Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഅടിമുടി മാറ്റങ്ങളുമായി...

അടിമുടി മാറ്റങ്ങളുമായി വോള്‍വോ XC90

text_fields
bookmark_border
അടിമുടി മാറ്റങ്ങളുമായി വോള്‍വോ XC90
cancel

വോള്‍വോയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നാണ് XC90 എസ്.യു.വി. അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായി പുത്തന്‍ XC യെ അവതരിപ്പിക്കാനൊരുങ്ങുകയാണ് വോള്‍വോ. വിട്ടുവീഴ്ചകള്‍ ചെയ്യാത്ത വാഹനമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. വോള്‍വോയുടെ സ്വന്ത് പ്ളാറ്റ് ഫോമായ എസ്.പി.എ, ഡ്രൈവ് -ഇ -എഞ്ചിന്‍, ആധുനിക സുരക്ഷാ സംവിധാനങ്ങള്‍, എന്‍െറര്‍ ടെയിന്‍മെന്‍റ് സിസ്റ്റം തുടങ്ങി അതിസമ്പന്നമാണ് XC90 നല്‍കുന്ന വാഗ്ദാനങ്ങള്‍.


പുറംകാഴ്ച
ഏത് ആംഗിളിലും അതിസുന്ദരനാണ് പുതിയ XC90. ഫോക്സ് വാഗനില്‍ നിന്ന് വോള്‍വോയിലത്തെിയ തോമസ് ലെഗന്‍ലത്താണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ വലിയ ഗ്രില്ല്, എല്‍.ഇ.ഡി ഡെ ലാംബ്, 22 ഇഞ്ച് അലോയ് വീലുകള്‍, അതിഭാവുകത്വമോ അമിതവളര്‍ച്ചയോ കാണിക്കാത്ത ബോഡി, ഭംഗിയേറിയ പിന്‍വശം തുടങ്ങിയവയാണ് XCക്ക്.


അകംമോഡി
വിശാലവും ഏഴുപേര്‍ക്ക് അനായാസം സഞ്ചരിക്കാവുന്നതുമാണ് ഉള്‍വശം. യാത്രികരെ ഒരു തൊട്ടിലെന്നവണ്ണം സംരക്ഷിക്കുന്ന അതിസുരക്ഷാ സീറ്റുകള്‍ സുഖയാത്ര ഉറപ്പാക്കും. സെന്‍റര്‍ കണ്‍സോളിലെ വലിയ സ്ക്രീന്‍ രണ്ട് അടരുകളായി പ്രവര്‍ത്തിക്കും. മുകളില്‍ നാവിഗേഷനും താഴെ മീഡിയയും ടെലഫോണും. എറിക്സണ്‍ കമ്പനി നിര്‍മിച്ച് നല്‍കിയ ക്ളൗഡ് ബേസ്ഡ് നാവിഗേഷന്‍ സിസ്റ്റമാണുള്ളത്. ഇന്‍െറര്‍നെറ്റ് റേഡിയോ, പാര്‍ക്കിങ് സൗകര്യങ്ങള്‍, മ്യൂസിക് സ്ട്രീമിങ് ഒക്കെ ഇതിലൂടെ സാധ്യമാണ്. അഴകൊഴുകുന്ന ക്രിസ്റ്റല്‍ ഗ്ളാസ് ഗിയര്‍ ലിവര്‍, ഡയമണ്ട് കട്ട് ഫിനിഷുള്ള സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടനുകളും ഓഡിയോ കണ്‍ട്രോള്‍ സ്വിച്ചും ഉള്‍വശത്തെ മനോഹരമാക്കിയിരിക്കുന്നു. 19 സ്പീക്കറുകളൂം 1400 വാട്സ് സബ് വൂഫറുമടങ്ങിയതാണ് മ്യൂസിക് സിസ്റ്റം. ഉള്ളിലെ സ്വിച്ചുകളളെല്ലാം ഒഴിവാക്കി വലിയ ടച്ച് സ്ക്രീനിലാണ് മുഴുവന്‍ കണ്‍ട്രോളുകളും നല്‍കിയിരിക്കുന്നത്.


എഞ്ചിന്‍
അടിസ്ഥാനപരമായി ഒരു ഹെബ്രിഡ് കാറാണ് XC90. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ സൂപ്പര്‍ ചാര്‍ജ്ഡ് ടര്‍ബോ ചര്‍ജഡ് പ്രെട്രോള്‍ എഞ്ചിനാണ് പ്രധാനമായും കരുത്തുല്‍പാദിപ്പിക്കുന്നത്. ഇതോടൊപ്പം ഇലക്ട്രിക് മോട്ടോറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ എഞ്ചിന്‍ മുന്‍വീലുകള്‍ക്ക് കരുത്ത് പകരുമ്പോള്‍ പിന്‍ വീലുകളെ ചലിപ്പിക്കുന്നത് 80 ബി.എച്ച്.പി പവറുള്ള ഇലക്ട്രിക് മോട്ടോറാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് വാഹനത്തിന്.


സുരക്ഷ
വാഹനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ വോള്‍വോയേക്കാള്‍ മികച്ചവന്‍ അധികമാരുമില്ല. സീറ്റ് ബെല്‍റ്റുകളും എയര്‍ബാഗുകളും ഉപഭോക്താക്കള്‍ക്ക് പരിചയപെടുത്തിയത് വോള്‍വോയാണ്. ലോകത്ത് ഇന്നിറങ്ങുന്നതില്‍ ഏറ്റവും സുരഷിത വാഹനമെന്നാണ് കമ്പനി XC90 നെ വിശേഷിപ്പികകുന്നത്. പ്രീ സേഫ് ബ്രേക്കിങ് പോലെയുള്ളവ കൂടുതല്‍ കൃത്യമാക്കിയിട്ടുണ്ട്. സിറ്റി ട്രാഫിക്കില്‍ വാഹനങ്ങളെയും സൈക്കിള്‍ യാത്രക്കാരെയും കാല്‍നടക്കാരെയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും സിഗ്നലുകളില്‍ മുന്നിലുള്ള വാഹനവുമായി നിശ്ചിത അകലം ക്രമീകരിച്ച് സ്വയം സഞ്ചരിക്കാനും XC90നാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story