Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുഗതാഗതത്തിൽ വമ്പൻ മാറ്റം; കെഎസ്ആർടിസിയുടെ കീഴിൽ സ്വകാര്യ സൂപ്പർഫാസ്റ്റ്, എസി സൂപ്പർഫാസ്റ്റ് ബസുകൾ ഉടൻ നിരത്തിലേക്ക്

text_fields
bookmark_border
New Superfast and AC Superfast buses
cancel
camera_alt

പുതിയ സൂപ്പർഫാസ്റ്റ്, എസി സൂപ്പർഫാസ്റ്റ് ബസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ വൻ പരിഷ്കാരങ്ങൾക്കൊരുങ്ങി ഗതാഗത വകുപ്പും കെഎസ്ആർടിസിയും. ഇതിന്റെ ഭാഗമായി സ്വകാര്യ ബസുകൾ വെറ്റ് ലീസിന് (Wet Lease) ഏറ്റെടുത്ത് കെഎസ്ആർടിസി സർവീസ് നടത്താൻ തത്വത്തിൽ തീരുമാനമായി. കൂടാതെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി പുതിയ സൂപ്പർഫാസ്റ്റ്, എസി സൂപ്പർഫാസ്റ്റ് ബസുകളും ഉടൻ നിരത്തിലിറക്കും.

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1000 സ്വകാര്യ ബസുകളാണ് കെഎസ്ആർടിസി ഏറ്റെടുക്കുന്നത്. നിലവിൽ തെക്കൻ ജില്ലകളിലും ദീർഘദൂര പാതകളിലും സർവീസ് നടത്തുന്ന ബസുകളാകും ആദ്യഘട്ടത്തിൽ കരാറിലേർപ്പെടുക. ഏറ്റെടുക്കുന്ന ബസുകൾ ഓർഡിനറി വിഭാഗത്തിൽപ്പെട്ടതാണെങ്കിലും പ്രിയദർശിനി സർവീസിന്റെ ഭാഗമായിരിക്കില്ല. ദീർഘദൂര സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി (എൽ.എസ്.ഒ) സ്വകാര്യ ബസുകൾ കെഎസ്ആർടിസിക്ക് കൈമാറുമ്പോൾ ഫാസ്റ്റ് പാസഞ്ചർ (എഫ്.പി) സർവീസുകളായി ഉയർത്തി ഓപ്പറേറ്റ് ചെയ്യാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും ബസുകൾക്ക് വാടക നൽകുക. എന്നാൽ, വാടക നിരക്കുമായി ബന്ധപ്പെട്ട് സർക്കാരും ബസ് ഉടമകളും തമ്മിൽ ചർച്ചകൾ തുടർന്നു വരികയാണ്. കിലോമീറ്ററിന് 55 രൂപ നിരക്കിൽ വാടക നൽകണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാൽ കിലോമീറ്ററിന് 50 രൂപ വരെ നൽകാമെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്.

വാടക തുക ആഴ്ചതോറും നൽകണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. വെറ്റ് ലീസ് വ്യവസ്ഥപ്രകാരം ബസിന്റെ ഇന്ധനച്ചെലവും പരിപാലനവും ഡ്രൈവറെ നിയമിക്കലും ഉടമസ്ഥന്റെ ചുമതലയായിരിക്കും. എന്നാൽ ടിക്കറ്റിങ് നിയന്ത്രിക്കുന്ന കണ്ടക്ടർ കെഎസ്ആർടിസിയുടെ ജീവനക്കാരനായിരിക്കും.

പുതിയ സൂപ്പർഫാസ്റ്റ്, എസി സൂപ്പർഫാസ്റ്റ് ബസുകൾ

കെ.എസ്.ആർ.ടി.സിയുടെ സ്വന്തം ഫ്ലീറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൂപ്പർഫാസ്റ്റ്, എസി സൂപ്പർഫാസ്റ്റ് ബസുകൾ സർവീസിന് സജ്ജമായിക്കഴിഞ്ഞു. ദീർഘദൂര യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ആധുനിക എയർ സസ്‌പെൻഷൻ സംവിധാനവും കുറഞ്ഞ നിരക്കിൽ എസി യാത്രയും ഉറപ്പാക്കാൻ ഈ പുത്തൻ ബസുകൾക്ക് സാധിക്കും.

യാത്രക്കാർക്കും ബസ് ഉടമകൾക്കും പ്രതീക്ഷ

റോഡുകളിലെ മത്സരയോട്ടവും അപകടങ്ങളും ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ ഈ നീക്കം സഹായിക്കുമെന്നാണ് ഗതാഗത വിദഗ്ധർ വിലയിരുത്തുന്നത്. പുതിയ ബസുകളും സ്വകാര്യ ബസുകളുടെ ഏറ്റെടുക്കലും പൂർത്തിയാകുന്നതോടെ സംസ്ഥാനത്തുടനീളം യാത്രാസൗകര്യം ഇരട്ടിയാകുകയും പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC Expands Super-Fast Fleet to Curb Road Racing
Next Story