വെര്‍ന വാങ്ങാന്‍ ചില കാരണങ്ങള്‍കൂടി
text_fieldsസുന്ദരന്‍ സെഡാന് എന്നാണ് ഹ്യൂണ്ടായ് വെര്‍നയുടെ വിളിപ്പേര്. ഫ്യൂയിഡിക് എന്ന് കമ്പനി ഓമനപ്പേരിട്ട് വിളിക്കുന്ന ഡിസൈന്‍ തീമില്‍ വിരിഞ്ഞ മനോഹര പുഷ്പം. ഹോണ്ട സിറ്റിയുടെ ഫ്യൂച്ചറിസ്റ്റിക് ശൈലിയുടേയും ഫോക്സ്വാഗണ് വെന്േറായുടെ ആഡ്യത്വത്തിന്േറയും സങ്കലനമാണ് വെര്‍ന. പുതുവര്‍ഷത്തില്‍ തന്നെ പുത്തന്‍ വെര്‍ന എത്തുമെന്ന് ഹ്യൂണ്ടായി പറഞ്ഞിരുന്നു. ഇപ്പോഴത് സഫലമായിരിക്കുകയാണ്. പുതുക്കിയ വെര്‍നയെ 4S എന്നാണ് കമ്പനി വിളിക്കുന്നത്. മെച്ചപ്പെടുത്തിയ സ്റ്റൈല്‍, മികച്ച പുത്തന്‍ ഉപകരണങ്ങള്‍, ഫൈന്‍ ട്യൂണ്‍ ചെയ്ത സസ്പെന്ഷന് ഇതൊക്കെയാണ് പ്രധാന മാറ്റങ്ങള്‍. മുന്നില്‍ നിന്ന് നോക്കിയാല്‍ പ്രത്യേകതകള്‍ അനവധിയാണ്. ചതുര വടിവുള്ള ഹെഡ്ലൈറ്റുകള്, ഒഴുകിയിറങ്ങുന്ന് ബോണറ്റ്, വലിയ ഗ്രില്ല് എന്നിവ ആദ്യം കണ്ണില്‍പ്പെടും. ബമ്പറിലും മാറ്റങ്ങളുണ്ട്. പുതിയ ആകര്‍ഷകമായ ഫോഗ് ലാംബുകള്‍ കൂടുതല്‍ ചാരുതയുള്ളത്. പിന്നില്‍ ടെയില്‍ ലൈറ്റുകള്‍ എല്‍.ഇ.ഡിയെ അനുസ്മരിപ്പിക്കും. എക്സ്ഹോസ്റ്റ് പൈപ്പ് പുറത്ത് കാണാത്തവിധം ഒതുക്കി വച്ചിരിക്കുകയാണ്. ഇത് പുറക് വശത്തിന് കൂടുതല്‍ വൃത്തി നല്കുന്നു.
ഉള്ളിലെ മാറ്റങ്ങള്‍ അത്ര പ്രകടമല്ല. പഴയ വൃത്തിയും വെടിപ്പുമുള്ള അകം അതേപടി നിലനിര്‍ത്തിയിരിക്കുന്നു. പറയാന്‍ പറ്റുന്ന മാറ്റം ഓഡിയോ സിസ്റ്റത്തില്‍ കൂട്ടിച്ചേര്‍ത്ത ഒരു ജ.ബി മെമ്മറിയാണ് പാട്ടുകള്‍ സ്റ്റോര്‍ ചെയ്യാന്‍ ഇവ സഹായിക്കും. വെന്‍േറാ നല്‍കിയിരുന്ന ഉപയോഗപ്രദമായ ഒരു പരിഷ്കാരം അനുകരിച്ചിട്ടുണ്ട് വെര്‍നയില്‍. പിന്നിലെ യാത്രക്കാര്‍ക്ക് മുന്നിലെ സീറ്റുകള്‍ നീക്കാന്‍ പാകത്തിന് ഒരു ലിവര്‍ ഘടിപ്പിച്ചിട്ടുണ്ട്. പിന് യാത്രക്കാര്‍ക്ക് ലെഗ്റൂം കൂട്ടാന്‍ മുന്‍ യാത്രക്കാരന്‍െറ ഒൗദാര്യം ഇനിമുതല്‍ തേടേണ്ടി വരില്ല. ‘എര്‍ഗോ ലിവര്‍’ എന്നാണ് ഈ സംവിധാനത്തെ ഹ്യൂണ്ടായ് വിളിക്കുന്നത്. പിന്നിലെ ആം റെസ്റ്റും പരിഷ്കരിച്ചിട്ടുണ്ട്. വലുപ്പംകൂട്ടി രണ്ട് കപ്പ് ഹോള്‍ഡറുകളും നല്കി. സീറ്റുകള്‍ നീളമുള്ളാതാണെങ്കിലും താണ ഇരുപ്പ് അത്ര സുഖമുള്ളതല്ല. കാഴ്ച മറയാനും ഇത് കാരണമാകും.
എഞ്ചിനും ഗിയര്‍ബോക്സും പഴയത് തന്നെ.1.4 ലിറ്റര്‍ 105 ബി.എച്ച്.പി അഞ്ച് സ്പീഡ് മാനുവല്‍,121 ബി.എച്ച്.പി 1.6 ലിറ്റര്‍ പെട്രോള്‍ (അഞ്ച് സ്പീഡ് മാനുവല്‍ അല്ളെങ്കില്‍ നാല് സ്പീഡ് ഓട്ടോ) എന്നിവ കരുത്തിന് പേരുകേട്ടതാണ്. ഡീസല്‍ എഞ്ചിന്‍െറ റിഫൈന്മെന്െറ് കൂട്ടിയിട്ടുണ്ട്. പിസ്റ്റണുകളില്‍ ഘര്‍ഷണം കുറക്കാനായി പ്രത്യേക ആവരണം നല്കി. ഇത് എമിഷന്‍ കുറച്ച് കരുത്ത് വര്‍ദ്ധിപ്പിക്കും. 89 ബി.എച്ച്.പി 1.4 ലിറ്റര്‍, 126 ബി.എച്ച്.പി 1.6ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് മാറ്റമില്ല. ഇവക്ക് യഥാക്രമം 24.8km/l, 23.9km/l എന്ന നിരക്കില്‍ ഇന്ധനക്ഷമത ലഭിക്കും. എടുത്ത് പറയാവുന്ന മറ്റൊരുമാറ്റം സസ്പെന്ഷനിലേതാണ്. അല്ളെങ്കില്‍ അതാണ് സുപ്രധാന മാറ്റം. ആദ്യം ഇറങ്ങിയ വെര്നകളെപറ്റിയുള്ള സുപ്രധാന പരാതികളിലൊന്നായിരുന്നു അയഞ്ഞ സസ്പെന്ഷന് എന്നത്. നിരപ്പായ റോഡുകളില്‍പ്പോലും ഉലയുന്ന യാത്രകളായിരുന്നു ഫലം. പുത്തന്‍ വെര്‍നയില്‍ പുതുപുത്തന്‍ കോയില്‍ സ്പ്രിങ്ങ് സസ്പെന്‍ഷനാണുള്ളത്. ഇത് വാഹനത്തെ കൂടുതല്‍ മുറുക്കമുള്ളതും ദൃഢവും സുഖപ്രദവുമാക്കുന്നു.
ടി.ഷബീര്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.