പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 102കാരന് 15 വർഷം തടവ്
text_fieldsചെന്നൈ: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗവ. സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരശുരാമനെ(102) തിരുവള്ളൂർ മഹിള കോടതി 15 വർഷം തടവിനും 5000 രൂപ പിഴക്കും ശിക്ഷിച്ചു.
2018ൽ പരശുരാമന് 99 വയസ്സുള്ളപ്പോഴാണ് സംഭവം. ഇയാൾക്ക് അഞ്ച് പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ട്. സെന്നർകുപ്പമെന്ന സ്ഥലത്താണ് പരശുരാമൻ താമസിച്ചിരുന്നത്.
സമീപത്ത് അഞ്ച് വീടുകൾ നിർമിച്ച് വാടകക്ക് നൽകിയിരുന്നു. തൊട്ടടുത്ത വീട്ടിലെ ദമ്പതികൾക്ക് പത്തു വയസ്സായ മകളുണ്ടായിരുന്നു. 2018 ജൂലൈ ആറിന് മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി വയറുവേദനിക്കുന്നതായി അറിയിച്ചു.
തുടർന്ന് അമ്മയോട് വൃദ്ധൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തി. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവള്ളൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മൂന്നര വർഷത്തിനുശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയെ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.