120 കോടി ജനങ്ങൾ ആധാറിൽ എൻറോൾ ചെയ്തെന്ന് ടെലികമ്യൂണിക്കേഷൻ സെക്രട്ടറി
text_fieldsന്യൂഡൽഹി: 120 കോടി ജനങ്ങൾ ആധാറിലൂടെ ഡിജിറ്റൽ െഎഡൻറിറ്റിയുടെ ഭാഗമായെന്ന് ടെലികമ്യൂണിക്കേഷൻ സെക്രട്ടറി അരുണ സുന്ദരരാജൻ. മുമ്പ് വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കണമെങ്കിൽ വില്ലേജ് ഒാഫീസറോ മറ്റ് ഉദ്യോഗസ്ഥരോ നൽകുന്ന സർട്ടിഫിക്കറ്റുകൾ ആവശ്യമായിരുന്നു. ഇത് സമയ നഷ്ടമുണ്ടാക്കിയിരുന്നു. ഇന്ന് ഒരു ക്ലിക്കിലൂടെ വ്യക്തികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാകുന്നുണ്ടെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 216 മില്യൺ ആളുകൾ മൊബൈൽ ബാങ്കിങ് ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തെ 65 ശതമാനം ജനങ്ങൾക്കും ഇന്ന് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഇത്രയും വലിയൊരു പുരോഗതിയുണ്ടാകുന്നത് ഇതാദ്യമാണെന്നും അരുണ അഭിപ്രായപ്പെട്ടു.
ഇൻഡോ-അമേരിക്കൻ ചേംബർ ഒാഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുയായിരുന്നു അവർ. സൈബർ സെക്യുരിറ്റി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, ഡ്രോൺ തുടങ്ങി വിവിധ മേഖലകളെ കുറിച്ച് പരിപാടിയിൽ ചർച്ചകൾ നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.