Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightവാഹനം കയ്യിൽ...

വാഹനം കയ്യിൽ നിൽക്കില്ല, ചെറിയ മഴ പോലും മതി വലിയ അപകടത്തിന്; എന്താണ് 'ഹൈഡ്രോപ്ലെയിനിങ്?', എന്തുകൊണ്ട് പേടിക്കണം

text_fields
bookmark_border
hydropaning 987897
cancel

ഡ്രൈവിങ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. അപകട സാഹചര്യമില്ലാത്ത റോഡുകളിൽ പോലും അപ്രതീക്ഷിത അപകടങ്ങൾക്ക് കാരണമാകുന്ന പ്രതിഭാസമാണ് 'ഹൈഡ്രോപ്ലെയിനിങ്' അഥവാ 'അക്വാപ്ലെയിനിങ്'. കനത്ത മഴയത്ത് റോഡിൽ നിയന്ത്രണം വിട്ട് വാഹനം തെന്നിനീങ്ങുന്ന അവസ്ഥയാണ് ഹൈഡ്രോപ്ലെയിനിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്താണിതിന്‍റെ കാരണമെന്നും അപകടം ഒഴിവാക്കാൻ എന്തുചെയ്യാമെന്നും പരിശോധിക്കാം.

വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്‌ഷൻ മൂലം ടയറിനു താഴെ വെള്ളത്തിന്റെ പാളി രൂപപ്പെടുന്നു. സാധാരണഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (impeller action) ചാലുകളിൽ കൂടി (spill way) പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തും. എന്നാൽ ടയറിന്റെ വേഗം (peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതുകൊണ്ടുതന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽനിന്ന് ഉയരുകയും ചെയ്യും.

അങ്ങനെ ടയറും റോഡും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.

റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്കു നഷ്ടമാകുന്നു. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമറിയാൻ ഇത് ഇടയാക്കും.

വാഹനത്തിന്റെ വേഗം വർധിക്കുന്നതോടെ ഹൈഡ്രോപ്ലെയിനിങ് സാധ്യത കൂടുന്നു. മാത്രമല്ല, ടയർ തേയ്മാനം മൂലം ടയറിന്റെ സ്പിൽവേയുടെ കനം (groove) കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും ഹൈഡ്രോപ്ലെയിനിങ്ങിനു കാരണമാകും.

ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോപ്ലെയിനിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്സിലറേറ്ററിൽനിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിങ്ങും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കേണ്ടതുമാണ്.

ഇത്തരത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ റോഡിൽ നനവും വെള്ളക്കെട്ടും ഉള്ള ഭാഗത്ത് വാഹനത്തിന്റെ വേഗം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ടയറുകളിൽ ശരിയായ മർദ്ദത്തിൽ കാറ്റ് നിറയ്ക്കുകയെന്നതും പ്രധാനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving tipshydroplaningaquaplaning
News Summary - Hydroplaning a dangerous driving condition
Next Story