ഒമാനിൽ ഒക്ടോബർ മുതൽ ഇലക്ട്രിക് വാഹന ചാർജിങ്ങിന് നിരക്ക് ഏർപ്പെടുത്തും
text_fieldsമസ്കത്ത്: ഒമാനിൽ ഒക്ടോബർ ഒന്നു മുതൽ ഇലക്ട്രിക് വാഹന ചാർജിങ് സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തും. അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ, ഒമാൻ നെറ്റ് സീറോ സെന്റർ എന്നിവയുടെ സഹകരണത്തോടെ ഗതാഗത- വാർത്താവിനിമയ- വിവരസാങ്കേതിക മന്ത്രാലയമാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
മണിക്കൂറിൽ ഒരു കിലോവാട്ടിന് 50 മുതൽ 120 ബൈസ വരെയാണ് നിരക്ക് ഈടാക്കുക. ചാർജിങ് ഉപകരണങ്ങളുടെ ശേഷിയും വേഗതയും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകും. വേഗതയേറിയതും ഉയർന്ന ശേഷിയുള്ളതുമായ ചാർജറുകൾക്ക് നിരക്ക് കൂടും.
ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖലയെ നിയന്ത്രിക്കാനും രാജ്യത്തുടനീളം ചാർജിങ് സേവനങ്ങൾക്ക് ഘടനാപരമായ ചട്ടക്കൂട് സ്ഥാപിക്കാനുമാണ് നടപടി. രാജ്യത്തുടനീളമുള്ള ചാർജിങ് പോയിന്റുകൾ, ലഭ്യത, നിരക്കുകൾ എന്നിവ കണ്ടെത്താനായി ‘ചാർജർ ആപ്പ്’ എന്ന ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോമും ഗതാഗത മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

