Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഎലൈറ്റും എതിരാളികളും

എലൈറ്റും എതിരാളികളും

text_fields
bookmark_border
എലൈറ്റും എതിരാളികളും
cancel

ഹ്യൂണ്ടയുടെ എലൈറ്റ് i20യുടെ വരവോടെ ഇന്ത്യയിലെ സൂപ്പര്‍ ഹാച്ച്ബാക്കുകളുടെ പോരാട്ടത്തിന് ചൂട് പിടിച്ചിരിക്കുകയാണ്. എലൈറ്റിനൊപ്പം മാരുതി സ്വിഫ്റ്റ്, ഫിയറ്റ് പൂന്തോ ഇവോ, ഫോക്സ് വാഗന്‍ പോളോ എന്നിവയാണ് ഹോട്ട് ഹാച്ചുകളിലെ മിന്നും താരങ്ങള്‍. ഇതില്‍ സ്വിഫ്റ്റ് ഒഴികെയുള്ളവ അടുത്തിടെ പരിഷ്കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. i20 അടിമുടി മാറി എലൈറ്റായപ്പോള്‍ പൂന്തോയും പോളോയും തൊലിപ്പുറത്തും ഉള്ളിലുമായി കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായി.


ലുക്ക്
ഫ്യൂയ്ഡിക് ഡിസൈന്‍െറ രണ്ടാം തലമുറയാണ് എലൈറ്റിലൂടെ ഹ്യൂണ്ടായ് അവതരിപ്പിച്ചിരിക്കുന്നത്. മുന്നില്‍നിന്ന് നോക്കുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക വലിയ ഹെക്സാഗണല്‍ ഗ്രില്ലാണ്. ക്രോം ഫിനിഷുള്ള ഹെഡ് ലാംബുകള്‍, ഡെ ടൈം എല്‍.ഇ.ഡി റണ്ണിങ് ലാംബ് എന്നിവ വാഹനത്തിന് ഭംഗി കൂട്ടുന്നു. ഏറ്റവും ഉയര്‍ന്ന രണ്ട് മോഡലുകളില്‍ മാത്രമേ അലോയ് വീലുകള്‍ ലഭ്യമാവുകയുള്ളൂ. പിന്നിലേക്ക് വരുമ്പോള്‍ സി പില്ലറുകള്‍ക്ക് നല്‍കിയിരിക്കുന്ന കറുത്ത പ്ളാസ്റ്റിക് ഫിനിഷും ചെറുതും കൂര്‍ത്ത അഗ്രങ്ങളോട്കൂടിയ ടെയില്‍ ലൈറ്റും ആകര്‍ഷകമാണ്.
പരിഷ്കരിച്ച പൂന്തോ ഇവോ കൂടുതല്‍ ഇറ്റാലിയനാണ്. ഇന്ത്യന്‍ വിപണിയിലാണ് ഇവോയെ ആദ്യമായി ഫിയറ്റ് അവതരിപ്പിച്ചത്. ചില ഗിമ്മിക്കുകള്‍കൊണ്ട് ഇന്ത്യാക്കാരെ കൈയിലെടുക്കാനാകില്ളെന്ന് ഫിയറ്റ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വേണം കരുതാന്‍. പുത്തന്‍ഗ്രില്ലും ഹെഡ് ലൈറ്റുകളും നല്ല ലുക്കാണ് വാഹനത്തിന് നല്‍കുന്നത്. പിന്നിലും കാര്യമായ മാറ്റമുണ്ട്. ഡിസൈന്‍ എലമെന്‍റില്‍ വലിയ വിത്യാസമില്ളെങ്കിലും എല്‍.ഇ.ഡി ടെയില്‍ ലൈറ്റ്, ബമ്പറിലെ ക്രോം ഇന്‍സേര്‍ട്ട് എന്നിവ മികച്ചതാണ്.


ഫോക്സ് വാഗന്‍ പോളോയിലെ പുറത്തെ മാറ്റങ്ങള്‍ അത്രവേഗം കാഴ്ചയില്‍പ്പെടില്ല. ഗ്രില്ലിലുള്‍പ്പെടെ ക്രോം ഫിനിഷ് നല്‍കിയിട്ടുണ്ട്. പിന്നെ കാര്യമായ മാറ്റം അലോയ് വീലുകളിലാണ്.
ഇന്‍റീരിയര്‍
മികച്ച നിലവാരമുള്ള ഇന്‍റീരിയറാണ് എലൈറ്റിന്. ഇതളുകള്‍ പോലുള്ള ഡാഷ് ബോര്‍ഡും മറ്റ് ഘടകങ്ങളും ചന്തമുള്ളത്. ഓഡിയോ സിസ്റ്റത്തിന്‍െറ സ്ക്രീനും സ്വിച്ചുകളും തീരെ ചെറുതാണ്. ഓഡിയോ കണ്‍ട്രോളുകള്‍ ഉള്‍പ്പെടുത്തിയ മൂന്ന് സ്പോക്ക് സ്റ്റിയറിങ് വീല്‍, നല്ല സപ്പോര്‍ട്ട് നല്‍കുന്ന സീറ്റ് എന്നിവ പ്ളസ്. പഴയതില്‍നിന്ന് എലൈറ്റ് i20 യുടെ വീല്‍ ബേസ് 45 mm കൂടി 2570 ലത്തെിയിട്ടുണ്ട്. ഇത് ഉള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കുന്നു. പിന്‍ ഡോറുകള്‍ നന്നായി തുറക്കുന്നതിനാല്‍ കയറലും ഇറങ്ങലും അനായാസകരമാണ്. ലെഗ് റൂമും ഹെഡ് റൂമും ആവശ്യത്തിന്. പിന്‍ സീറ്റുകളിലെ ചരിവ് കൂടുതലാണെന്ന് സംശയം തോന്നാം. എങ്കിലും ദീര്‍ഘദൂര യാത്രകളില്‍ ഉപകാരപ്പെടും. പല മികച്ച ഫീച്ചറുകളും ഏറ്റവും ഉയര്‍ന്ന വേരിയന്‍െറായ ആസ്ട്രയില്‍ മാത്രമാണ് ലഭ്യമാകുന്നത്. ആട്ടോമാറ്റിക് ഹെഡ്ലാംബ്, കൈ്ളമട്രോണിക് എ.സി പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഒരു ജി.ബി സ്റ്റോറേജോട് കൂടിയ മ്യൂസിക് സിസ്റ്റം, റിവേഴ്സ് കാമറ തുടങ്ങിയ പ്രത്യേകതകളും എലൈറ്റിനുണ്ട്.

ഇവോക്കും മികച്ച ഇന്‍റീരിയറാണ് ഫിയറ്റ് നല്‍കിയിരിക്കുന്നത്. പുത്തന്‍ കൂറ്റുകാര്‍ക്കിടയില്‍ അല്‍പം പഴഞ്ചന്‍ ലുക്കാണ് ഇവോയുടെ ഉള്‍വശത്തിന്. ടെക്സ്ച്ചറോട് കൂടിയ സോഫ്റ്റ് പ്ളാസ്റ്റിക് ഡാഷ് ബോര്‍ഡ് ആകര്‍ഷകം. ഈയിടെ പരിഷ്കരിച്ച ലീനിയയുടെ ഇന്‍റീരിയറുമായി സാമ്യമുള്ളതാണ് പല ഘടകങ്ങളും. മൊത്തം കറുപ്പിലും, ബീജ്-ബ്ളാക്ക് സങ്കലനത്തിലും കാബിന്‍ ലഭ്യമാണ്. പല ഡിസൈന്‍ തീമുകളുടെ സമന്വയമാണ് പൂന്തോയുടെ സെന്‍റര്‍ കണ്‍സോള്‍. പിയാനോ ബ്ളാക്ക് ഫിനിഷും നല്‍കിയിട്ടുണ്ട്.


മികച്ച നിലവാരമുള്ള അകത്തളമാണ് പോളോയുടേത്. എടുത്ത് പറയേണ്ടത് സ്റ്റിയറിങ് വീലിന്‍െറ ഭംഗിയാണ്. ലെതറില്‍ പൊതിഞ്ഞ, ഓഡിയോ കണ്‍ട്രോളുകള്‍ ഉള്‍പ്പെടുന്ന ഇവ പ്രീമിയം കാറുകളിലേതിന് സമാനം. ലൈറ്റ് ബീജ് കളറാണ് ഡാഷിന്. നല്ല ഡ്രൈവിങ് പൊസിഷന്‍ നല്‍കുന്ന സീറ്റുകളിലെ ഇരിപ്പ് മികച്ച കാഴ്ചയും നല്‍കുന്നു. രണ്ട് ഡിന്‍ ഓഡിയോ സിസ്റ്റം കൈ്ളമട്രോണിക് എസി എന്നിവയുമുണ്ട്. ലെഗ്റൂം മറ്റ് ഹാച്ചുകളേക്കാള്‍ കുറവാണ്. പിന്നിലെ വിന്‍ഡ് സ്ക്രീനിന്‍െറ വലിപ്പക്കുറവ് കാഴ്ച അല്‍പം ബുദ്ധിമുട്ടാക്കുന്നു.

എന്‍ജിന്‍ ആന്‍ഡ് പെര്‍ഫോമന്‍സ്
എലൈറ്റിലുള്ളത് പഴയ i20 യിലെ 1.4 ഡീസല്‍ എന്‍ജിന്‍ തന്നെയാണ്. 89 ബി.എച്ച്.പി കരുത്ത് 4000 ആര്‍.പി.എന്‍ജിന്‍ ഇവ ഉല്‍പാദിപ്പിക്കും. 1197 സി.സി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബി.എച്ച്.പി കരുത്തുല്‍പാദിപ്പിക്കാന്‍ പ്രാപ്തനാണ്. നല്ല റിഫൈന്‍മെന്‍റ് ഉള്ള എന്‍ജിനുകളാണ് രണ്ടും. 2000 ആര്‍.പി.എമ്മിന് മുമ്പ് തന്നെ ഡീസല്‍ മെഷീന്‍ പവര്‍ ഡെലിവറി ആരംഭിക്കും. നഗര നിരത്തുകള്‍ക്ക് പറ്റിയ സ്മൂത്തായ ഗിയര്‍ ബോക്സും ലൈറ്റ് ക്ളച്ചുമാണ്. പെട്രോള്‍ എന്‍ജിന്‍ പഴയ i20 യിലേതാണെങ്കിലും ട്യൂണ്‍ ചെയ്ത് മികച്ചതാക്കിയിട്ടുണ്ട്. എലീറ്റ് പെട്രോള്‍ വേഗത്തില്‍ കരുത്താര്‍ജിക്കുകയും 6000 ആര്‍.പി.എം വരെ ഇത് തുടരുകയും ചെയ്യും.
പൂന്തോ ഇവോയിലേത് 1172 സി.സി 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. 67 ബി.എച്ച്.പി ഇവ ഉല്‍പാദിപ്പിക്കും. ഡീസല്‍ വേരിയന്‍റിലെ 1248 സി.സി 4 സിലിണ്ടര്‍ എന്‍ജിന്‍ 74 ബി.എച്ച്.പി പുറപ്പെടുവിക്കും. 2500 ആര്‍.പി.എം മുതലാണ് പൂന്തോ മികച്ച പെര്‍ഫോമറാകുന്നത്. ഹൈവേയില്‍ 120 കിലോമീറ്ററില്‍ കുതിച്ചാലും നല്ല ആത്മവിശ്വാസം നല്‍കും ഇവോ.

പുതിയ പോളോയില്‍ കാര്യമായ മാറ്റം സംഭവിച്ചത് എന്‍ജിനായിരുന്നു. പഴയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഫോക്സ് വാഗണ്‍ ഉപേക്ഷിച്ചു. പകരം 89 ബി.എച്ച്.പി 1.5 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. വെന്‍േറായിലും റാപിഡിലും കാണുന്ന 1.6 ലിറ്റര്‍ എന്‍ജിന്‍െറ ചെറിയ വേര്‍ഷനാണിത്. പെട്രോള്‍ എന്‍ജിന്‍ 1198 സി.സി 3 സിലിണ്ടറാണ്. 73.97 ബി.എച്ച്.പി കരുത്ത് ഇവ ഉല്‍പാദിപ്പിക്കും. അല്‍പം ഹെവിയാണ് പോളോയുടെ ഗിയര്‍ഷിഫ്റ്റ്. എന്നാല്‍ ഗിയര്‍ മാറ്റം അത്രയ്ക്ക് ആയാസകരമല്ല.
നിഗമനം
എതിരാളികള്‍ പലരും നല്‍കാത്തതും ചിലരൊക്കെ സങ്കല്‍പിക്കാത്തതുമായ പല സൗകരങ്ങളുമാണ് എലൈറ്റ് i20 ക്ക് ഹ്യൂണ്ടായ് നല്‍കിയിരിക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച വീല്‍ബേസ് നല്‍കുന്ന വാഹനവും എലൈറ്റാണ്. 2570 മി.മി വീല്‍ബേസ് എലൈറ്റിനുള്ളപ്പോള്‍ ഇവേക്ക് 2510 ഉം പോളോക്ക് 2469 ഉമാണ്. ഈ വിഭാഗത്തിലെ രാജാവായ സ്വിഫ്റ്റിന്‍െറ വീല്‍ബേസ് 2430 മാത്രം, എലൈറ്റിനേക്കാള്‍ 140 മി.മി കുറവ്. പിന്നെയൊരു പോരായ്മ എലൈറ്റിലെ പല മികച്ച ഫീച്ചറുകളും ലഭിക്കുന്നത് ഉയര്‍ന്ന വേരിയന്‍റുകളില്‍ മാത്രമാണെന്നതാണ്. ഈ മോഡലുകള്‍ വാങ്ങാന്‍ എട്ട് ലക്ഷത്തിന് മുകളില്‍ നല്‍കേണ്ടിവരും.
ബാക്കി വെച്ചത്
ഇവിടെ എന്തുകൊണ്ട് മാരുതി സ്വിഫ്റ്റിന്‍െറ പ്രത്യേകതകള്‍ കൂടി നല്‍കിയില്ല എന്ന് ആശങ്കപ്പെടുന്നവരുണ്ടാകാം. കാരണം സിമ്പിള്‍.സ്വിഫ്റ്റിനൊരു എതിരാളി ഉണ്ടെന്ന് നാം ഇന്ത്യക്കാര്‍ വിശ്വസിക്കുന്നില്ലല്ളോ!.

ഷബീര്‍ പാലോട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story