കൂടത്തായി മോഡൽ കൊല; 17കാരി വിഷംനൽകി കൊന്നത് മാതാപിതാക്കളടക്കം നാലുപേരെ
text_fieldsകൊല്ലപ്പെട്ട തിപ്പനായികും ഭാര്യ സുധ ഭായിയും
ബംഗളൂരു: ചിത്രദുർഗയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. 17കാരിയായ പെൺകുട്ടിയാണ് മാതാപിതാക്കളും മുത്തശ്ശിയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ ഭക്ഷണത്തിൽ വിഷം നൽകി കൊലെപ്പടുത്തിയത്. സഹോദരനും വിഷബാധയേറ്റെങ്കിലും ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തു.
ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്ന് പൊലീസ് ആദ്യം കരുതിയ കേസാണ് വിശദമായ അന്വേഷണത്തിൽ തെളിഞ്ഞത്. സഹോദരങ്ങളെപ്പോലെ മാതാപിതാക്കൾ തന്നെയും പരിഗണിക്കുന്നില്ലെന്ന പെൺകുട്ടിയുടെ സംശയമാണ് കൂട്ടക്കൊലപാതകത്തിലേക്കു നയിച്ചത്. പതിവായി വഴക്കുപറയുന്നതും തന്നെക്കൊണ്ട് ജോലിയെടുപ്പിക്കുന്നതും പെൺകുട്ടിയുടെ മനസ്സിൽ കുടുംബത്തോട് വൈരമുണ്ടാക്കാൻ കാരണമായതായി പൊലീസ് പറഞ്ഞു.
ജൂലൈ 12ന് ചിത്രദുർഗയിലെ ഇഷസമുദ്ര ഗൊല്ലറഹട്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വിഷം കലർന്ന റാഗിമുദ്ദെ കഴിച്ച തിപ്പ നായിക് (45), ഭാര്യ സുധ ഭായി (40), മകൾ രമ്യ (16), അമ്മ ഗുന്ദി ഭായി (80) എന്നിവരാണ് മരിച്ചത്. കലശലായ ഛർദിയെ തുടർന്ന് അയൽക്കാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ചന്ദ്രശേഖർ എന്ന രാഹുൽ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തി.
ഭക്ഷ്യവിഷബാധയെന്ന് സംശയിച്ചെങ്കിലും ഭക്ഷ്യസാമ്പിളുകൾ ഫോറൻസിക് പരിശോധന നടത്തിയപ്പോഴാണ് കീടനാശിനി ഭക്ഷണത്തിൽ കലർന്നതായി കണ്ടെത്തിയത്. തുടർന്ന് ബരമസാഗർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂട്ടക്കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജുവനൈൽ ഹോമിലേക്കു മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.