസ് എസ്.യു.വി ഇലക്ട്രിക് വാഹനമാണ് വി.എഫ് 6. ഇന്ത്യയിൽ വി.എഫ് 6ന്റെ പ്ലസ് വകഭേദമാകും കമ്പനി അവതരിപ്പിക്കുന്നത്. ഏകദേശം വി.എഫ് 7ന്റെ ഒട്ടുമിക്ക ഫീച്ചറുകളും വി.എഫ് 6ലും ലഭിക്കും. എന്നാൽ 18 ഇഞ്ചിന്റെ അലോയ്-വീൽ ടയറുകളും 190 എം.എം ഗ്രൗണ്ട് ക്ലിയറൻസും 423 ലീറ്റർ ബൂട്ട് സ്പേസുമാകും വി.എഫ് 6നു ലഭിക്കുന്നത്. 59.6kWh ബാറ്ററി പാക്കായിരിക്കും വി.എഫ് 6ന്റെ കരുത്ത്. ഇത് ഒറ്റ ചാർജിൽ 480 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto News MalayalamElectric CarBooking openVietnameseVinFastAuto News
News Summary - Want to spend Rs 21,000? You can own this Vietnamese EV
Next Story