Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആദായ വിൽപ്പനയുമായി...

ആദായ വിൽപ്പനയുമായി ഷെവർലേ

text_fields
bookmark_border
ആദായ വിൽപ്പനയുമായി ഷെവർലേ
cancel

ന്യൂഡൽഹി: ഇൗ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ നിന്ന്​ വിടപറയാൻ ഒരുങ്ങുന്ന ഷെവർലേ കാറുകൾക്ക്​ കിടിലൻ ഒാഫറുകൾ പ്രഖ്യാപിച്ചു. ചെറു കാറായ ബീറ്റിന്​ 1 ലക്ഷം രൂപ കിഴിവ്​ നൽകു​േമ്പാൾ പ്രീമിയം സെഡാനായ ക്ര​ൂസിന്​ 4 ലക്ഷം രൂപ വരെയാണ്​ വിലക്കുറവ്​. അതായത്​ ഷെവർലെ ക്രൂസ്​ വാങ്ങിയാൽ കിട്ടുന്ന ഡിസ്​കൗണ്ട്​ പണം കൊണ്ട്​ മറ്റൊരു ബീറ്റ്​ വാങ്ങാൻ സാധിക്കും. ഷെവർലേയുടെ എസ്​.യു.വിയായ ട്രയിൽബേസറിനും നാല്​ ലക്ഷം രൂപ കുറവുണ്ട്​.

ഡിസംബറിൽ വിപണിയിൽ നിന്ന്​ പിൻമാറുന്നതിന്​ മുമ്പായി നിർമ്മിച്ച എല്ലാ വാഹനങ്ങളും വിറ്റഴിക്കുന്നതി​​െൻറ ഭാഗമായാണ്​ കമ്പനി വൻ ഒാഫറുകൾ നൽകുന്നത്​. എന്നാൽ സർവീസ്​, സ്​പെയറുകളുടെ ലഭ്യത എന്നിവയിലെല്ലാം ഇപ്പോഴും ആശങ്കകൾ നില നിൽക്കുന്നുണ്ട്​.

എന്നാൽ ആശങ്കകൾക്ക്​ അടിസ്ഥാനമില്ലെന്നാണ്​ ഷെവർലേ വ്യക്​തമാക്കുന്നത്​. വിപണിയിൽ നിന്ന്​ പിൻമാറിയാലും സർവീസ്​ സ​െൻററുകളുടെ നെറ്റവർക്ക്​ നില നിർത്തുമെന്നാണ്​ ഷെവർലേ അറിയിച്ചിരിക്കുന്നത്​. ​സ്​പെയർ പാർട്​സുകളും ഇത്തരത്തിൽ ലഭ്യമാക്കുമെന്നും കമ്പനി വ്യക്​തമാക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chevrolet Cruze
News Summary - Fire sale of Chevrolet cars post GM exit
Next Story