സൂപ്പർ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0: ഇന്ധനക്ഷമതയും ഫീച്ചറുകളും അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്
text_fieldsപുതിയ സൂപ്പർ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്. 125 സി.സി ബൈക്കുകളുടെ നിരയിലേക്കാണ് പുതിയ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 യെ അവതരിപ്പിക്കുന്നത്. ഡിസൈനില്‍ മാറ്റവും കൂടുതല്‍ ഇന്ധനക്ഷമതയും പുതിയ ഫീച്ചറുകളുമായാണ് സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ വരവ്.
ഹീറോയുടെ ഗ്ലാമര്‍, ഗ്ലാമര്‍ എക്സ്, എക്സ്ട്രീം 125 ആര് എന്നിവ നിര്‍മിച്ചിരിക്കുന്ന 125 സി.സി പ്ലാറ്റ്ഫോമിലാണ് സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0യേയും ഒരുക്കുന്നത്. 124.7 സി.സി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. 7500 ആര്.പി.എമ്മില്‍ 10.7 എച്ച്.പി കരുത്തും 6000 ആര്.പി.എമ്മില്‍ 10.6 എൻ.എം ടോര്‍ക്കും എന്ജിന് പുറത്തെടുക്കും.
സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക്കിന് ലീറ്ററിന് 68 കിലോമീറ്ററായിരുന്നു മൈലേജ്. എന്നാൽ പുതിയ പതിപ്പിന് ലീറ്ററിന് 72 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് ഹീറോ ആവകാശപ്പെടുന്നു. അഡ്വാന്‍ഡ്സ് പ്രോഗ്രാംഡ് ഫ്യുവല്‍ ഇന്ജക്ഷന് (APFI) സാങ്കേതികവിദ്യയും ഐ3എസ് ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റവുമാണ് ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഈ രണ്ട് സാങ്കേതികവിദ്യകളും മുന്‍ മോഡലിലും നൽകിയിരുന്നു.
സൂപ്പര്‍ സ്പ്ലെന്‍ഡര്‍ മോഡലുകളില്‍ ആദ്യമായി ഹസാഡ് ലൈറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യു.എസ്.ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടും പുതിയ മോഡലിലും തുടരുന്നു. സ്റ്റൈലിങില്‍ ഡ്യുവല്‍ ടോണ്‍ ഗ്രാഫിക്സ്, എക്സ്ടെക് 2.0 ബാഡ്ജിങ്, 3ഡി എംബ്ലം, സ്റ്റിച്ചിങോടു കൂടിയ ഡ്യുവല്‍ ടെക്സ്ചേഡ് സീറ്റ്, റിം ടേപ്പുകള്‍ എന്നിവയാണ് പ്രധാനം.
അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഗ്ലോസി ബ്ലാക്ക്, കാന്‍ഡി ബ്ലേസിങ് റെഡ്, മാറ്റ് ആക്സിസ് ഗ്രേ, മാറ്റ് നെക്സസ് ബ്ലൂ, മാറ്റ് ചെസ്റ്റ്നട്ട് ബ്രൗണ്‍ എന്നിവയാണ് പുത്തന്‍ എക്സ്ടെക്കിലെ നിറങ്ങള്‍. നിലവില്‍ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എക്സ്ടെക് ഫ്രണ്ട് ഡിസ്ക്ബ്രേക്ക് പതിപ്പിന് 88,044 രൂപയായിരുന്നു വിലയെങ്കില്‍ പുതിയ എക്സ്ടെക് 2.0 ഹീറോക്ക് 86,500 രൂപയാണ് എക്സ് ഷോറൂം വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

