ഓഫര്‍....ഓഫര്‍.....ഓഫര്‍
text_fieldsപ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം മികച്ച ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തയാറെടുക്കുന്ന കാലമാണിത്. കാഷ് ഡിസ്ക്കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, ഇന്‍ഷുറന്‍സ് സ്കീം തുടങ്ങി മികച്ച വാഗ്ദാനങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.
മാരുതി
ഇന്ത്യയിലെ ഒന്നാമത്തെ വാഹന നിര്‍മാതാവായ മാരുതി നാല് മോഡലുകള്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനപ്രിയ മോഡലായ ആള്‍ട്ടോ 800ന് 32,000 രൂപ ഡിസ്ക്കൗണ്ടും 20,000 ത്തിന്‍െറ എക്സ്ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കോ മോഡലിന് ഇത് യഥാക്രമം 8,000വും 10,000 വുമാണ്. സുന്ദരന്‍ ഹാച്ച്ബാക്ക് റിസ്റ്റിനാണ് ഏറ്റവും മികച്ച വാഗ്ദാനം കമ്പനി നല്‍കുന്നത്. 40,000 രൂപ ഡിസ്ക്കൗണ്ടും 35,000 രൂപ എക്സ്ചേഞ്ച് ബോണസും റിറ്റ്സ് വാങ്ങുന്നവര്‍ക്ക് ലഭിക്കും. കോംപാക്ട് സെഡാനായ ഡിസയറിന് ഡിസ്ക്കൗണ്ട് 5,000വും എക്സ്ചേഞ്ച് ബോണസ് 15,000 വുമാണ്.
ഹ്യുണ്ടായ്
രണ്ടാമത്തെ വലിയ നിര്‍മാണ കമ്പനിയായ ഹ്യുണ്ടായും വാഗ്ദാനങ്ങളില്‍ പിന്നിലല്ല. ഫ്രീ ഇന്‍ഷുറന്‍സും 15,000 രൂപ എക്സ്ചേഞ്ച് ബോണസും i10 ഹാച്ചിന് ഹുണ്ടായ് നല്‍കുന്നു. സാന്‍ട്രോ സ്വിങ്ങിന് മൂന്ന് വാഗ്ദാനങ്ങളാണുള്ളത്. 10,000 രൂപ ഡിസ്ക്കൗണ്ട്, സൗജന്യ ഇന്‍ഷുറന്‍സ്, 15,000 രൂപ എക്സ്ചേഞ്ച് ഓഫര്‍. ഇയോണിന് 13,500 ഡിസ്ക്കൗണ്ടും എക്സ്ചേഞ്ച് ബോണസായി 25,000 രൂപയുമുണ്ട്. അതിസുന്ദരന്‍ സെഡാനായ വെര്‍ന 1.4 പെട്രോള്‍ 1.6 പെട്രോള്‍ എന്നിവക്ക് യഥാക്രമം 25,000 ഉം 17,000 കിഴിവുണ്ട്. രണ്ട് മോഡലുകള്‍ക്കും എക്സ്ചേഞ്ച് ബോണസായി 30,000 വും ഹുണ്ടായ് നല്‍കുന്നു. വലിയ സെഡാനായ എലാന്‍ട്രക്ക് 10,000 ഡിസ്ക്കൗണ്ടും 25,000 എക്സ്ചേഞ്ച് ബോണസും ലഭിക്കും.
ടാറ്റ
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോക്ക് ഈ ഉത്സവ സീസണില്‍ വീണ്ടൂം വില കുറയും. നാനോ വാങ്ങുന്നവര്‍ക്ക് 50,000 രൂപയുടെ ഇളവുകള്‍ ലഭിക്കുമെന്നാണ് ടാറ്റ പറയുന്നത്. ഇന്‍ഡിക്കക്ക് 40,000വും വിസ്റ്റക്ക് 55,000വും ഇന്‍ഡിക്കോ ecsന് 45,000 വും ടാറ്റയുടെ വാഗ്ദാനമായുണ്ട്. സുമോ ഗോള്‍ഡ്, സഫാരി സ്റ്റോം എന്നിവക്ക് യഥാക്രമം 35,000 ത്തിന്‍െറയും 95,000 ത്തിന്‍െറയും ഓഫറുകളുണ്ട്. കൃത്യമായി പറയുന്നില്ളെങ്കിലും കിഴിവുകള്‍, ഇന്‍ഷുറന്‍സ് ഇളവുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍ എന്നിവയിലൂടെയാണ് ഇത് നല്‍കുകയെന്നാണ് ടാറ്റ പറയുന്നത്.
ടൊയോട്ട
ഇന്നോവ, എറ്റിയോസ്, ലിവ എന്നീ മോഡലുകള്‍ക്കാണ് ടൊയോട്ട ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നോവക്ക് 10,000 കാഷ് ഡിസ്ക്കൗണ്ടും ഇന്‍ഷുറന്‍സിന് 21% ഇളവും നല്‍കും. എറ്റിയോസിന് 5,000 രൂപയുടെ അക്സറീസും ഒരു രൂപക്ക് ഇന്‍ഷുറന്‍സുമാണ് കമ്പനിയുടെ വാഗ്ദാനം. കുഞ്ഞന്‍ ഹാച്ച് ലിവക്ക് 10,000 രൂപയുടെ ഇളവും 5,000 രൂപയുടെ ഫ്രീ അക്സസറീസും ലഭിക്കും.
നിസാന്‍
ഇന്ത്യന്‍ വാഹന വിപണിയില്‍ ചുവട് ഉറപ്പിക്കുന്ന നിസാന്‍ വലിയ വാഗ്ദാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മൈക്ര ഹാച്ച്ബാക്കിന് 40,000 രൂപയുടെ മെച്ചമാണ് ഇപ്പോള്‍ വാങ്ങിയാല്‍ ലഭിക്കുക. സണ്ണി സെഡാന്‍ വാങ്ങുന്നവര്‍ക്ക് 92,500 എന്ന വമ്പന്‍ ബെനഫിറ്റും നിസാന്‍ വാഗ്ദാനം ചെയ്യുന്നു. ഇവാലിയ എം.പി.വിക്ക് ഫ്രീ ഇന്‍ഷുറന്‍സ്, തെരഞ്ഞെടുത്ത ടെറാനോ വേരിയന്‍െറുകള്‍ക്ക് 50,000 രൂപ ഡിസ്ക്കൗണ്ട് എന്നിവയും ലഭിക്കും.
ഷെവര്‍ലെ
മിക്കവാറും എല്ലാ മോഡലുകള്‍ക്കും ഇളവുകളും മെച്ചങ്ങളും വാഗ്ദാനം ചെയ്യുകയാണ് ഷെവര്‍ലെ. സ്പാര്‍ക്കിന് 63,000 വും ബീറ്റിന് 78,000 സെയില്‍ സെഡാണ് 43,000വും ബെനഫിറ്റ് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ആഗോളതാരമായ ക്രൂസിന് 60,000 രൂപയുടെ ബെനഫിറ്റ് നല്‍കും. എം.പി.വികളായ എന്‍ജോയ്, ടവേര എന്നിവക്ക് യഥാക്രമം 65,500, 47,000 രൂപയുടെ ഡിസ്ക്കൗണ്ടും ഷെവര്‍ലെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്ക്കൗണ്ടുകള്‍, ലോയല്‍റ്റി ബോണസ്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്ക്കൗണ്ട് എന്നിങ്ങനെയാണ് ജി.എമ്മിന്‍െറ ഓഫറുകള്‍ ലഭിക്കുന്നത്.
വമ്പന്‍ നിര്‍മാതാക്കളായ ഓഡി, ബി.എം.ഡബ്ള്യു, വോള്‍വോ, ജാഗ്വാര്‍ ലാന്‍െറ് റോവര്‍ എന്നിവയും ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഡി Q5ന് 4 ലക്ഷവും A8 സെഡാണ് 8 ലക്ഷവും A6ന് 4 ലക്ഷവുമാണ് കമ്പനിയുടെ വാഗ്ദാനങ്ങള്‍. വിലകുറഞ്ഞ ബി.എം.ഡബ്ള്യു മോഡലായ വണ്‍സീരീസിന് 3.5 മുതല്‍ 4 ലക്ഷം വരെയും ആഡംബര മോഡലായ 7 സീരിസിന് 14 ലക്ഷം വരെയും ബെനഫിറ്റ് ബീമര്‍ വാഗ്ദാനം ചെയ്യുന്നു. വോള്‍വോ V40 ക്രോസ്കണ്‍ട്രിക്ക് 2.5 ലക്ഷത്തിന്‍െറ ബെനഫിറ്റും S80 സെഡാന് 5.5 ലക്ഷം ഡിസ്ക്കൗണ്ടുമാണ് കമ്പനി നല്‍കുന്നത്. റെയിഞ്ച് റോവര്‍ ഇവോക്കിന് 1.5 ലക്ഷം ഇളവും 50,000 രൂപ എക്സ്ചേഞ്ച് ബോണസും 75,000 ത്തിന്‍െറ ലോയല്‍റ്റി ബോണസും ലഭിക്കും. ജാഗ്വാര്‍ XFന് 2 ലക്ഷം ഡിസ്ക്കൗണ്ടും 50,000 രൂപ എക്സ്ചേഞ്ച് ബോണസും ലോയല്‍റ്റി ബോണസ് 75,000 രൂപയുമാണ് കമ്പനി നല്‍കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.