ശുക്രയാൻ ദൗത്യം: പര്യവേക്ഷണ ഉപകരണങ്ങൾ വിദേശത്തുനിന്ന്
text_fieldsബംഗളൂരു: ഭൂമിയോട് ഏറെ സാമ്യമുള്ള ശുക്രനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ശുക്രയാൻ ദൗത്യത്തിെൻറ (വീനസ് ഒാർബിറ്റർ മിഷൻ) പര്യവേക്ഷണ ഉപകരണങ്ങളുടെ നിർണയം പുരോഗമിക്കുന്നു. ഫ്രാൻസിെൻറ ഉൾപ്പെടെ 20 ഉപകരണങ്ങളാണ് ദൗത്യത്തിനായുള്ള ഐ.എസ്.ആർ.ഒയുടെ അന്തിമപട്ടികയിൽ ഉൾപ്പെട്ടത്. ശുക്രനിലെ ഉപരിതലത്തെക്കുറിച്ചും രാസഘടനയെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും നാലുവർഷത്തോളം പഠിക്കുന്നതിനായുള്ള പരീക്ഷണ ഉപകരണങ്ങളുടെ നിർദേശമാണ് വിവിധ രാജ്യങ്ങൾ ഐ.എസ്.ആർ.ഒക്ക് കൈമാറിയത്. റഷ്യ, ഫ്രാൻസ്, സ്വീഡൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നായി കൂട്ടായ പങ്കാളിത്തമാണ് ദൗത്യത്തിനുണ്ടാകുകയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ഒരോ 19 മാസത്തിനുമിടയിലാണ് ശുക്രൻ, ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന അനുയോജ്യമായ ലോഞ്ച് വിൻഡോ ലഭിക്കുകയെന്നതിനാൽ, നേരത്തേ 2023 ജൂണിൽ വിക്ഷേപിക്കാനിരുന്ന ദൗത്യം കോവിഡ് പശ്ചാത്തലത്തിൽ വൈകും. ഇനി 2024ലോ 2026ലോ ആയിരിക്കും വിക്ഷേപണം സാധ്യമാകുക. പര്യവേക്ഷണ ഉപകരണങ്ങളുമായി 2500 കിലോ ഭാരമുള്ള ഉപഗ്രഹം ജി.എസ്.എൽ.വി മാർക്ക് രണ്ട് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക.
ശുക്രെൻറ 500 കിലോമീറ്റർ പരിധിയിലും (കുറഞ്ഞ ദൂരം) 60,000 കിലോമീറ്റർ പരിധിയിലുമുള്ള (കൂടിയ ദൂരം) ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം ആദ്യം നിരീക്ഷണം നടത്തുക. പിന്നീട് ശുക്രന് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് നീങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.