ഡല്‍ഹി എം.എല്‍.എയുടെ മാസാന്ത ശമ്പളം രണ്ട് ലക്ഷത്തിലേറെ
text_fieldsഡല്‍ഹി: സംസ്ഥാനത്തെ എം.എല്‍.എമാരുടേയും മന്ത്രിമാരുടേയും മാസാന്ത ശമ്പളം നാലിരട്ടി വര്‍ധിപ്പക്കാന്‍ ഡല്‍ഹി നിയമ സഭ തീരുമാനിച്ചു. അതനുസരിച്ച് 88,000 രൂപ ശമ്പളം ലഭിക്കുന്ന ഡല്‍ഹി നിയമ സഭ സാമാജികര്‍ക്ക് 2,10,000 രൂപ മാസാന്തം ലഭിക്കും. വാര്‍ഷിക യാത്രാ ബത്ത 50000 രൂപയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഭേദഗതി ബില്‍ നിയമസഭ അംഗീകരിച്ചു. അന്തിമ അംഗീകാരത്തിനായി ബില്‍ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുകൊടുത്തിട്ടുണ്ട.് മൂന്നംഗ വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് എം.എല്‍.എമാരുടെ ശമ്പളത്തില്‍ 400 ശതമാനം വര്‍ധന വരുത്തുന്നതെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ സഭയെ അറിയിച്ചു. ജനങ്ങളെ സേവിക്കുന്നതിന് പണം ആവശ്യമാണെന്ന് സിസോദിയ പറഞ്ഞു.
നിലവിലെ ശമ്പളം കല്ല്യാണത്തിന് ഉപഹാരം വാങ്ങാന്‍ പോലും തികയുന്നില്ളെന്ന് ബില്ലിന്‍മേലുള്ളചര്‍ച്ചക്കിടെ എ.എ.പി എം.എല്‍.എ ചൂണ്ടിക്കാണിച്ചിരുന്നു.
-
പുതിയ ശമ്പള വര്‍ധന ശിപാര്‍ശയനുസരിച്ച് അടിസ്ഥാന ശമ്പളമായി 50,000 രൂപ, നിയോജക മണ്ഡല ആനുകൂല്യമായി 50,000 രൂപ, ഗതാഗത ആനുകൂല്യം 30,000 രൂപ, ആശയ കൈമാറ്റ ആനുകൂല്യം 10,000 രൂപ, സെക്രട്ടറി തല ആനുകൂല്യമായി 70,000 രൂപ എന്നിവയാണ് പരിഷ്കരിച്ച ശമ്പള ഘടന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.