മോദിയുടെ സന്ദര്‍ശനത്തിനു പിന്നില്‍ ബിസിനസ് താല്‍പര്യമെന്ന് കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തിന് പിന്നില്‍ ബിസിനസ് താല്‍പര്യമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നവാസ് ശരീഫ്- മോദി കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത് സ്റ്റീല്‍ നിര്‍മാണ ഭീമനായ ജിന്‍ഡാലാണെന്ന് സൂചനയുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു. ഭൂട്ടാനിലെ തിമ്പുവില്‍ നേരത്തെ നടന്ന കൂടിക്കാഴ്ചക്ക് ഇടനിലക്കാരനായത് ജിന്‍ഡാലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെന്നും തിവാരി ട്വിറ്ററില്‍ കുറിച്ചു. വെള്ളിയാഴ്ച മോദി ശരീഫിന്‍െറ വസതി സന്ദര്‍ശിച്ചപ്പോള്‍ വന്‍കിട ബിസിനസ് രാജാവ് സജ്ജന്‍ ജിന്‍ഡാലും ലാഹോറിലുണ്ടായിരുന്നു.
ദേശീയ താല്‍പര്യമാണോ ബിസിനസ് താല്‍പര്യമാണോ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചര്‍ച്ചയില്‍ ജിന്‍ഡാലിന് ഒരു പങ്കുമില്ളെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. തീവ്രാദവും സംഭാഷണവും ഒരുമിച്ചുപോവില്ളെന്ന സര്‍ക്കാര്‍ നയം മാറ്റേണ്ട എന്ത് സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രവീന്ദ്ര ശര്‍മ ആവശ്യപ്പെട്ടു. നിലപാടിലുള്ള ഈ യൂ ടേണിന്‍െറ കാരണം രാജ്യത്തോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.