Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇവി, സിഎൻജി വാഹന പ്രായപരിധി അഞ്ച് വർഷം കൂടെ നീട്ടാൻ നിർദേശം: ബോഡി ഫിറ്റ് ചെയ്യാത്ത ഷാസികളുടെ രജിസ്‌ട്രേഷൻ കാലാവധിയും നീട്ടി നൽകിയേക്കും

text_fields
bookmark_border
ദേശീയ പെർമിറ്റുകളും ഡിജിറ്റലാകുന്നു
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ, പ്രകൃതിവാതകത്തിൽ (സി.എൻ.ജി) പ്രവർത്തിക്കുന്ന വാഹനങ്ങൾ, ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾ എന്നിവയുടെ പ്രായപരിധി അഞ്ച് വർഷം കൂടി നീട്ടാൻ കേന്ദ്ര സർക്കാർ നീക്കം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് (MoRTH) 1989ലെ സെൻട്രൽ മോട്ടർ വെഹിക്കിൾസ് റൂൾസിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയത്.

ഹരിത ഇന്ധന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും വാഹന ഉടമകൾക്ക് കൂടുതൽ കാലം വാഹനം പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. കരട് ചട്ടങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 30 ദിവസത്തിനകം സമർപ്പിക്കാൻ പൊതുജനങ്ങൾക്കും നിർമാതാക്കൾക്കും സർക്കാർ അവസരം നൽകിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ അന്തിമമായി പ്രസിദ്ധീകരിച്ച ശേഷമേ ഈ മാറ്റങ്ങൾ നിലവിൽ വരൂ.

ഇവി, ഹൈഡ്രജൻ, സി.എൻ.ജി വിഭാഗങ്ങളിൽ പെടുന്ന വാഹനങ്ങളുടെ നിശ്ചിത പ്രായപരിധി അഞ്ച് വർഷം വരെ നീട്ടാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. എങ്കിലും, ഓരോ വിഭാഗത്തിനും ബാധകമായ പുതിയ പരമാവധി പ്രായപരിധി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. കൂടാതെ, ദേശീയ പെർമിറ്റ് അനുമതികൾ ഇനി മുതൽ ഡിജിറ്റലായി നൽകും. അപേക്ഷകർക്ക് സ്വന്തം താൽപ്പര്യപ്രകാരം അഞ്ച് വർഷം വരെ ഒന്നിച്ച് പെർമിറ്റ് എടുക്കാം. ഇതിനായി ഫോം 46 ഓൺലൈനായി സമർപ്പിക്കണം, ഒപ്പം ഫോം 47 ഡിജിറ്റലായി അനുവദിക്കും. വർഷത്തേക്ക് 16,500 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ദേശീയ പെർമിറ്റ് അക്കൗണ്ടിലേക്ക് അടയ്ക്കണം.

താൽക്കാലിക രജിസ്ട്രേഷൻ കാലാവധിയിൽ മാറ്റം

ബോഡി ഫിറ്റ് ചെയ്യാത്ത ഷാസികളുടെ താൽക്കാലിക രജിസ്ട്രേഷൻ കാലാവധി ആറ് മാസമായിരിക്കും. വർക്ക്‌ഷോപ്പിലെ കാലതാമസം കാരണം ഇത് നീണ്ടുപോവുകയാണെങ്കിൽ രജിസ്ട്രേറ്റിങ് അതോറിറ്റിക്ക് 30 ദിവസം വീതം കാലാവധി നീട്ടിനൽകാം. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കും രൂപമാറ്റം വരുത്തുന്ന പൂർണമായും നിർമിച്ച വാഹനങ്ങൾക്കും താൽക്കാലിക രജിസ്ട്രേഷൻ 45 ദിവസത്തേക്ക് സാധുവായിരിക്കും.

വാഹന രേഖകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി പല വിവരങ്ങളും 'വാഹൻ' (VAHAN) പോർട്ടലിൽ നിന്ന് ഓട്ടോമാറ്റിക്കായി ശേഖരിക്കും. ഇതിന്റെ ഭാഗമായി ഡീലർമാർ ജി.എസ്.ടി നമ്പർ, പാൻ, ഉദ്യം ആധാർ, കോർപ്പറേറ്റ് ഐഡന്റിറ്റി നമ്പർ (CIN) തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതുണ്ട്. വാഹന രജിസ്ട്രേഷനുള്ള ഫോം 20ൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉൾപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ ഹൈ-പർച്ചേസ്, ലീസ് അല്ലെങ്കിൽ ഹൈപ്പോതെക്കേഷൻ കരാറുകളുമായി ബന്ധപ്പെട്ട ലോൺ അക്കൗണ്ട് നമ്പറുകളും രേഖപ്പെടുത്തേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങളിലൂടെ വാഹന രജിസ്ട്രേഷൻ നടപടികൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Proposal to extend EV and CNG vehicle age limit by another five years
Next Story