ജനപ്രിയമാകാന്‍ ഹ്യോസങ്ങ്
text_fieldsഹ്യുണ്ടായിയെ അറിയാത്ത വാഹനപ്രേമികള്‍ ഇന്ത്യയില്‍ ഉണ്ടാകില്ല. എന്നാല്‍ അത്ര പരിചിതമല്ല ഹ്യോസങ്ങ് എന്ന പേര്. രണ്ടിലേയും ഉച്ചാരണ സാമ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. ഒരേ നാട്ടുകാരാണെന്ന്. നമ്മള്‍ ചൈനക്കാരെന്ന് വിളിക്കുന്ന കൊറിയക്കാരാണിവര്‍. ആസ്ഥാനം ദക്ഷിണ കൊറിയയിലെ സിയോള്‍. തെളിച്ച് പറഞ്ഞാല്‍ നമ്മുടെ കിം കി ഡുക്കെന്ന സിനിമാ സംവിധായകന്‍െറ നാട് തന്നെ. 2012ലാണ് ഹ്യോസങ്ങ് ഇന്ത്യയിലേക്ക് വരുന്നത്. ഡി.എസ്.കെ എന്ന കമ്പനിയുമായി ചേര്‍ന്നായിരുന്നു ഇവിടത്തെ കച്ചവടം. സൂപ്പര്‍ ബൈക്കുകളെന്ന് പറയാവുന്ന തരം ഉല്‍പ്പന്നങ്ങളായിരുന്നു ഹ്യോസങ്ങ് ആദ്യം അവതരിപ്പിച്ചത്. മെട്രോ സിറ്റികള്‍ കേന്ദ്രീകരിച്ച് മാത്രമായിരുന്നു വില്‍പ്പന. കേരളത്തിലെ ഏക ഷോറും കൊച്ചിയിലാണ്. എന്നാല്‍ സംസ്ഥാനത്തുടനീളം സര്‍വീസും വില്‍പ്പനയുമുണ്ട്. പുതിയ കാലത്ത് ഇതുമാത്രം പോരെന്ന തിരിച്ചറിവിലാണ് കമ്പനി. വിലകുറഞ്ഞ, ശക്തികുറഞ്ഞ ബൈക്കുകളുമായി മധ്യവര്‍ഗ ഇന്ത്യക്കാരിലേക്ക് കടക്കാനൊരുങ്ങുകയാണ് ഡി.എസ്.കെ ഹ്യോസങ്ങ്. 250 മുതല്‍ 700 സിസി വരെ കരുത്തുള്ള നിരവധി മോഡലുകള്‍ ഹ്യോസംഗിനുണ്ട്. വില 2.5 മുതല്‍ ആറ് ലക്ഷംവരെ.
അക്വില 250
ഹ്യോസങ്ങിന്‍െറ വില കുറഞ്ഞ മോഡലുകളില്‍ ഒന്നാണ് ക്രൂയിസര്‍ വിഭാഗത്തില്‍പെടുന്ന അക്വില 250. ക്ളാസിക് ക്രൂയ്സര്‍ ബൈക്കുകളുടെ രൂപഭംഗിയാണ് അക്വിലക്ക്. ആരുമൊന്ന് തിരിഞ്ഞുനോക്കുന്ന പതിഞ്ഞരൂപം. ഹ്യോസംഗിന്‍്റെ തന്നെ ക്രൂയിസറായ എസ് ടി 7ന്‍്റെ രൂപത്തോട് സാമ്യം തോന്നും ഇതിന്‍്റെ പല ഭാഗങ്ങള്‍ക്കും. ¤്രകാമിന്‍്റെ തിളക്കം ശരീരത്തിലുടനീളം കാണാം. വലിയ ഹെഡ്ലൈറ്റ്, അനലോഗ് സ്പീഡോ മീറ്ററിര്‍ ടാക്കൊ മീറ്റര്‍ എന്നിവക്ക് വെള്ളിത്തിളക്കമുണ്ട്. ട്രിപ്പ് മീറ്റര്‍, ക്ളോക്ക്, ഫ്യൂവല്‍ ഗേജ് എന്നിവ ഉള്‍ക്കോള്ളിച്ച ചെറിയ ഡിജിറ്റല്‍ ഡിസ്പ്ളേയുമുണ്ട്. വണ്ണമുള്ള ഫോര്‍ക്കുകള്‍, ക്ളാസിക് ശൈലി പേറുന്ന മഡ്ഗാഡുകള്‍, വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, വലുപ്പമുള്ള മിററുകള്‍ എന്നിവ മറ്റ് പ്രത്യേകതകള്‍. കണ്ണുനീര്‍ത്തുള്ളിയുടെ ആകൃതിയിലുള്ള ഫ്യൂവല്‍ ടാങ്കിന് 14 ലിറ്റര്‍ ഇന്ധനം ഉള്‍ക്കൊള്ളാനാകും. വിഭജിച്ച സീറ്റാണ് ഇതിനുള്ളത്. വലിയ മഡ്ഗാഡും ¤്രകാം ഫിനിഷുള്ള ടെയില്‍ ലാമ്പും നമ്പര്‍പ്ളേറ്റും ആകര്‍ഷകം.
എഞ്ചിന്‍
249 സിസി വി ട്വിന്‍ ഓയില്‍ കൂള്‍ഡ് ഫ്യൂവല്‍ എഞ്ചിനാണ് അക്വിലയ്ക്കുള്ളത്. 26.21 ബിഎച്ച്പിയാണ് ശക്തി. കൂടിയ ടോര്‍ക്ക് 21.37 ന്യൂട്ടന്‍ മീറ്റര്‍. 179 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിനെ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യം. താഴ്ന്ന സീറ്റിംഗ് പൊസിഷനും നല്ല കുഷനുള്ള സീറ്റും ഇരുപ്പ് സുഖമുള്ളതാക്കുന്നു. മുന്നോട്ടുകയറിയ ഫുട് റെസ്റ്റുകള്‍, വീതിയുള്ള ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍ എന്നിവ കാരണം കാല്‍ നീട്ടി സുഖമായി റൈഡുചെയ്യം. കൂടിയ ടോര്‍ക്കായ 21.37 എന്‍.എം 7000 ആര്‍ പി എമ്മില്‍ ലഭിക്കും. വി ട്വിന്‍ എഞ്ചിന്‍ സ്മൂത്തായ പവര്‍ ഡെലിവറി നല്‍കും. നല്ല പ്രതികരണ ശേഷിയുള്ളതാണ് എഞ്ചിന്‍. നഗര ഓട്ടത്തിലും അനായാസം വാഹനത്തെ കൈകാര്യംചെയ്യാം. ഹൈവേ ക്രൂയിസിംഗില്‍ ഇവന്‍ തിളങ്ങും. അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനാണ്. വലുപ്പമുള്ള ടയറുകള്‍ നല്ല റോഡുപിടിത്തം നല്‍കും. പ്രത്യേകിച്ചും വളവുകളില്‍. 275 എം എം ഡിസ്ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ ഡ്രം ബ്രേക്ക്. ഇന്ധനക്ഷമത 30km/l.
ടി.ഷബീര്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.