ഇവിടെ പൂര്‍ണ സമാധാനം -ജെയ്റ്റ്ലി
text_fieldsന്യൂ ദല്‍ഹി: ഇന്ത്യ എക്കാലവും സഹിഷ്ണുതയുള്ള രാജ്യമാണെന്നും ഇവിടെ പൂര്‍ണ സമാധാനമാണെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഈ രാജ്യം ഒരു കാലത്തും അസഹിഷ്ണുക്കളായിരുന്നില്ല. ഭാവിയിലും അങ്ങിനെയായിരിക്കില്ളെന്ന് ജെയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കടുത്ത അസഹിഷ്ണുത വളരുകയാണെന്നും രാജ്യസ്നേഹിയായ ഒരാള്‍ മതേതരനല്ലാതിരിക്കുക എന്നതാണ് നിങ്ങള്‍ക്ക് ഈ രാജ്യത്ത് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റമെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഷാരൂഖിന്‍െറ അഭിപ്രായത്തില്‍ തെറ്റൊന്നുമില്ളെന്ന് ജെയ്റ്റ്ലി പറഞ്ഞു. അസഹിഷ്ണുത ഉണ്ടാവരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിലെന്താണ് തെറ്റെന്ന് ധനമന്ത്രി ചോദിച്ചു.
മതേതരത്വത്തിനെതിരായ സംഘ് പരിവാര്‍ ശക്തികളുടെ ആക്രമണങ്ങളില്‍ ഉത്കണ്ഠ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രസിഡണ്ട് പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. നിരുത്തരവാദപരമായ പ്രസ്താവനകള്‍ അനാരോഗ്യകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ജെയ്റ്റ്ലി പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ അര്‍ഥമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.