മുഖം മിനുക്കി റാപ്പിഡ്
text_fieldsയതിക്ക് പിന്നാലെ സ്കോഡ ബ്രാന്‍െറില്‍ ഇറങ്ങുന്ന ചെറു സെഡാനായ റാപ്പിഡ് മുഖം മിനുക്കുന്നു. അടിസ്ഥാനങ്ങളില്‍ മാറ്റം വരുത്താതെയാണ് പരിഷ്കരണം. പുതുതായൊരു ഡീസല്‍ എഞ്ചിന്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പഴയ 1.6ലിറ്റര്‍ TDI എഞ്ചിന് പകരം 1.5ലിറ്റര്‍ TDI ആയിരിക്കും ഇനിയുണ്ടാകുക. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് വേര്‍ഷനും റാപ്പിഡിനെ കൂടുതല്‍ ആകര്‍ഷകമാക്കും. പെട്രോള്‍ എഞ്ചിനില്‍ മാറ്റമില്ല. 1.6 ലിറ്റര്‍ MPI നിലനിര്‍ത്തിയിട്ടുണ്ട്. ഇന്‍െറീരിയറിലും ചില്ലറ മാറ്റങ്ങളുണ്ട്. യതിയിലും ഒക്റ്റാവിയയിലും കാണാവുന്ന സ്റ്റിയറിങ്ങ് വീലാണ് പുതിയ റാപ്പിഡിന്. ബ്ളാക്ക് എഡിഷന്‍ എന്ന പേരില്‍ ഇറക്കുന്ന മോഡലിന് കറുപ്പിന്‍െറ അഴകാണ്. ഫോഗ് ലാംമ്പ്്,അലോയ് വീല്‍,മുന്‍ ഗ്രില്ലുകള്‍ തുടങ്ങി ഹെഡ് ലൈറ്റുകള്‍ക്കും സൈഡ് ഗ്ളാസുകള്‍ക്ക് വരെ ബ്ളാക്ക് ഫിനിഷ് നല്‍കിയിരിക്കുന്നു.
ആക്റ്റീവ്, അമ്പിഷന്‍, അമ്പിഷന്‍ പ്ളസ്,എലഗന്‍ഡ് എന്നീ വേരിയന്‍െറുകളില്‍ വാഹനം ലഭ്യമാണ്. ഏറ്റവും ഉയര്‍ന്ന മോഡലില്‍ കൈ്ളമട്രോണിക് എ.സി, മള്‍ട്ടി ഫങ്ഷന്‍ ഡിസ്പ്ളേയോട് കൂടിയ ഓഡിയോ പ്ളേയര്‍ എന്നിവ ലഭ്യമാണ്.അമ്പിഷന്‍ പ്ളസ്, എലഗന്‍ഡ് എന്നീ വേരിയന്‍െറുകളില്‍ ഡ്യൂവല്‍ എയര്‍ബാഗ്, പാര്‍ക്കിങ്ങ് സെന്‍സര്‍,എ.ബി.എസ് ബ്രേക്കിങ്ങ് എന്നിവയും ലഭിക്കും. മാറ്റങ്ങളില്‍ ഏറെ ആകര്‍ഷകം കയ്യിലൊതുങ്ങുന്ന ഡീസല്‍ ഓട്ടോമാറ്റിക് വാഹനം ലഭ്യമാകുന്നു എന്നതാണ്. ഓട്ടോമാറ്റികിന് ഇരുപതിന് പുറത്ത് മൈലേജ് ആണ് സ്കോഡയുടെ വാഗ്ദാനം. വില എട്ട് ലക്ഷം മുതല്‍. പുതിയ ഡീസല്‍ ഓട്ടോമാറ്റികിന് മറ്റ് ഡീസല്‍ വേരിയന്‍െറുകളെക്കാള്‍ ഒരു ലക്ഷം രൂപ അധികം നല്‍കേണ്ടി വരും. ബ്ളാക്ക് പാക്കേജ് വേണമെങ്കില്‍ 20,000 രൂപയും അധികം നല്‍കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.