30 ലക്ഷത്തിന്‍െറഅഹങ്കാരം
text_fieldsഅപമാനിക്കുകയാണെന്ന് കരുതരുത്. പക്ഷിപ്പനിയും റബര്‍ വിലയിടിവും മൂലം സാധാരണക്കാരും സ്വര്‍ണവില കുറഞ്ഞതോടെ കള്ളക്കടത്തുകാരും പട്ടിണിയിലായിരിക്കുന്ന കാലമാണ്. 10 ലക്ഷം, 20 ലക്ഷം എന്നൊന്നും ഇപ്പോള്‍ പറയാന്‍ പാടില്ല. കഞ്ഞികുടിക്കാന്‍ വഴിതേടുന്നവരോട് 31.5 ലക്ഷം രൂപയുടെ ബൈക്ക് വില്‍ക്കാനുണ്ടെന്ന് പറയുന്നത് അക്ഷന്തവ്യമായ കുറ്റമാണ്. പക്ഷേ, റിവേഴ്സ് ഗിയറും എയര്‍ ബാഗും സഹിതം ഒരു ബൈക്ക് ഇന്ത്യയിലേക്ക് വരുന്നു എന്നറിയുമ്പോള്‍ അടങ്ങിയിരിക്കുന്നതെങ്ങനെ. ഹോണ്ടയുടെ അഭിമാനമായ ഗോള്‍ഡ് വിങ് എന്ന ഈ വിദ്വാനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വഴി നടക്കുമ്പോള്‍ നെഞ്ചത്ത് കേറുന്ന വണ്ടി ഏത് സ്പീഷീസില്‍ പെടുന്നതാണെന്ന് തിരിച്ചറിയാമല്ളോ. ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് ഗൈ്ളഡ്, ട്രയംഫ് തണ്ടര്‍ബേര്‍ഡ് സ്റ്റോം എല്‍ടി എന്നിവയുമായി മത്സരിച്ച് ഓടിയായിരിക്കും ഗോള്‍ഡ് വിങ് വരുക. 1832 സിസി ശേഷിയുള്ളതാണ് എന്‍ജിന്‍. പണ്ട് അംബാസിഡറിലുണ്ടായിരുന്ന പെട്രോള്‍ എന്‍ജിന്‍ പോലും ഇതിലും ചെറുതായിരുന്നു. 117 പി.എസ് കരുത്തും 167 എന്‍.എം ടോര്‍ക്കുമാണ് ഗോള്‍ഡ് വിങ്ങിനുള്ളത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ്. കന്യാകുമാരി മുതല്‍ ലേ വരെ പോകാന്‍ പാകത്തിനാണ് എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. ഹൊറിസോണ്ടല്‍ ഒപ്പോസ്ഡ് സിക്സ് സിലിണ്ടര്‍ എന്‍ജിനാണ്. പേര് കേട്ട് ഞെട്ടേണ്ട. ബോക്സിങ്ങുകാരന്‍ രണ്ട് കൈകൊണ്ടും ഇടിക്കും പോലെ ചലിക്കാന്‍ ഇരു ദിശയിലേക്കും പിസ്റ്റണ്‍ ഘടിപ്പിച്ച് നിര്‍മിക്കുന്ന എന്‍ജിനാണിത്. ചില ചെറുവിമാനങ്ങളിലും അന്തര്‍വാഹിനികളിലും ഇത്തരം എന്‍ജിന്‍ ഉണ്ട്. നാട്ടിന്‍പുറത്തെ ബൈക്ക് വര്‍ക്ഷോപ്പില്‍ പണിയിച്ച് കാശ് ലാഭിക്കാനാവില്ളെന്നതാണ് ഇതുകൊണ്ട് നമുക്കുണ്ടാകാവുന്ന ബുദ്ധിമുട്ട്.
150 ലിറ്റര്‍ ശേഷിയുള്ള ലഗേജ് ബോക്സ്, എ.ബി.എസ് ബ്രേക് സിസ്റ്റം എന്നിവ മുതല്‍ ആറ് സ്പീക്കര്‍ ഘടിപ്പിച്ച് 80 വാട്ട് മ്യൂസിക് സിസ്റ്റംവരെ ഇതിലുണ്ട്. ഏറ്റവും കൂടിയ മോഡലുകളില്‍ എയര്‍ ബാഗും കിട്ടുമെന്ന് കമ്പനി പറയുന്നു. 40 വര്‍ഷമായി അന്താരാഷ്ട്ര വിപണിയിലുള്ള ഇവന്‍െറ ചിറകരിഞ്ഞിട്ടാണോ ഇന്ത്യയില്‍ കൊണ്ടുവരുന്നതെന്ന് കണ്ടറിയണം. ഗോള്‍ഡ്വിങ് ഓഡിയോ കംഫര്‍ട്ട്, ഗോള്‍ഡ്വിങ് എയര്‍ബാഗ് എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യയില്‍ വില്‍പനക്ക് എത്തിക്കുകയെന്നാണ് സൂചന. 28.5 മുതല്‍ 31.5 ലക്ഷം വരെ വില നല്‍കേണ്ടിവരും. ഉപഗ്രഹ സഹായത്തോടെ യാത്രചെയ്യാന്‍ പറ്റുന്ന സംവിധാനങ്ങളും ലഭ്യമാണ്. ഇത്രയും കടുത്ത ഭാരം താങ്ങി നടക്കാന്‍ യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാകുമെന്ന് ഉറപ്പാണ്. പിന്നോട്ടെടുക്കുമ്പോള്‍ നട്ടെല്ല് തെന്നും. ഇതിനും ഹോണ്ടക്ക് പരിഹാരമുണ്ട്. ഒരു ഇലക്ട്രിക് റിവേഴ്സ് ഗിയര്‍ ഇതില്‍ ഘടിപ്പിച്ചു. അത് പ്രവര്‍ത്തിപ്പിച്ചാല്‍ ബൈക്ക് പതിയെ പിന്നോട്ടുനീങ്ങും. സൗകര്യമുള്ളയിടത്ത് പാര്‍ക്ക് ചെയ്യാം. ബെന്‍സ് ബിക്ളാസ് കാര്‍ ഇതിലും വിലകുറച്ച് കിട്ടും എന്നത് മാത്രമാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.