കൊറോള വീണ്ടും മുഖം മിനുക്കുന്നു
text_fieldsടൊയോട്ടയുടെ ജനപ്രിയ താരം കൊറോള ആള്‍ട്ടിസ് വീണ്ടും മുഖം മിനുക്കുന്നു. പുതിയ മാറ്റങ്ങള്‍ ആദ്യം അന്താരാഷ്ട്ര തലത്തിലാണ് വരുന്നത്. തുടര്‍ന്നിവ ഇന്ത്യയിലും എത്തുമെന്നാണ് സൂചന. പുതിയ വാഹനത്തിന് അകത്തും പുറത്തും പരിഷ്കാരങ്ങളുണ്ട്. മുന്നിലെ ഗ്രില്ലും ഹെഡ്ലൈറ്റുകളും കുടുതല്‍ മെലിഞ്ഞിട്ടുണ്ട്.
ബമ്പറും പുതുതാണ്. എയര്‍ഡാമുകള്‍ വലുതാകുകയും പുതിയ ഫോഗ് ലാമ്പുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പിന്നില്‍ പുത്തന്‍ ബമ്പറും എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകളുമാണ്. കൂടുതല്‍ മികച്ച അലോയ്വീലുകളാണ് കൊറോളക്ക്. ഏറ്റവും ഉയര്‍ന്ന മോഡലില്‍ എല്‍.ഇ.ഡി ഹെഡ്ലൈറ്റുകളും ഡെ ടൈം റണ്ണിങ്ങ് ലാമ്പുകളുമുണ്ട്.
സുരക്ഷാ സൗകര്യങ്ങളിലും ഒട്ടും പിന്നിലല്ല. വാഹനം റോഡിലെ വരകളില്‍ നിന്ന് മാറിപ്പോകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന ലൈന്‍ ഡിപ്പാര്‍ച്ചര്‍ അലര്‍ട്ട്, സ്വയം പ്രവര്‍ത്തിക്കുന്ന ഡിം ലൈറ്റുകള്‍, വാഹനത്തെ കൂട്ടിയിടികളില്‍ നിന്ന് സംരക്ഷിക്കുന്ന പ്രീ കൊളിഷന്‍ സിസ്റ്റം തുടങ്ങി ഏറെ ആധുനികനാണ് വാഹനം. എഞ്ചിനിലെ പ്രത്യേകതകള്‍ പുറത്തുവന്നിട്ടില്ല. അന്താരാഷ്ട്ര വിപണിക്ക് പിന്നാലെ വാഹനം ഇന്ത്യയിലുമത്തെും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.