വീടുകയറി ആക്രമണം: യു.പിയിൽ 12 പൊലീസുകാർക്കെതിരെ കേസ്
text_fieldsപ്രതാപ്ഗഡ് (ഉത്തർപ്രദേശ്): 2021ലെ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വീടുകയറി നടത്തിയ ആക്രമണത്തിൽ യു.പിയിൽ 12 പൊലീസുകാർക്കെതിരെ കേസെടുത്തു. കാന്ധായ് പൊലീസ് സ്റ്റേഷനിലെ ഇൻ ചാർജായിരുന്ന ഇൻസ്പെക്ടർ നീരജ് വാലിയ, സബ് ഇൻസ്പെക്ടർമാരായ ശൈലേന്ദ്ര തിവാരി, സൂര്യപ്രതാപ് സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് എസ്.എച്ച്.ഒ ധീരേന്ദ്ര താക്കൂർ പറഞ്ഞു.
രാജാപൂർ മുഫ്രിദ് ഗ്രാമവാസിയായ സ്ത്രീ നൽകിയ പരാതിയെത്തുടർന്ന് മനുഷ്യാവകാശ കമീഷന്റെയും ഡയറക്ടർ ജനറൽ ഓഫ് പൊലീസിന്റെയും നിർദേശപ്രകാരമാണ് കേസെടുത്തത്.
2021 ഏപ്രിൽ 20ന് രാത്രി നീരജ് വാലിയയുടെ നേതൃത്വത്തിലെത്തിയ പൊലീസ് മുന്നറിയിപ്പൊന്നും കൂടാതെ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി കണ്ണിൽകണ്ടതെല്ലാം തകർത്തതായും ആഭരണങ്ങളും മൊബൈൽ ഫോണും കവർന്നതായും പരാതിയിൽ പറഞ്ഞു. പരാതിയിൽ അന്വേഷണം നടത്തിയ മനുഷ്യാവകാശ കമീഷൻ, നീരജ് വാലിയ അടക്കമുള്ള പൊലീസുകാർ കുറ്റക്കാരാണെന്നുള്ള റിപ്പോർട്ട് 2021 സെപ്റ്റംബർ ഏഴിന് ബാർ കൗൺസിലിന് കൈമാറിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.