ടാറ്റ ഇന്ഡിക്കയും ഓര്‍മയാകുന്നു
text_fields
ടാറ്റ മന്സക്ക് പകരം സെസ്റ്റും വിസ്റ്റക്ക് പകരം ബോള്‍ട്ടും ഇറക്കിയപ്പോള്‍ മുതല്‍ വാഹനപ്രേമികള്‍ സഹതാപത്തോടെയാണ് ഇന്‍ഡിക്കയെ നോക്കുന്നത്. ഇത്തരം ചെറിയ ചെറിയ നോട്ടങ്ങള്‍ ഇന്‍ഡിഗോക്ക് നേരെയും വീഴുന്നുണ്ട്. സെസ്റ്റിനും ബോള്‍ട്ടിനും പുറകെ ടാറ്റാ മോട്ടോഴ്സ് പുതിയ കോംപാക്ട് കാര്‍ ഇറക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ഏതായാലും കൈറ്റ് എന്ന പേരില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാര്‍ ഇന്‍ഡിക്കക്ക് പകരക്കാരനാവുമെന്നാണ് സൂചന. ഡീസല്‍, പെട്രോള്‍ വകഭേദങ്ങളിലാണ് കൈറ്റ് ഒരുക്കുന്നത്. ഇന്‍ഡിക്കയുടെ പരിഷ്കരിച്ച പ്ളാറ്റ്ഫോമില്‍ വിശാലമായ പാസഞ്ചര്‍ കാബിന്, ലഗേജ് സ്പേസ് എന്നിവയൊക്കെ ഒരുക്കിയാണ് കൈറ്റിനെ സൃഷ്ടിച്ചത്. സെസ്റ്റിന്േറതുപോലെ അധുനിക സൗകര്യങ്ങളും പ്രതീക്ഷിക്കാം. ടാറ്റ പുതുതായി വികസിപ്പിച്ച 1400 സിസി, മൂന്ന് സിലിണ്ടര്‍ കോമണ്‍ റെയില്‍ എന്‍ജിനായിരിക്കും ഇതിനെന്നാണ് സൂചന. പുതിയ 1200 സി.സി പെട്രോള്‍ എന്‍ജിനും പ്രതീക്ഷിക്കാം. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്സാണ്. മാരുതി സെലേറിയോയുടെ വഴി പിന്തുടര്ന്ന് ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്സ്മിഷന് (എ.എം.ടി) പതിപ്പ് ഇറക്കാനും ശ്രമമുണ്ട്. സെലേറിയോ, ഹ്യുണ്ടായി ഐ 10, വാഗണ്‍ ആര്, ഷെവര്‍ലെ ബീറ്റ്, ഹോണ്ട ബ്രിയോ എന്നിവരൊക്കെ എതിരാളികളാണ്. നാല് മുതല്‍ അഞ്ച് ലക്ഷം വരെയായിരിക്കും വില. 2015 അവസാനം നിരത്തിലത്തെും. കൈറ്റിന്‍െറ വരവോടെ പതിനാറ് വര്‍ഷമായി വിപണിയില്‍ തുടരുന്ന ഇന്‍ഡിക്ക ഓര്‍മയാകും. ടാറ്റയുടെ ആദ്യ കുഞ്ഞന്‍ കാറായ ഇന്‍ഡിക്ക 1998ലാണ് വിപണിയിലത്തെിയത്. ഇന്ത്യയുടെ കാര്‍ എന്ന പരസ്യവാചകത്തിനൊപ്പം ടാക്സി മേഖലയില്‍ അംബാസഡറിനെ പിന്തള്ളാനും കഴിഞ്ഞതോടെ വന്‍ തരംഗമാണ് ഇന്ത്യയില്‍ സൃഷ്ടിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.