മഹീന്ദ്ര എക്സ്.യു.വിക്ക് സ്പെഷ്യല്‍ എഡിഷന്‍
text_fieldsതനി നാടന്‍ എസ്.യു.വിയായ മഹീന്ദ്ര എക്സ്.യു.വി 5ooക്ക് സ്പെഷ്യല്‍ എഡിഷന്‍. മനോഹരമായ ബോഡിഗ്രാഫിക്സില്‍ റാലി കാറിന്‍െറ രൂപഭംഗിയോടെ അണിയിച്ചൊരുക്കിയിരിക്കിയിരിക്കുന്ന പരിമിത കാല എഡിഷന് ‘സ്പോര്‍ട്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഹൈ എന്‍ഡ് മോഡലായ ഡബ്ള്യു എട്ട് ആധാരമാക്കിയുള്ള മോഡല്‍ 1000 എണ്ണം മാത്രമേ ഉല്‍പ്പാദിപ്പിക്കൂ.
ചുവപ്പ് നിറത്തിലുള്ള റൂഫ് റെയിലുകള്‍ക്കൊപ്പം അലോയ് വീലുകളുടെ എല്ലാ സ്പോക്കുകളിലും ചുവപ്പ് നിറമുള്ള ഇന്‍സോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഡോര്‍ഹാന്‍ഡിലികളും ഫോഗ് ലാംപ് ലൈനിംഗുകളും ചുവപ്പ് നിറത്തിലാണ്. ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡ്യുവല്‍ സോണ്‍ കൈ്ളമറ്റ് കണ്‍¤്രടാള്‍ എസി, എല്‍ഇഡി പാര്‍ക്കിങ് ലൈറ്റോടെയുള്ള പ്രൊജക്ടര്‍ ഹെഡ്ലാംപുകള്‍ , ഓഡിയോ നിയന്ത്രണമുള്ള സ്റ്റിയറിംഗ് വീല്‍ , ക്രൂസ് കണ്‍¤്രടാള്‍ , ഹില്‍ ഹോള്‍ഡ് - ഹില്‍ ഡിസന്‍റ് കണ്‍¤്രടാള്‍ , റിയര്‍ വ്യൂ ക്യാമറ , ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് , ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പുറത്തെ കണ്ണാടികള്‍ , ആറ് എയര്‍ ബാഗുകള്‍ , എബിഎസ് - ഇബിഡി എന്നീ സൗകര്യങ്ങളുമുണ്ട്.ആറിഞ്ച് ഡിസ്പ്ളേയുള്ള ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റത്തിലാകട്ടെ ജിപിഎസ് , ഡിവിഡി - എം.പി.ത്രീ പ്ളെയര്‍ , എഫ്എം റേഡിയോ, യു.എസ്.ബി,ഐപോഡ് കണക്ടിവിറ്റികളുമുണ്ട്.
എഞ്ചിന്‍ അടക്കം മെക്കാനിക്കല്‍ ഘടകങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. വേരിയബിള്‍ ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിച്ച 2.2 ലിറ്ററിന്‍െറ എം.ഹോക്ക് ഡീസല്‍ എഞ്ചിന് 138 ബി.എച്ച്.പിയാണ് കരുത്ത്. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള വാഹനത്തിന് 15.10 കിലോമീറ്റര്‍ ആണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. 14.03 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ്ഷോറൂം വില.
എസ്.യു.വി എന്ന നിലയില്‍ എല്ലാം തികഞ്ഞവന്‍ അല്ളെങ്കില്‍ 11 മുതല്‍ 15 ലക്ഷം രൂപ വരെ പരിധിയില്‍ ലഭിക്കാവുന്ന മികച്ച വാഹനമാണ് എക്സ്.യു.വി 5oo. 2011 സെപ്റ്റംബറില്‍ ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ നിന്ന് പുറത്തത്തെിയ 5oo രണ്ട് വര്‍ഷത്തിനുള്ളില്‍ മുക്കാല്‍ ലക്ഷം യൂനിറ്റ് വിറ്റഴിച്ചിരുന്നു. റെക്കോര്‍ഡ് ബുക്കിംഗിനെ തുടര്‍ന്ന് ബുക്കിംഗ് രണ്ട്, മൂന്ന് തവണ നിര്‍ത്തിവെച്ച 5ooക്ക് 2012ലെ ടി.എന്‍.എസ് ഓട്ടോമോട്ടീവ് ഇന്ത്യയുടെ ഏറ്റവും ഉപഭോക്തൃ സംതൃപ്തി നേടിയ എസ്.യു.വിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.