ആള്‍ട്ടിസിന് പിന്നാലെ കാംമ്റിയും മുഖം മിനുക്കുന്നു
text_fields
2012ലാണ് കാംമ്റിയുടെ പുതിയ തലമുറയെ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബെന്‍സിനോടും ബി.എം.ഡബ്ളുവിനോടും കിടപിടിക്കുന്ന നല്ല കാറെന്ന പേരും കാംമ്റിക്കുണ്ട്. 2014 നവംബറില്‍ നടന്ന മോസ്കോ മോട്ടോര്‍ ഷോയില്‍ കൂടുതല്‍ മികച്ച കാംമ്റിമെ കമ്പനി അവതരിപ്പിച്ചിരുന്നു. വരും വര്‍ഷം ആദ്യത്തില്‍ തന്നെ ഇത് ഇന്ത്യയിലും കൊണ്ടുവരാനാണ് ടൊയോട്ട നീക്കമിടുന്നത്. അകത്തും പുറത്തും കാര്യമായ മാറ്റം പുതിയ വാഹനത്തിനുണ്ടാകും. ഹെഡ് ലൈറ്റുകളില്‍ ഡെ ടൈം എല്‍.ഇ.ഡി റണ്ണിങ്ങ് ലാംബുകള്‍, ക്രോം ഫിനിഷോടുകൂടിയ പുത്തന്‍ ഗ്രില്ല്, ആകര്‍ഷകമായ ബമ്പര്‍ തുടങ്ങിയവയാണ് പുറത്തെ പ്രധാന മാറ്റങ്ങള്‍. പിന്നില്‍ ടെയില്‍ ലാംബുകളിലും എല്‍.ഇ.ഡി സ്പര്‍ശമുണ്ട്. ബൂട്ട് ലിഡിലെ ക്രോം സ്ട്രിപ്പ് ചെറുതായി. ടെയില്‍ ലാംബുകളെ പകുത്ത് കോണ്ടാണ് ഇവ നിലനിലയുറപ്പിച്ചിരിക്കുന്നത്.പുത്തന്‍ അലോയ് വീലുകളും പ്രതീക്ഷിക്കാം.
ഉള്ളില്‍ കടന്നാല്‍ സ്റ്റിയറിങ്ങ് വീലിലെ മാറ്റമാണ് ആദ്യം ശ്രദ്ധയില്‍ പെടുന്നത്. പഴയ നാല് സ്പോക്കിന് പകരം മൂന്ന് സ്പോക്ക് സ്റ്റിയറിങ്ങ് വീലാണ് പുത്തന്‍ കാംമ്റിക്ക്. ഇന്‍സ്ട്രുമെന്‍െറ് ക്ളസ്ചറില്‍ 4.2 ഇഞ്ച് സ്ക്രീനിലാണ് വിവരങ്ങള്‍ തെളിയുന്നത്. സെന്‍െറര്‍ കണ്‍സോളില്‍ വലിയ 6.1ഇഞ്ച് സ്ക്രീനും നല്‍കിയിട്ടുണ്ട്. എഞ്ചിനില്‍ മാറ്റമുണ്ടാകില്ളെന്നാണ് സൂചന. പെട്രോളും പെട്രോള്‍ ഹൈബ്രിഡും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.