ലിവ് വിത്ത് ലിവോ
text_fieldsഇന്ത്യന്‍ ബൈക്ക് വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്ന വിഭാഗമാണ് 100-110സി.സി ബൈക്കുകളുടേത്. വിപണിയുടെ ഏതാണ്ട് 42 ശതമാനവും കവരുന്നത് ഇത്തരം ബൈക്കുകളാണ്. ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിധം മോഡലുകളുടെ ആധിക്യം ഈ വിഭാഗത്തിലുണ്ട്. ഇതിലേക്ക് പുതിയൊരതിധിയെക്കൂടി അവതരിപ്പിക്കുകയാണ് ഹോണ്ട മോട്ടോര്‍കോപ്പ്. ലിവോ എന്നാണ് പേര്. ‘ലിവ് വിത്ത് ലിവോ’ എന്നാണ് കമ്പനി ഇന്ത്യക്കാരോട് പറയുന്നത്. ഹോണ്ടയുടെ ഡ്രീം സീരീസില്‍പെട്ട യുഗ, നിയോ, സി.ഡി 110 എന്നിവില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നാണ് ലിവോയുടെ സ്ഥാനം. എന്നാല്‍ എഞ്ചിനിലും ഇന്ധനക്ഷമതയിലും കാര്യമായ മാറ്റം ഉണ്ടായിട്ടുമില്ല. ലിവോ വരുന്നതോടെ വില്‍പ്പനയില്‍ പിന്നിലുള്ള സി.ബി ട്വിസ്റ്ററിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള നീക്കവും കമ്പനിക്കുണ്ടെന്നാണ് സൂചനകള്‍.
രുപം
സി.ബി ട്വിസ്റ്ററിനോട് സാമ്യപ്പെടുത്താനാകുമെങ്കിലും പുത്തന്‍ രൂപമാണ് ലിവോക്ക്. മുന്നോട്ട് തള്ളിനില്‍ക്കുന്ന ഹെഡ്ലൈറ്റുകള്‍, കടഞ്ഞെടുത്ത ഇന്ധനടാങ്ക്, കൂര്‍ത്ത അഗ്രങ്ങളുള്ള മറ്റ് ബോഡി പാനലുകള്‍ എന്നിവ വാഹനത്തിന് നല്ല ഭംഗി നല്‍കുന്നുണ്ട്. 8.5ലിറ്ററാണ് ഇന്ധന ടാങ്കിന്‍െറ കപ്പാസിറ്റി. ടാങ്കില്‍ ത്രി ഡി വിങ്ങുകളില്‍ ലോഗോയും കമ്പനിയുടെ പേരും രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ മോഡലുകളില്‍ ഗ്രാഫിക്സുകള്‍ ഉപയോഗിച്ചിട്ടില്ല. കൂടുതല്‍ പണം നല്‍കിയാല്‍ ഗ്രാഫിക്സ് കമ്പനി തന്നെ ചെയ്ത് നല്‍കും. മൊത്തത്തില്‍ മെലിഞ്ഞ് അല്‍പ്പം അഗ്രസീവായ രൂപമാണ് ബൈക്കിന്. രണ്ടായി ക്രമീകരിച്ചിരിക്കുന്ന ഇന്‍സ്ട്രുമെന്‍െറ് ക്ളസ്ചര്‍ അനലോഗാണ്. സ്പീഡോമീറ്റവും ഓഡോമീറ്ററും ഇടത്തും ഫ്യൂവല്‍ ഗേജ് വലതുവശത്തും ക്രമീകരിച്ചിരിക്കുന്നു. സ്വിച്ചുകള്‍ നിലവാരമുള്ളത്. ഓടിക്കുന്നയാള്‍ക്കും സഹയാത്രികനും ഇരിക്കാന്‍ സുഖമുള്ള സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. കൂര്‍ത്ത തീം തന്നെയാണ് പിന്നിലും. ടെയില്‍ ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും ആകര്‍ഷകം. വെള്ള, കറുപ്പ്, നീല, ബ്രൗണ്‍ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 1288മി.മി വീല്‍ബേസും 180എം.എം ഗ്രൗണ്ട് ക്ളിയറന്‍സും ഉള്ള ബൈക്കിന്‍െറ ഭാരം 111 കിലോഗ്രാം.
എഞ്ചിന്‍
ഡ്രീം സീരീസില്‍ വരുന്ന അതേ എഞ്ചിനാണ് ലിവോക്ക് നല്‍കിയിരിക്കുന്നത്. 110സി.സി, നാല് സ്ട്രോക്ക്്, ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 8.36 പി.എസ് പവര്‍ ഉദ്പ്പാദിപ്പിക്കും. ഹോണ്ടയുടെ സ്വന്തമായ ഇക്കോ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇന്ധനക്ഷമത കൂടും. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജായ 74km/l ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹീറോയുടെ പാഷന്‍ എക്സ് പ്രോ, മഹീന്ദ്രയുടെ സെന്‍െറ്യൂറോ ടി.വി.എസിന്‍െറ സ്റ്റാര്‍ സിറ്റി പ്ളസ് തുടങ്ങിയവയോടാണ് പ്രധാന മത്സരം. രണ്ട് വേരിയന്‍െറുകളില്‍ ബൈക്ക് ലഭിക്കും. ഡ്രം ബ്രേക്ക് ഉള്ള മോഡലിന് 52,989ഉും ഡിസ്ക് ബ്രേക്ക് ലഭിക്കണമെങ്കില്‍ 55,489രൂപയും നല്‍കണം.
ടി.ഷബീര്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.