ബജാജിന്‍െറ പുതിയ കണ്ടുപിടിത്തം
text_fields2004 ലാണ് ഡിസ്കവര്‍ ബൈക്കുകള്‍ ബജാജ് പുറത്തിറക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ഹീറോഹോണ്ടയുടെ അപ്രമാദിത്വം നിലനിന്ന കാലമായിരുന്നു അത്. പതുക്കെ വിപണിയില്‍ ചുവടുറപ്പിച്ച ബജാജ് ഇന്ന് കരുത്തരായി മാറിയിരിക്കുന്നു. ഇപ്പോഴിതാ പുതിയ രണ്ട് ഡിസ്കവറുകളെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി; 150F ഉം 150Sഉം. കാഴ്ചയില്‍ എന്നും ആധുനികര്‍മാരാണ് ഡിസ്കവറുകള്‍. ആ പാരമ്പര്യം പുതിയ ബൈക്കുകളിലും നിലനിര്‍ത്തിയിട്ടുണ്ട്. പുതുതായി രൂപകല്‍പന ചെയ്ത മുന്‍വശമാണ് 150Fന്. പഴയതിനേക്കാള്‍ ആഢ്യത്വം ഇത് നല്‍കുന്നുണ്ട്. അനലോഗ് സ്പീഡോമീറ്റര്‍, ഡിജറ്റലായി ക്രമീകരിച്ചിരിക്കുന്ന ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഫ്യൂവല്‍ ഗേജ്,സര്‍വീസ് റിമൈല്‍ഡര്‍, ക്ളോക്ക് എന്നിവയുമുണ്ട്. 150 Sന് പരമ്പരാഗത മുന്‍വശമാണ്. നല്ല നിലവാരമുള്ള സ്വിച്ചുകളും കാണാന്‍ ഭംഗിയുള്ള റിയര്‍വ്യു മിററുകളുമാണ് ഇരുബൈക്കുകളിലും. പിന്നില്‍നിന്നുള്ള കാഴ്ചയും മനോഹരമാണ്. നല്ല സ്റ്റൈലന്‍ ഇന്ധനടാങ്കും വലിയ സൈഡ് പാനലുകളും പിന്നിട്ട് പിറകിലേക്ക് വന്നാല്‍ അല്‍പം കൂര്‍ത്തതും ഒതുക്കമുള്ളതുമായ ടെയില്‍ ലാംമ്പിലാണത്തെുക. എല്‍.ഇ.ഡി ടെയില്‍ലൈറ്റും നല്ല ഗ്രിപ്പ് നല്‍കുന്ന കൈപ്പിടിയും പിന്നിലുണ്ട്. പത്ത് സ്പോക്കോട് കൂടിയ അലേയ് വീലുകള്‍ക്ക് കറുത്ത നിറമാണ്. എന്‍ജിന്‍െറയും എക്സ് ഹോസ്റ്റിന്‍െറയും നിറവുമായി ഇത് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.
എന്‍ജിന്‍
രണ്ട് ഡിസ്കവറുകള്‍ക്കും കരുത്ത് പകരുന്നത് 144.8cc സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ്. ഇലക്ട്രിക്, കിക്ക് സ്റ്റാര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് കാലാവസ്ഥയിലും ഉടമയെ സഹായിക്കാനായി ഓട്ടോ ചോക്ക് സംവിധാനവുമുണ്ട്. 14.3 ബി.എച്ച്.പി കരുത്ത് 8500 ആര്‍.പി.എമ്മിലും 1.3 kg ടോര്‍ക്ക് 6500 ആര്‍.പി.എമ്മിലും ഉല്‍പാദിപ്പിക്കപ്പെടും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് മികച്ചതാണ്. മുകളിലേക്കാണ് ഗിയര്‍മാറ്റം. പൂജ്യത്തില്‍നിന്ന് 60 കിലോമീറ്ററിലത്തൊന്‍ അഞ്ചര സെക്കന്‍ഡ് വേണ്ട. ബൈക്കിന്‍െറ പരമാവധി വേഗം 112 കിലോമീറ്ററാണ്. മികച്ച സസ്പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. മുന്നിലെ ടെലസ്കോപ്പിക്ക് ഫോര്‍ക്കും പിന്നിലെ ഗാസ് ചാര്‍ജ്ഡ് മോണോഷോക്ക് സസ്പെന്‍ഷനും പരന്ന സീറ്റുകളും നല്ല യാത്രാ സുഖം നല്‍കുന്നു. മുന്നിലെ240 mm പെറ്റല്‍ ഡിസ്ക് ബ്രേക്കിനോടൊപ്പം പിന്നില്‍ 130 mm ഡ്രംബ്രേക്കും ചേരുമ്പോള്‍ നല്ല നിയന്ത്രണമാണ് സാധ്യമാകുന്നത്. 45 മുതല്‍ 50 ലിറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം.
150s ഡ്രം ബ്രേക്ക് മോഡലിന് 53,705 രൂപയും ഡിസ്ക് ബ്രേക്കിന് 56,756 രൂപയുമാണ് വില. 150Fന് 60,831രൂപ.
നിഗമനം: പ്രവര്‍ത്തന മികവിലും സൗകര്യങ്ങളിലും 150s ഉും 150F ഉും തമ്മില്‍ വലിയ അന്തരമില്ല. 150F ന് സൗന്ദര്യം അല്‍പ്പം കൂടും. ഒപ്പം വിലയും. പള്‍സറിനേയും യൂനികോനേയും അപേക്ഷിച്ചുള്ള വിലക്കുറവും ഡിസ്കവറിന്‍െറ ജനപ്രിയതയും വിറ്റഴിക്കാനാകും ബജാജ് ലക്ഷ്യം വക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.