പുതിയ സി ക്ളാസ് അഥവാ കുഞ്ഞ് എസ് ക്ളാസ്
text_fieldsഈ മാസം അവസാനത്തോടെ മെര്‍സിഡെസ് അവരുടെ സി ക്ളാസ് സെഡാന്‍െറ പുതിയ വകഭേദം ഇന്ത്യന്‍ നിരത്തിലത്തെിക്കും. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ സി ക്ളാസിനെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചു. മെര്‍ക്കിന്‍െറ ഏറ്റവും ആധുനികമായ ലൈറ്റ് വെയ്റ്റ് പ്ളാറ്റ്ഫോമിലാണ് സി ക്ളാസിന്‍െറ നിര്‍മാണം. മെര്‍സിഡെസ് റിയര്‍ ഡ്രൈവ് ആര്‍ക്കിടെക്ചര്‍ (M.R.A) എന്നാണ് ഇതിന്‍െറ പേര്. ആദ്യം പെട്രോള്‍ വേരിയന്‍റുകളാകും പുറത്തിറങ്ങുന്നത്. പിന്നാലെ ഡീസല്‍ എത്തുമെന്നാണ് മെര്‍ക്കിന്‍െറ വാഗ്ദാനം. ഒരു കുഞ്ഞ് എസ് ക്ളാസാണ് പുതിയ സി. രൂപത്തിലും ആ സവിശേഷത നിലനിര്‍ത്തിയിട്ടുണ്ട്. ഹെഡ്ലൈറ്റുകളുടെ ഭംഗി എടുത്ത് പറയേണ്ടതാണ്.
വാഹനത്തില്‍ മുഴുവന്‍ എല്‍.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും സുരക്ഷിത ഇടമാണ് മെര്‍ക്കുകളുടെ ഉള്‍വശമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതുറപ്പിക്കാന്‍ മികച്ച സുരക്ഷയാണ് സി ക്ളാസില്‍ ഒരുക്കിയിരിക്കുന്നത്. ഡ്രൈവറെ സഹായിക്കാന്‍ പ്രീ സേഫ്, ഇ.എസ്.പി ഏഴ് എയര്‍ബാഗുകള്‍, എ.എസ്.ആര്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് തുടങ്ങി നിരവധി സംവിധാനങ്ങളുണ്ട്. ഇന്‍റലിജന്‍സ് ഇന്‍ഡിപെന്‍ഡന്‍റ് സസ്പെന്‍ഷന്‍ നല്‍കുന്നത് മികച്ച യാത്രാസുഖമാണ്. ഉള്ളില്‍ മൂന്നുതരം ആമ്പിയന്‍െറ ലൈറ്റുകള്‍ വിവിധ തീവ്രതയില്‍ ക്രമീകരിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.