പുത്തന്‍ സ്വിഫ്റ്റുമായി മാരുതി
text_fieldsമാരുതിയുടെ സൂപ്പര്‍ ഹാച്ചായ സ്വിഫ്റ്റിന്‍െറ മുഖം മിനുക്കിയ വാഹനം പുറത്തിറങ്ങി. വര്‍ദ്ധിച്ച ഇന്ധന ക്ഷമതയും അകത്തും പുറത്തും മാറ്റങ്ങളുമാണ് പുതിയ സ്വിഫ്റ്റിനുള്ളത്. Lxi+ എന്ന പേരില്‍ പുതിയൊരു വേരിയന്‍െറും മാരുതി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. എഞ്ചിന്‍െറ അടിസ്ഥാനങ്ങളില്‍ മാറ്റം വരുത്താതെ ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന തന്ത്രമാണ് മാരുതി എഞ്ചിനീയര്‍മാര്‍ പരീക്ഷിക്കുന്നത്. പെട്രാള്‍ സ്വിഫ്റ്റ് ഇന്ധനം കുടിയനാണെന്ന പരാതി നേരത്തെ ഉടമകള്‍ക്ക് ഉണ്ടായിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മുന്‍പ് 85.8 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിച്ചിരുന്നു. പുതിയ സ്വിഫ്റ്റിലത് 83.1 ബി.എച്ച്.പി ആയി കുറച്ചിട്ടുണ്ട്. പഴയ ഇന്ധന ക്ഷമതയായ 18.6 km/lല്‍ നിന്ന് 20.4km/l ആയി വര്‍ദ്ധിച്ചതാണ് ഫലം. ഡീസല്‍ സ്വിഫ്റ്റില്‍ പവറിന് മാറ്റവില്ല. എന്നാല്‍ എഞ്ചിന്‍ കണ്‍ട്രോള്‍ യൂനിറ്റില്‍(ECU) വരുത്തിയ മാറ്റം ഇന്ധന ക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 25.2km/l ആണ് ഡീസല്‍ സ്വിഫ്റ്റിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പുറത്തെ മാറ്റങ്ങള്‍ അത്ര പ്രകടമല്ല. പുതുക്കിയ ബമ്പര്‍ ആകര്‍ഷകമാണ്. വലിയ എയര്‍ ഡാം, ഫോഗ് ലാമ്പിന് ചുറ്റും സില്‍വര്‍ ഇന്‍സര്‍ട്ട്, ഹണികോമ്പ് റേഡിയേറ്റര്‍ ഗ്രില്‍, ഉയര്‍ന്ന വേരിയന്‍െറുകളില്‍ പുത്തന്‍ അലോയ് തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങള്‍. മിസ്റ്റീരിയസ് വയലറ്റ്, ഗ്രാനൈറ്റ് ഗ്രേ,ഫയര്‍ റെഡ് എന്നീ പുതിയ നിറങ്ങളും ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം.
സില്‍വര്‍ ആക്സന്‍ോട് കൂടിയ പുത്തന്‍ കളര്‍ സ്കീമാണ് ഇന്‍െറീരിയറിന്. സീറ്റുകളുടെ ബാക്ക്, തൈ സപ്പോര്‍ട്ടുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. LXi, LDi വേരിയന്‍െറുകള്‍ക്ക് ക്രമീകരിക്കാവുന്ന പിന്‍ ഹെഡ് റെസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്. പുതുതായി വന്ന LXi+ മോഡലിന് മുന്നില്‍ പവര്‍ വിന്‍ഡോകളും റിമോട്ട് ലോക്കിങ്ങുമുണ്ട്. മധ്യ നിരയിലെ VXi,VDi വേരിയന്‍െറുകള്‍ക്ക് ഓഡിയോ പ്ളേയര്‍, ഇലട്രാണിക് ആയി അഡ്ജസ്റ്റ് ചെയ്യാവുന്ന വിങ്ങ് മിററുകള്‍ എന്നിവയുമുണ്ട്. ടോപ്പ് എന്‍ഡ് വേരിയന്‍െുകളില്‍ ബ്ളൂടുത്ത് കണക്ടിവിറ്റി, പിന്നില്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ മികച്ച ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. VDi മോഡലില്‍ എ.ബി.എസ് സ്റ്റാന്‍േറഡാണ്. രണ്ട് വര്‍ഷമോ 40,000 കിലോമീറ്ററോ ആണ് വാറന്‍െറി പീരീഡ്. പുത്തന്‍ i20 യിലൂടെ കുതിക്കുന്ന ഹ്യൂണ്ടയ്ക്ക് മുന്നില്‍ എത്ര ഫലപ്രദമാണ് മാരുതിയുടെ പരീക്ഷണമെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.